ക്രിസ്തുമസ് സ്പെഷ്യൽ മട്ടൻ സ്റ്റൂ തയാറാക്കാം | mutton stew

ക്രിസ്തുമസിന് വളരെ സ്പെഷ്യലായി തയാറാക്കാവുന്ന ഒന്നാണ് മട്ടൻ സ്റ്റ്യൂ.
Image Credit: Social Media
Updated on

ക്രിസ്തുമസ് ആഘോഷിക്കാനുള്ള തയാറെടുപ്പിലാണ് വിശ്വാസികൾ. ക്രിസ്തുമസിന് വളരെ സ്പെഷ്യലായി തയാറാക്കാവുന്ന ഒന്നാണ് മട്ടൻ സ്റ്റ്യൂ. രുചികരമായ മട്ടൻ സ്റ്റ്യൂ അപ്പം, ഇടിയപ്പം, ചപ്പാത്തി, ചോറ് എന്നിവയ്‌ക്കൊപ്പം കഴിക്കാൻ പറ്റിയ ഒരു വിഭവമാണ്. മട്ടൻ സ്റ്റ്യൂ എങ്ങനെ എളുപ്പത്തിൽ തയാറാക്കാമെന്ന് നോക്കാം.

ചേരുവകൾ:

മട്ടൻ - 600 ഗ്രാം

സവാള - 2 എണ്ണം

പച്ചമുളക് - 5-6 എണ്ണം

കറിവേപ്പില - ആവശ്യത്തിന്

ഉപ്പ്- ആവശ്യത്തിന്

ഇഞ്ചി - രുചിക്ക് കണക്കാക്കി

വെളുത്തുള്ളി - 3 എണ്ണം

കുരുമുളക് പൊടി - രുചിക്ക് കണക്കാക്കി

കട്ടിയുള്ള തേങ്ങപാൽ - ഒരു കപ്പ്

കട്ടി കുറഞ്ഞ തേങ്ങപാൽ - 2 കപ്പ്

ഉരുളക്കിഴങ്ങ് - ഒന്നോ രണ്ടോ എണ്ണം

ക്യാരറ്റ് - ഒന്നോ രണ്ടോ എണ്ണം

ഗരം മസാല തയാറാക്കാൻ ആവശ്യമായ ചേരുവകൾ:

ഏലയ്ക്ക - 5 എണ്ണം

ഗ്രാമ്പൂ - 15 എണ്ണം

കറുവാപ്പട്ട - 2 എണ്ണം

തക്കോലം - 2 എണ്ണം

പെരുഞ്ചീരകം - 1 ടീ സ്പൂൺ

Image Credit : Social Media

പാകം ചെയ്യുന്ന വിധം:

ആദ്യം ഗരം മസാല വറുത്ത് പൊടിച്ചെടുത്ത് മാറ്റിവയ്ക്കുക.

മട്ടനിലേക്ക് സവാള, പച്ചമുളക്, വെളുത്തുള്ളി, ഇഞ്ചി, കറിവേപ്പില, ഉപ്പ്, കുരുമുളക് പൊടി, ഗരം മസാല എന്നിവ ചേർക്കാം. ശേഷം കൈ ഉപയോഗിച്ച് മിക്സ് ചെയ്ത് 15 മിനിറ്റ് നേരം മാറ്റിവയ്ക്കുക

15 മിനിറ്റുകൾക്ക് ശേഷം കുറച്ചു വെള്ളമൊഴിച്ച് വേവിക്കാം. ഈ സമയത്ത് ഉരുളക്കിഴങ്ങ്, ക്യാരറ്റ് എന്നിവ വേവിച്ച് മാറ്റിവയ്ക്കുക

പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ച് സവാള വഴറ്റിയെടുക്കാം. നല്ലവണ്ണം വഴന്നു വരുമ്പോൾ പച്ചമുളക്, ഇഞ്ചി, കറിവേപ്പില ചേർക്കാം.

സവാള ബ്രൗൺ നിറമാകും മുൻപ് മട്ടൻ, ഉരുളക്കിഴങ്ങ്, സവാള, ക്യാരറ്റ്, ഗരം മസാല ചേർക്കുക. ഇതിലേക്ക് രണ്ടാം പാൽ ഒഴിച്ച് മിക്സ് ചെയ്ത് വേവിക്കാം.

കുറുകി വരുമ്പോൾ കട്ടിയുള്ള​ തേങ്ങാപാൽ ഒഴിച്ച ശേഷം സ്റ്റൗ ഓഫ് ചെയ്തു അടച്ചു വയ്ക്കാം.

Related Stories

No stories found.
Times Kerala
timeskerala.com