
ചോറിനോടൊപ്പം കഴിക്കാൻ ഒരു തനി നാടൻ രുചിക്കൂട്ട്. മുളുകുഷ്യം എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം
ചേരുവകൾ
1. കുമ്പളങ്ങ - ചെറുതാക്കി നുറുക്കിയത്
കാരറ്റ് - ഒരു ചെറിയ കഷ്ണം
ചെറിയ ഉള്ളി - 8 എണ്ണം
തക്കാളി - വലുത് 1 എണ്ണം
കായ - 1 ചെറിയ കഷ്ണം
ഉരുളക്കിഴങ്ങ് - 1 എണ്ണം
പച്ചമുളക് - 1 എണ്ണം
2. നാളികേരം - 1 കപ്പ്
കുരുമുളക് - 1 ടേബിൾ സ്പൂൺ
3. വെളിച്ചെണ്ണ - 1 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
കറിവേപ്പില
മഞ്ഞൾ പൊടി - 1/2 ടീസ്പൂൺ
തുവര പരിപ്പ് - 4 ടേബിൾ സ്പൂൺ
തയാറാക്കുന്ന വിധം
പരിപ്പ് നന്നായി വേവിച്ചു മാറ്റി വയ്ക്കുക. ഒന്നാമത്തെ ചേരുവകൾ പ്രഷർ കുക്കറിൽ മഞ്ഞൾ പൊടി, ഉപ്പ്, കുറച്ചു വെള്ളം എന്നിവ ചേർത്തു ഒരു വിസിൽ വരുന്നതുവരെ വേവിച്ച് എടുക്കുക. അതിലേക്കു പരിപ്പ് വേവിച്ചതു ചേർത്ത് അഞ്ചു മിനിറ്റ് തിളപ്പിക്കുക.
നാളികേരം, കുരുമുളക് എന്നിവ കുറച്ചു വെള്ളം ചേർത്തു നന്നായി അരച്ച് കറിയിലേക്ക് ചേർക്കുക. ഒരു മിനിറ്റ് നന്നായി തിളപ്പിക്കുക. അതിലേക്കു കറിവേപ്പിലയും വെളിച്ചെണ്ണയും ഒഴിച്ച് ഇളക്കി തീ അണയ്ക്കുക. 10 മിനിറ്റ് അടച്ചു വയ്ക്കുക.