
ദീപങ്ങളുടെ ഉത്സവമായ ദീപാവലി മധുരത്തിൽ കുളിച്ചെത്തുന്ന ആഘോഷമാണ്. ദീപാവലിക്ക് മധുരപലഹാരങ്ങൾ പ്രധാനമാണ്. പാൽ കൊണ്ടുള്ള വിഭവങ്ങളാണ് പ്രധാനം. അതിനൊപ്പം കടലമാവ്, റവ, മൈദമാവ് ചേരുന്ന വിഭവങ്ങളും ഉണ്ടാകും. ദീപാവലിക്ക് ഒരുക്കാം ബേസൻ ലഡ്ഡു
ആവശ്യമായവ:
കടലമാവ്–2 കപ്പ്
പഞ്ചസാര പൊടിച്ചത്–2 കപ്പ്.
നെയ്യ്–2 വലിയ സ്പൂൺ
കശുവണ്ടി നുറുക്കിയത്–അര കപ്പ്.
ഏലക്കപ്പൊടി–1 ടീ സ്പൂൺ
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി കശുവണ്ടി നുറുക്ക് വറുത്തുകോരുക. ഇതേ നെയ്യിലേക്ക് കടലമാവ് ഇട്ട് ഇളക്കിക്കൊണ്ടിരിക്കുക. ചുവപ്പു നിറമാകുമ്പോൾ വാങ്ങിവച്ച് പഞ്ചസാരയും ഏലക്കപ്പൊടിയും കശുവണ്ടി നുറുക്കും ചേർത്തിളക്കി കയ്യിൽ നെയ്യ് പുരട്ടി കുറേശ്ശേ എടുത്ത് നാരങ്ങാ വലുപ്പത്തിൽ ഉരുട്ടിയെടുക്കുക.