ക്രിസ്തുമസ് സ്പെഷ്യൽ - ഞണ്ട് റോസ്റ്റ് തയ്യാറാക്കാം | crab roast

ഞണ്ട് കൊണ്ടുള്ള വിഭവങ്ങൾ ഏറെ പ്രിയമാണെങ്കിലും കഴിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇതിനോട് വലിയ പ്രിയമുണ്ടാകില്ല.
Image Credit: Google
Updated on

ഞണ്ട് കൊണ്ടുള്ള വിഭവങ്ങൾ ഏറെ പ്രിയമാണെങ്കിലും കഴിക്കാൻ ബുദ്ധിമുട്ടാണ്. അതുകൊണ്ടുതന്നെ കുട്ടികൾക്ക് ഇതിനോട് വലിയ പ്രിയമുണ്ടാകില്ല. എന്നാൽ ഗുണങ്ങൾ അറിയാവുന്ന മുതിർന്നവർ ഞണ്ട് ഉപയോഗിച്ച് പലതരത്തിലുള്ള വിഭവങ്ങൾ തയ്യാറാക്കാറുണ്ട്.

ഈ ക്രിസ്തുമസിന് രുചിപകരാൻ തയ്യാറാക്കാം അതീവ രുചിയിൽ കിടിലൻ ഞണ്ട് റോസ്റ്റ്. അപ്പം, ചപ്പാത്തി, ചോറ് ഇതിനൊപ്പവും ഇത് മാത്രമായിട്ടും കഴിക്കാവുന്നതാണ്.

ചേരുവകൾ

ഞണ്ട് – 1 കിലോ

ഉള്ളി (സവാള) - 3 എണ്ണം അരിഞ്ഞത്

തക്കാളി (വലുത്) -2 എണ്ണം

ചെറിയ ഉള്ളി – 12 എണ്ണം

ഇഞ്ചി - ഒരു കഷ്ണം

വെളുത്തുള്ളി - 2 അല്ലി

വലിയ ജീരകം- 1 ടീസ്പൂൺ

ഉലുവ -1 ടീസ്പൂൺ

വറ്റൽ മുളക് - 4 എണ്ണം

വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ

പച്ച മുളക് – 3 എണ്ണം

ഉപ്പ് – ആവശ്യത്തിന്

കറി വേപ്പില – ആവശ്യത്തിന്

മഞ്ഞൾ പൊടി – 1/2 ടീസ്പൂൺ

കശ്മീരി ചില്ലി പൗഡർ -1 ടേബിൾ സ്പൂൺ

കുരുമുളക് പൊടി – 1 ടീസ്പൂൺ

Image Credit: Social Media

തയാറാക്കുന്ന വിധം

ചെറിയ ഉള്ളി, ഇഞ്ചി, വെളുത്തുള്ളി, വറ്റൽ മുളക്, ജീരകം, ഉലുവ എന്നിവ പാകത്തിന് അരച്ചെടുക്കുക.

ഉരുളിയിലേക്ക് വെളിച്ചെണ്ണ ഒഴിച്ച് ചൂടായി വരുമ്പോൾ അരിഞ്ഞ സവാള ചേർക്കുക. സവാള പാകത്തിന് വഴറ്റി അതിലേക്ക് അരച്ച മിശ്രിതം ചേർക്കുക.

മസാലയും സവാളയും പാകത്തിനാകുമ്പോൾ പച്ചമുളകും തക്കാളി അരിഞ്ഞതും ചേർക്കണം. തുടർന്ന് കറി വേപ്പില, മഞ്ഞൾ പൊടി, മുളക് പൊടി, കുരുമുളക് പൊടി, ഉപ്പ് എല്ലാം ചേർത്ത് പച്ചച്ചുവ മാറുന്നത് വരെ വഴറ്റണം.

ഇതിലേക്ക് കഴുകി വൃത്തിയാക്കിയ ഞണ്ടു കക്ഷണങ്ങൾ ചേർത്ത് ഒന്നര ഗ്ലാസ് ചൂട് വെള്ളം ഒഴിച്ച് ഉരുളി മൂടിവെച്ച് 12 മിനിറ്റ് വേവിച്ചെടുത്താൽ ​ഞണ്ടു റോസ്റ്റ് റെഡി.

Related Stories

No stories found.
Times Kerala
timeskerala.com