
ഓണക്കാലമായി എല്ലാ മലയാളികളും ഓണത്തിരക്കിലേക്ക് മാറിയിട്ടുണ്ട്. ഓണസദ്യ ഒരുക്കുക എന്നത് മലയാളിക്ക് ഇപ്പോഴും സന്തോഷമുള്ള കാര്യമാണ്. അതിലേറെ സദ്യയിൽ പുതുമ കൊണ്ടുവരിക എന്നതും. ഈ ഓണത്തിന് വെണ്ടക്ക കൊണ്ടുള്ള കിച്ചടി തയ്യാറാക്കാം
എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
വീട്ടിലെ അംഗസംഖ്യ അനുസരിച്ച് സാധങ്ങളുടെ അളവ് ഓരോരുത്തരും നിശ്ചയിക്കുക.
തേങ്ങയും ജീരകവും നന്നായരച്ചെടുക്കുക. കടുക് ചതച്ച് എടുക്കുക.
വെണ്ടക്കയും പച്ചമുളകും കനം കുറച്ചു വട്ടത്തിൽ അരിഞ്ഞ് വെളിച്ചെണ്ണയിൽ നന്നായി വറുത്തു കോരുക.
ശേഷം വറ്റൽ മുളക്, കടുക്, കറിവേപ്പില ഇവ ബാക്കി വെളിച്ചെണ്ണയിൽ വറുത്ത് ഇതിലേക്ക് അരപ്പും കടുക് ചതച്ചതും ചേർത്തു ഇളക്കി ചെറുതായി തിളവരുമ്പോൾ വറുത്തു വച്ച വെണ്ടയ്ക്കയും ഉപ്പും ചേർക്കുക. കൂടെ തൈര് ചേർത്തിളക്കി നന്നായി ചൂടാക്കി വാങ്ങുക. (തൈര് ചേർത്തശേഷം തിളക്കരുത്).