

ക്രിസ്തുമസ് വിരുന്നിന് രുചി പകരാൻ തയ്യാറാക്കാം കാട പൊരിച്ചത്. ഇത്തിരി കുഞ്ഞാണെങ്കിലും കാടയും അതിന്റെ മുട്ടയും ഒത്തിരി ഔഷധ ഗുണങ്ങൾ നിറഞ്ഞതാണ്. എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ആവശ്യമായവ
1. കാട വൃത്തിയാക്കിയത് – 6 എണ്ണം
2. ഗരം മസാല – 2 ടീസ്പൂണ്‍
3. മഞ്ഞള്‍പ്പൊടി – 1 ടീസ്പൂണ്‍
4. മുള കുപൊടി – 2 ടീസ്പൂണ്‍
5. കുരുമുളക് പൊടി – 1/2 ടീസ് പൂണ്‍
6. സവാള- 2 എണ്ണം
7. വെളുത്തുള്ളി – 5 അ ല്ലി
8. തക്കാളി- ഒന്ന്
9. വെളിച്ചെണ്ണ – ആവശ്യത്തിന്
10. ഉപ്പ് – പാകത്തിന്
തയ്യാറാക്കുന്ന വിധം
കാടവൃത്തിയാക്കിയതില്‍ 2 മുതൽ 5 വരെയുള്ള ചേരുവകള്‍ പകുതി വീതം എടുത്ത് പാകത്തിന് ഉപ്പും ചേര്‍ത്ത് പേസ്റ്റാക്കി പുരട്ടി വയ്ക്കുക.
ശേഷം 6,7,8 ചേരുവകള്‍ ചെറുതായി അരിഞ്ഞെടുക്കുക.
ഒരു പാന്‍ അടുപ്പില്‍ വച്ച് ഇതില്‍ എണ്ണയൊഴിച്ച് ചൂടാക്കി, തയ്യാറാക്കിയ കാടയിട്ട് പകുതി വേവിൽ വറുത്ത് എടുക്കുക. കുറച്ച് എണ്ണ മാറ്റുക. ഇതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന ചേരുവകള്‍ ഇട്ട് വഴറ്റുക. ശേഷം ബാക്കി പൊടികളും വറുത്ത കാടയും ഇട്ട് പാകത്തിന് വെള്ളം ചേര്‍ത്ത് 10 മിനിറ്റ് മൂടിവച്ച് വേവിച്ച് വരട്ടിയെടുക്കുക. മുകളില്‍ മല്ലിയില വിതറി അലങ്കരിച്ച് ഉപയോഗിക്കാം.