ക്രിസ്മസിന് ഒരുക്കാം ഒന്നാന്തരം മുന്തിരി വൈൻ | grape wine

ക്രിസ്തുമസിന് കേക്കിനൊപ്പം സൂപ്പർ ടേസ്റ്റിലൊരു മുന്തിരി വൈൻ തയ്യാറാക്കാം.
Image Credit : Google
Updated on

ക്രിസ്തുമസിന് കേക്കിനൊപ്പം സൂപ്പർ ടേസ്റ്റിലൊരു മുന്തിരി വൈൻ തയ്യാറാക്കാം. അതും 5 ദിവസത്തിൽ.

ചേരുവകൾ

മുന്തിരി - 1 കിലോഗ്രാം

പഞ്ചസാര - മുക്കാൽ കിലോഗ്രാം

വെള്ളം - ഒന്നര ലിറ്റർ

കറുവ പട്ട - 4 കഷ്ണം (1 ഇഞ്ച് നീളം )

ഗ്രാമ്പു - 6 എണ്ണം

ഏലക്ക - 4 എണ്ണം

യീസ്റ്റ് - 1 ടീസ്പൂൺ

ഗോതമ്പ് - ഒരു കൈപ്പിടി

Image Credit : Google

തയാറാക്കുന്ന വിധം

ഒരു വലിയ പാത്രത്തിലേക്ക് കഴുകി എടുത്ത മുന്തിരി, പഞ്ചസാര, കറുവപട്ട, ഗ്രാമ്പു, ഏലക്ക, വെള്ളം എന്നിവ ചേർത്ത് നന്നായി തിളപ്പിക്കുക. ശേഷം ഒരു തവി വച്ച് മുന്തിരി ഉടച്ചു കൊടുക്കാം. 5 മിനിറ്റു കൂടി ചെറിയ തീയിൽ മുന്തിരി വേവിക്കണം. ശേഷം വൈൻ മിക്സ് തണുക്കാൻ വയ്ക്കാം.

വൈൻ കെട്ടി വയ്ക്കുന്ന പാത്രത്തിലേക്ക് വൈൻ മിക്സ് ഒഴിച്ച് കൊടുക്കാം. ശേഷം യീസ്റ്റും ഗോതമ്പും കൂടി ചേർത്ത് ഒന്നുകൂടി യോജിപ്പിക്കുക. വൈൻ മിക്സ് ഒഴിച്ച് വയ്ക്കുന്ന പാത്രത്തിന്റെ മൂടി ആയി വെള്ള തുണി ഇട്ടു നല്ലതുപോലെ മുറുക്കി കെട്ടി വയ്ക്കണം (വായു സഞ്ചാരം ഉള്ള തുണി വേണം ഇതിനുവേണ്ടി എടുക്കേണ്ടത്).

Image Credit : Google

വൈൻ അധികം വെളിച്ചം കടക്കാത്ത സ്ഥലത്തു വേണം വയ്ക്കാൻ. പിറ്റേദിവസം ഇതേ സമയത്തു തന്നെ വൈൻ മിക്സ് എടുത്തു തവി വച്ച് ഒന്ന് ഇളക്കി കൊടുക്കണം. ഇതുപോലെ അടുത്ത നാലു ദിവസവും വൈൻ മിക്സ് ഇളക്കി കൊടുക്കണം. അഞ്ചാം ദിവസം വൈൻ എടുത്തു ഒന്നുകൂടി ഇളക്കിയ ശേഷം ഒരു അരിപ്പയോ തുണിയോ ഉപയോഗിച്ച് ഇത് അരിച്ചെടുക്കാം. നല്ല സൂപ്പർ ടേസ്റ്റി വൈൻ റെഡി.

കൂടുതൽ വീര്യം ഉള്ള വൈൻ തയാറാക്കാൻ 7,14 , 21 എന്നിങ്ങനെ കൂടുതൽ ദിവസം കെട്ടി വയ്ക്കണം. വൈൻ ഒഴിച്ച് വയ്ക്കുന്ന പാത്രങ്ങൾ, അതുപോലെ ഇളക്കാൻ എടുക്കുന്ന തവി എന്നിവ നല്ല ഡ്രൈ ആയിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കണം. നനവുള്ളത് പാടില്ല.

Related Stories

No stories found.
Times Kerala
timeskerala.com