ദീപാവലി സ്പെഷ്യൽ കർണാടക വിഭവം - കരദന്തു | Karadantu

ഈ ദീപാവലിക്ക് കര്‍ണാടകയിൽ നിന്നുള്ള ഒരു സ്പെഷ്യൽ വിഭവമായ ‘കരദന്തു’ തയ്യാറാക്കാം.
Image Credit: Google
Published on

ഈ ദീപാവലിക്ക് കര്‍ണാടകയിൽ നിന്നുള്ള ഒരു സ്പെഷ്യൽ വിഭവമായ ‘കരദന്തു’ തയ്യാറാക്കാം. ദീപാവലി ആഘോഷങ്ങളിൽ ഉൾപ്പെടുന്ന കർണാടകയിലെ പരമ്പരാഗതമായ മധുരം വിഭവമാണിത്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

പിസ്ത – 3 ടേബിൾ സ്പൂൺ

ബദാം- 2 ടേബിൾ സ്പൂൺ

വാള്‍നട്സ് – 2 ടേബിൾ സ്പൂൺ

കശുവണ്ടി – 2 ടേബിൾ സ്പൂൺ

കപ്പലണ്ടി – 2 ടേബിൾ സ്പൂൺ (നട്സുകൾ എല്ലാം ചെറുതായി നീളത്തിൽ നുറുക്കി എടുക്കണം)

ശർക്കര പാനി – 2 ടേബിൾ സ്പൂൺ

കണ്ടൻസ്ഡ് മിൽക്ക് – 6 ടേബിൾ സ്പൂൺ

ഏലയ്ക്കപ്പൊടി – 1 ടേബിൾ സ്പൂൺ

ഡസിക്കേറ്റഡ് കോക്കനട്ട് – 3 കപ്പ്

ഉണക്കമുന്തിരി കാൽ കപ്പ് ചെറുതായി അരിഞ്ഞു വെക്കുക

ഡേറ്റ്സ് – 4,5 എണ്ണം ചെറുതായി അരിഞ്ഞ് ചേർക്കാം

പിസ്ത – ഒരു സ്പൂൺ

തയ്യാറാക്കുന്ന വിധം

ഒരു പാൻ ചൂടാക്കി ഒരു കപ്പ് നുറുക്കിയ നട്‌സ് ചേർത്ത് ചെറിയ ചൂടിൽ വറുത്ത് മാറ്റിവെക്കുക. ഇതിനുശേഷം ഒരു സ്പൂൺ പിസ്തയും ഇതേ പാനിലിട്ട് വറുത്തെടുത്ത് മാറ്റി വെക്കണം. അടുത്തതായി, ഒരു സ്പൂൺ നെയ്യ് ചേർത്ത് അരിഞ്ഞു വെച്ച ഉണക്കമുന്തിരി വറുത്ത ശേഷം, അതിലേക്ക് ഡെസിക്കേറ്റഡ് കോക്കനട്ട് ചേർത്ത് രണ്ട് മിനിറ്റ് നേരം വഴറ്റുക.

ഇനി, അരക്കപ്പ് കണ്ടൻസ്ഡ് മിൽക്ക് ചേർത്ത് ഏകദേശം അഞ്ച് മിനിറ്റ് വഴറ്റിയ ശേഷം ആവശ്യത്തിന് ശർക്കരപ്പാനി കൂടി ചേർക്കണം. ഈ മിശ്രിതം നന്നായി വറ്റി കുറുകി വരുമ്പോൾ ഏലയ്ക്കാപ്പൊടി ചേർത്തിളക്കുക. അതിനുശേഷം വറുത്തുവെച്ച നട്‌സുകൾ ചേർത്ത് ഇളക്കി യോജിപ്പിച്ച് തീ ഓഫ് ചെയ്യുക.

ഈ മിശ്രിതത്തിലേക്ക് ഒരു സ്പൂൺ നെയ്യ് തൂകി കൊടുക്കുക. തുടർന്ന്, നെയ്യ് പുരട്ടിയ ഒരു പാത്രത്തിലേക്ക് ഇത് മാറ്റി, നന്നായി പരത്തുക. ഇതിനു മുകളിൽ വറുത്ത പിസ്ത ചേർത്ത് അമർത്തിയ ശേഷം ഫ്രിഡ്ജിൽ സെറ്റ് ചെയ്യാൻ വെക്കണം. സെറ്റായ ശേഷം ഇഷ്ടമുള്ള ആകൃതിയിൽ മുറിച്ചെടുത്ത് ദീപാവലിക്ക് വിളമ്പാവുന്നതാണ്.

Related Stories

No stories found.
Times Kerala
timeskerala.com