കുടംപുളിയിട്ട നല്ല രുചികരമായ നാടൻ മീൻ കറി | Fish Curry

തേങ്ങ ചേർക്കാതെയാണ് ഈ മീൻ കറി തയ്യാറാക്കുന്നത്.
Image Credit: Google
Published on

കുടംപുളിയിട്ട നല്ല നാടൻ മീൻ കറി തയ്യാറാക്കാം. തേങ്ങ ചേർക്കാതെയാണ് ഈ മീൻ കറി തയ്യാറാക്കുന്നത്. അതീവ രുചിയിൽ ഈ കറി എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.

ചേരുവകൾ

മീന്‍ – 2 കിലോ

കുടം പുളി – 10 എണ്ണം, ഒന്നര കപ്പ് വെള്ളത്തില്‍ ഇട്ട് തിളപ്പിച്ചത് (കറിക്കു വേണ്ട പുളിയുടെ ആവശ്യാനുസരണം എണ്ണം കൂട്ടുകയോ കുറയ്ക്കുകയോ ചെയ്യാം)

വെളുത്തുള്ളി, ഇഞ്ചി, ഉലുവ, മഞ്ഞള്‍പ്പൊടി, ഉപ്പ്, മുളകുപൊടി, കാശ്മീരി ചില്ലി, കറിവേപ്പില, കടുക്, ഉലുവ – ആവശ്യത്തിന്

തയാറാക്കുന്ന വിധം

വെളിച്ചെണ്ണ ചൂടാക്കിയ ശേഷം ആവശ്യത്തിന് കടുക് പൊട്ടിക്കുക. ശേഷം അല്‍പം ഉലുവ ഇടുക. പിന്നാലെ ആവശ്യത്തിനു കറിവേപ്പില, ചതച്ച ഒരു വലിയ കഷ്ണം ഇഞ്ചി, ഒരു തുടം വെളുത്തുള്ളി എന്നിവ ചേര്‍ത്ത് നന്നായി വഴറ്റുക. നന്നായി മൂപ്പിച്ച ശേഷം 4 ടേബിള്‍ സ്പൂണ്‍ മുളകു പൊടിയും 6 ടേബിള്‍ സ്പൂണ്‍ കാശ്മീരി മുളകു പൊടിയും ഒരു ടേബിള്‍ സ്പൂണ്‍ മഞ്ഞള്‍പ്പൊടിയും ആവശ്യത്തിന് ഉപ്പും ചേര്‍ത്ത് ഇളക്കുക. പൊടികളുടെ പച്ചമണം മാറിയാൽ കുടംപുളി ഉരുക്കിയ വെള്ളം ഒഴിക്കുക.

വെള്ളം തിളച്ച ഉടൻ മീന്‍ കഷ്ണങ്ങള്‍ ഇടുക. നന്നായി ഇളക്കി കഷ്ണങ്ങളില്‍ മസാല പുരണ്ട ശേഷം അല്‍പം കറിവേപ്പില ഇട്ട് മൂടി വച്ച് വേവിക്കുക. 20 മിനിറ്റിനുള്ളിൽ മീൻ കറി റെഡി.

Related Stories

No stories found.
Times Kerala
timeskerala.com