
സദ്യയിലെ ഒഴിച്ചുകൂടാനാവാത്ത ഒന്നാണ് നാരങ്ങ അച്ചാർ. നാരങ്ങ അച്ചാർ ദഹനത്തെ ത്വരിതപ്പെടുത്തുന്നു. ചെറിയ നാരങ്ങയും വലിയ നാരങ്ങയും അച്ചാറിനായി ഉപയോഗിക്കാറുണ്ട്. കറി നാരങ്ങ എന്നാണ് വലിയ നാരങ്ങ അറിയപ്പെടുന്നത്. അച്ചാർ ഇടാൻ കറി നാരങ്ങയാണ് നല്ലത്.
ആവശ്യമായവ:
കറി നാരങ്ങ - 1
ചെറുതായി അരിഞ്ഞ ഇഞ്ചി - 250 ഗ്രാം
പച്ചമുളക് നീളത്തിൽ അരിഞ്ഞത് - 250 ഗ്രാം
ചെറുതായി അരിഞ്ഞ വെളുത്തുള്ളി - 250 ഗ്രാം
വെളിച്ചെണ്ണ - 1/2 കിലോ
കടുക് - 1 സ്പൂൺ
ഉലുവ - 1 സ്പൂൺ
മഞ്ഞൾപ്പൊടി - 1/4 സ്പൂൺ
ഉപ്പ് - ആവശ്യത്തിന്
കായപ്പൊടി - 50 ഗ്രാം
കുരുമുളക് പൊടി- 1/4 സ്പൂൺ
കറിവേപ്പില
പാകം ചെയ്യുന്ന വിധം
ആവിയിൽ വേവിച്ച നാരങ്ങ തീരെ ചെറിയ കഷണങ്ങൾ ആയി അരിഞ്ഞതിൽ മഞ്ഞൾപ്പൊടി, ഉപ്പു പൊടി, കായപ്പൊടി, ഉലുവയും കടുകും വറുത്തു പൊടിച്ചതും കൂട്ടി ഇളക്കി 15 മിനിറ്റ് വയ്ക്കണം.
ചീനച്ചട്ടിയിൽ എണ്ണ ഒഴിച്ച് കടുകും ഉലുവയും പൊട്ടുമ്പോൾ ഇഞ്ചി, പച്ചമുളക്, വെളുത്തുള്ളി, കറിവേപ്പില എന്നിവ ഇട്ടു വഴറ്റി ബ്രൗൺ നിറം ആവുമ്പോൾ പുരട്ടി വച്ച നാരങ്ങ ഇതിലേക്ക് ചേർത്ത് ഇളക്കുക. അടുപ്പിൽ നിന്ന് വാങ്ങിയതിനു ശേഷം ആവശ്യത്തിന് വിനാഗിരി ചേർത്ത് ഇളക്കി വയ്ക്കുക.