ക്രിസ്തുമസ് സ്പെഷ്യൽ - ഈന്തപ്പഴം കേക്ക് | Date Cake

ക്രിസ്മസിന് ചെലവു കുറഞ്ഞതും എന്നാൽ അതീവ രുചികരവും ആരോഗ്യപ്രദവുമായ ഈന്തപ്പഴം കേക്ക് തയ്യാറാക്കാം.
Image Credit: Google
Updated on

ക്രിസ്മസിന് ചെലവു കുറഞ്ഞതും എന്നാൽ അതീവ രുചികരവും ആരോഗ്യപ്രദവുമായ ഈന്തപ്പഴം കേക്ക് തയ്യാറാക്കാം. വളരെ എളുപ്പത്തിൽ കുക്കറിൽ തയാറാക്കാവുന്ന മൃദുവായ ഈന്തപ്പഴം കേക്ക്.

ചേരുവകൾ

ഈന്തപ്പഴം കുരുകളഞ്ഞ് അരിഞ്ഞെടുത്തത് – 200 ഗ്രാം

പഞ്ചസാര – അര കപ്പ് (90 ഗ്രാം)

വെള്ളം – അര കപ്പ്

എണ്ണ– ആറ് ടേബിൾ സ്പൂൺ

മൈദ അല്ലെങ്കിൽ ഗോതമ്പു പൊടി– ഒരു കപ്പ് (180 ഗ്രാം)

ബേക്കിങ് സോഡ – ഒരു ടീസ്പൂൺ

മുട്ട – ഒരെണ്ണം

വനില എസ്സെൻസ് – ഒരു ടീസ്പൂൺ

Image Credit: Google

തയാറാക്കുന്ന വിധം

കട്ടിയുള്ള പാനിൽ ഈന്തപ്പഴവും വെള്ളവും ചേർത്ത് വറ്റുന്നതുവരെ വേവിക്കുക.

മിക്സിയിൽ എണ്ണയും പഞ്ചസാരയും നന്നായി അടിച്ചെടുത്ത് മുട്ടയൊഴിച്ച് നല്ലവണ്ണം വീണ്ടും അടിച്ചെടുക്കണം.

മൈദയിൽ ബേക്കിങ് സോഡ ചേർത്ത് അരിച്ചെടുക്കുക. തണുത്ത ഈന്തപ്പഴക്കൂട്ടിൽ പഞ്ചസാര മിശ്രിതം ചേർത്തിളക്കി മൈദ ഇട്ട് ഒരു വശത്തേക്കു മാത്രം ഇളക്കി യോജിപ്പിക്കണം. വനിലയും ചേർത്ത് നല്ലതുപോലെ ഇളക്കിയെടുക്കുക.

ബേക്ക് ചെയ്യാനായി കുക്കറിൽ കുറച്ച് ഉപ്പുപൊടി നിരത്തി മുകളിൽ പരന്ന പാത്രമോ അടുക്കളയിൽ ഉപയോഗിക്കുന്ന സ്റ്റീൽ വളയമോ വയ്ക്കുക. കുക്കറിലെ വാഷറും വിസിലും മാറ്റിയശേഷം കുക്കർ അടച്ചു പത്തു മിനിറ്റ് ചൂടാക്കാൻ വയ്ക്കണം. ശേഷം തയാറാക്കിയ മിശ്രിതം കേക്ക് ടിന്നിലോ വക്കുള്ള സ്റ്റീൽ പാത്രത്തിലോ മുക്കാൽ ഭാഗത്തോളം നിറച്ച്, കുക്കറിൽ വച്ച് അടച്ചു ചെറു തീയിൽ 40 മിനിറ്റ് കൊണ്ടു ബേക്ക് ചെയ്തെടുക്കാം.

Related Stories

No stories found.
Times Kerala
timeskerala.com