ദീപാവലി സ്പെഷ്യല്‍ 'സ്വീറ്റ് ബര്‍ഫി' | Sweet Barfi

ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ മധുരം കൈമാറുക എന്നത് ദീപാവലി നാളിലെ പ്രധാന ആഘോഷമാണ്.
Image Credit: Google
Published on

ദീപാവലി ദീപങ്ങളുടെ ഉത്സവം മാത്രമല്ല, ഒപ്പം മധുരങ്ങളുടെ ഉത്സവം കൂടിയാണ്. ബന്ധുക്കളും സുഹൃത്തുക്കളും തമ്മില്‍ മധുരം കൈമാറുക എന്നത് ദീപാവലി നാളിലെ പ്രധാന ആഘോഷമാണ്. ദീപാവലി പലഹാരങ്ങളിൽ വളരെ പ്രധാനപ്പെട്ടതാണ് സ്വീറ്റ് ബര്‍ഫി. ഈ മധുര പലഹാരം എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.

ചേരുവകൾ

കടലമാവ് - അര കപ്പ്

പഞ്ചസാര - ഒരു കപ്പ്

പാല്‍ - അര കപ്പ്

നെയ്യ്-അര കപ്പ്

തേങ്ങ ചിരകിയത്-അര കപ്പ്

ബദാം - അര കപ്പ്

തയ്യാറാക്കുന്ന വിധം

ആദ്യം പാന്‍ അടുപ്പത്തു വെച്ച് ചൂടാക്കുക. ചെറുതായി ചൂടായി കഴിയുമ്പോള്‍ കാല്‍ ടീ സ്പൂണ്‍ നെയ്യ് ഒഴിക്കുക. നെയ്യ് ചൂടായാല്‍, കടലമാവ് ഇതിലേക്ക് ചേർത്ത് നല്ല ചുവന്ന നിറമാകുന്നതുവരെ വറുക്കുക.

നിറം മാറിക്കഴിയുമ്പോള്‍ ഇതിലേക്ക് പാല്‍ ചേര്‍ക്കുക. എന്നിട്ട്, നന്നായി തുടര്‍ച്ചയായി ഇളക്കി കൊണ്ടിരിക്കണം. തുടര്‍ന്ന് പഞ്ചസാര ഇതിലേക്ക് ചേര്‍ക്കുക. പാലില്‍ പഞ്ചസാര നന്നായി അലിഞ്ഞു ചേരണം. അതുകൊണ്ട് തുടര്‍ച്ചയായി ഇളക്കിക്കൊണ്ടിരിക്കണം. അതിനു ശേഷം, ഇതിലേക്ക് നെയ്യും തേങ്ങയും ചേര്‍ത്ത് ഇളക്കുക. ചെറിയ തീയിൽ വേണം ഇത് ചെയ്യാൻ.

മിശ്രിതം ഒരു വിധം കട്ടിയാകുമ്പോള്‍ വേറൊരു പാത്രത്തിലേക്കു മാറ്റി മുകളില്‍ ബദാം വിതറി തണുക്കാന്‍ വെയ്ക്കുക. തണുത്തു കഴിയുമ്പോൾ മുറിച്ച് കഴിക്കാം.

Related Stories

No stories found.
Times Kerala
timeskerala.com