

ക്രിസ്മസ് ആഘോഷ രാവുകൾക്ക് രുചിപകരാൻ ചില മീറ്റ് രുചിക്കൂട്ടുകൾ. ക്രിസ്മസ് ദിനം ഗംഭീരമാക്കാൻ വീട്ടിൽ തന്നെ തയ്യാറാക്കാവുന്ന വിഭവങ്ങൾ. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ കഴിക്കാൻ ഇഷ്ടമുള്ള ഒന്നാണ് ചില്ലി ചിക്കൻ. അതീവ രുചിയിൽ വീട്ടിൽ തയ്യാറാക്കാം വളരെ എളുപ്പത്തിൽ.
ആവശ്യമായവ
ചിക്കന്‍ ചെറുതായി നുറുക്കിയത് – 500 ഗ്രാം
നുറുക്കിയ കാപ്‌സികം – 2 ടേബിള്‍ സ്പൂണ്‍
സവാള നുറുക്കിയത് – 2 ടേബിള്‍ സ്പൂണ്‍
ടുമാറ്റോ സോസ് – രണ്ടര ടേബിള്‍ സ്പൂണ്‍
നൂഡില്‍സ് പൊടിച്ചത് – ഒന്നര ടേബിള്‍ സ്പൂണ്‍
കുരുമുളക് പൊടി – 1 ടീസ്പൂണ്‍
ഗരം മസാല – 2 സ്പൂണ്‍
ഉപ്പ് – പാകത്തിന്
വെളുത്തുള്ളി ചെറുതായി അരിഞ്ഞത് – 1 ടീ സ്പൂണ്‍
ഇഞ്ചി ചെറുതായി അരിഞ്ഞത് – 1 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത് – 1 ടീസ്പൂണ്‍
കാശ്മീരി ചില്ലി പൗഡര്‍ – 2 ടേബിള്‍ സ്പൂണ്‍
മുട്ടവെള്ള – 2
എണ്ണ – ആവശ്യത്തിന്
വിനാഗിരി – ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ചില്ലിപൗഡര്‍, ഗരംമസാല, മുട്ടയുടെ വെള്ള അല്പം ഉപ്പ്, വെള്ളം ചേര്‍ത്ത് മിക്‌സ് ചെയ്ത് പേസ്റ്റാക്കുക. ഇത് ചിക്കന്‍ പീസുകളിലേക്ക് പുരട്ടിവയ്ക്കുക. 15 മിനിറ്റിനുശേഷം ചൂടായ എണ്ണയില്‍ വറുത്ത് കോരുക.
ബാക്കി വരുന്ന എണ്ണയില്‍ അരിഞ്ഞ കാപ്‌സികം, സവാള, പൊടിച്ച നൂഡില്‍സ്, വെള്ളം എന്നിവ ചേര്‍ത്ത് കുറുക്കുക. ഇതിലേക്ക് ഫ്രൈ ചെയ്ത ചിക്കന്‍ ചേര്‍ക്കുക. തീ ഓഫ് ചെയ്തശേഷം ടുമാറ്റോസോസും കുരുമുളക് പൊടിയും ചേർത്ത് ഇളക്കി ഉപയോഗിക്കാം.