

ക്രിസ്തുമസ് എന്നാൽ വിവിധതരം ഭക്ഷണങ്ങളുടെ കാലവറകൂടിയാണല്ലോ. പ്രത്യേകിച്ച് നോൺവെജ് ഐറ്റമാണ് ഏറ്റവും കൂടുതൽ. ഈ ക്രിസ്തുമസ് വിരുന്നിനൊരുക്കാം ബീഫ് കുരുമുളകിട്ടത്. അതീവ രുചികരമായ ഈ വിഭവം ചോറ്, ചപ്പാത്തി, അപ്പം, പുട്ട് തുടങ്ങി എന്തിന്റെ കൂടെയും കഴിക്കാൻ ഉഗ്രൻ കോമ്പിനേഷനാണ്.
ചേരുവകൾ
ബീഫ് - 500 ഗ്രാം
തേങ്ങ ചിരകിയത് - 1 കപ്പ്
കുരുമുളക് ഇടിച്ചത് - 2 ടേബിൾസ്പൂൺ
വെളുത്തുള്ളി അല്ലി - 10 എണ്ണം
പച്ചമുളക് - 9 എണ്ണം
ഇഞ്ചി - 2 ടേബിൾസ്പൂൺ
മല്ലിയില - ആവശ്യത്തിന്
ചെറിയ ഉള്ളി - 3 എണ്ണം
സവാള - 3 എണ്ണം
ജിഞ്ചർ, ഗാർലിക് പേസ്റ്റ് - 1 ടേബിൾസ്പൂൺ
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
മല്ലിപ്പൊടി - 1 ടീസ്പൂൺ
ഗരം മസാല - 1 ടീസ്പൂൺ
ഉപ്പ് - 2 ടീസ്പൂൺ
കറിവേപ്പില - ആവശ്യത്തിന്
നാരങ്ങ - ഒരെണ്ണം
എണ്ണ - ആവശ്യത്തിന്
ബീഫ് കുരുമുളകിട്ടത് തയാറാക്കാൻ
വെളുത്തുള്ളി, പച്ചമുളക്, ഇഞ്ചി, മല്ലിയില, കുരുമുളക്, നാരങ്ങാ നീര്, ഉപ്പ് എന്നിവ അൽപം വെള്ളം ചേർത്ത് മിക്‌സിയിൽ നന്നായി അരച്ചെടുക്കുക. ഇത് ബീഫിൽ ചേർത്ത് വേവിച്ചെടുക്കുക.
മറ്റൊരു പാനിൽ എണ്ണ ചൂടാക്കി, സവാള, ജിഞ്ചർ ഗാർലിക് പേസ്റ്റ്, പച്ചമുളക്, മഞ്ഞൾ പൊടി, മല്ലിപ്പൊടി, ഗരം മസാല, ഉപ്പ് എന്നിവ ചേർത്ത് വഴറ്റി അതിലേക്ക് വേവിച്ച് ബീഫും കറിവേപ്പിലയും ചേർത്ത് നല്ലവണ്ണം യോജിപ്പിച്ച് വരട്ടിയെടുത്താൽ ആഹാ അടിപൊളി ബീഫ് റെഡി.