
ദീപാവലി– ദീപങ്ങളുടെ ആഘോഷം മാത്രമല്ല, മധുരത്തിന്റെ കൂടി ആഘോഷമാണ്. ഈ ദീപാവലിക്ക് തയ്യാറാക്കാം വായിലിട്ടാൽ അലിഞ്ഞുപോകുന്ന മധുര കേസരി.
ആവശ്യമായവ:
റവ–1 കപ്പ്
പഞ്ചസാര–2 കപ്പ്
നെയ്യ്–1 കപ്പ്.
ഏലക്കപ്പൊടി
പാൽ–2 കപ്പ്
മഞ്ഞ ഫുഡ് കളർ–1 നുള്ള്.
കശുവണ്ടി നുറുക്ക്, കിസ്മിസ്–1 വലിയ സ്പൂൺ വീതം.
തയ്യാറാക്കുന്ന വിധം
നെയ്യ് ചൂടാക്കി കശുവണ്ടി–കിസ്മിസ് വറുത്തുകോരുക. ഇതേ നെയ്യിലേക്ക് റവയിട്ട് നന്നായി വറുക്കുക. ഇതിലേക്ക് പാലും പഞ്ചസാരയും ചേർത്ത് തുടരെ ഇളക്കിക്കൊണ്ടിരിക്കുക. അൽപം പാലിൽ കലക്കിയ ഫുഡ് കളറും, ഏലക്കപ്പൊടിയും ചേർത്ത് ഇളക്കി കൂട്ട് ഒരുവിധം കുറുകുമ്പോൾ വറുത്തുവച്ച കശുവണ്ടി–കിസ്മിസ് ചേർത്ത് ഇളക്കിക്കൊണ്ടിരിക്കുക. റവ മൂത്ത് മുറുകി തുടങ്ങുമ്പോൾ ഇറക്കിവച്ച് നെയ്യ് പുരട്ടിയ പാത്രത്തിൽ പരത്തി ഇഷ്ടമുള്ള ഷേപ്പിൽ വരഞ്ഞു വയ്ക്കുക.