Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala
HomeTaste Of Timesഅധികം എണ്ണ ചിലവില്ലാതെ 'ഉള്ളിവട' തയ്യാറാക്കാം | Ulli Vada

അധികം എണ്ണ ചിലവില്ലാതെ ‘ഉള്ളിവട’ തയ്യാറാക്കാം | Ulli Vada

🎙️ Latest Podcast

അധികം എണ്ണ ചിലവില്ലാതെ ഉള്ളിവട തയ്യാറാക്കാം. ചായക്കടയിൽ കിട്ടുന്ന അതേ രുചിയിൽ ഉള്ളിവട (Ulli Vada) വീട്ടിൽ ഉണ്ടാക്കാം. എണ്ണ കുടിക്കാതിരിക്കാൻ ഉള്ളിവട ഉണ്ടാക്കുന്ന സമയത്ത് ഈ മൂന്ന് കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി.

ചേരുവകൾ :

  1. സവാള
  2. പച്ചമുളക്
  3. ചതച്ച ഇഞ്ചി
  4. കറിവേപ്പില
  5. കടലപ്പൊടി
  6. മൈദ
  7. അരിപ്പൊടി
  8. കാശ്മീരി മുളകുപൊടി
  9. കായം പൊടിച്ചത്
  10. ചതച്ച പെരുംജീരകം
  11. ബേക്കിങ് സോഡ
  12. ഉപ്പ് – ആവശ്യത്തിന്
  13. എണ്ണ – വറുക്കാൻ ആവശ്യത്തിന്

തയാറാക്കുന്ന വിധം

ഒരു പാത്രത്തിൽ സവാള നീളത്തിൽ കനം കുറച്ച് അരിഞ്ഞത്, പച്ചമുളക് ചെറുതാക്കി അരിഞ്ഞത്, ഇഞ്ചി ചതച്ചത്, കറിവേപ്പില അരിഞ്ഞത്, ഉപ്പ് എന്നിവ ഇട്ട് കൈ കൊണ്ട് നന്നായി തിരുമ്മുക. സവാളയിലെ വെള്ളം ഊർന്നു വരുന്നതു വരെ ഇത് തിരുമ്മി യോജിപ്പിക്കണം. അതിലേക്കു 5 മുതൽ 11 വരെ ഉള്ള പൊടികൾ ചേർത്ത് വെള്ളം ചേർക്കാതെ നന്നായി യോജിപ്പിക്കണം. എണ്ണ ചൂടായി കഴിഞ്ഞാൽ കൈയിൽ കുറച്ചു എണ്ണ പുരട്ടി മാവിൽ നിന്ന് കുറച്ച് എടുത്തു കൈയിൽ വച്ചു വട്ടത്തിൽ പരത്തുക. എന്നിട്ട് ചൂടായ എണ്ണയിലേക്ക് ഇട്ട് ചെറിയ തീയിൽ ബ്രൗൺ നിറത്തിൽ വറുത്തു കോരുക. കോരിയെടുക്കുന്ന സമയത്തു മാത്രം ഉയർന്ന തീയിൽ വയ്ക്കുക. ഇങ്ങനെ ചെയ്‌താൽ എണ്ണ കുടിക്കാതിരിക്കും.

എണ്ണ കുടിക്കാതിരിക്കാൻ ഇക്കാര്യങ്ങൾ ശ്രദ്ധിക്കാം

സവാള കനം കുറച്ച് അരിഞ്ഞ് എടുക്കണം.

സവാളയിലെ നീരുകൊണ്ടു തന്നെ മാവ് തയാറാക്കാൻ ശ്രദ്ധിക്കണം.

എണ്ണയിൽ വറുത്തെടുക്കുമ്പോൾ മീഡിയം തീയിൽ വറുക്കാൻ ശ്രദ്ധിക്കണം.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.