തനി നാടൻ രുചിയിൽ ചിക്കൻ തോരൻ | Chicken Thoran
ചിക്കന്റെ വ്യത്യസ്തമായ പല വിഭവങ്ങളും ഉണ്ട്. ഇവയിൽ പലതും എല്ലാവരും തയ്യാറാക്കിയിട്ടുമുണ്ടാകും. എന്ന അതീവ രുചികരവും പെട്ടെന്ന് തയാറാക്കാവുന്നതുമായ ഒരു ചിക്കൻ തോരൻ തയ്യാറാക്കിയാലോ...
ചേരുവകൾ
ചിക്കൻ - 250 ഗ്രാം
തേങ്ങചിരകിയത് - 1കപ്പ്
ചെറിയ ഉള്ളി -12 എണ്ണം
പച്ചമുളക് - 3-4 എണ്ണം
ഇഞ്ചി - ചെറിയ കഷ്ണം
കറിവേപ്പില - 3-4 തണ്ട്
മഞ്ഞൾപ്പൊടി -കാൽ ടീസ്പൂൺ
കാശ്മീരി മുളകുപൊടി - കാൽ ടീസ്പൂൺ
മല്ലിപൊടി - അരടീസ്പൂൺ
ഗരം മസാലപ്പൊടി - 1 ടീസ്പൂൺ
കുരുമുളകുപൊടി - 2 ടീസ്പൂൺ
കടുക് - 1 ടീസ്പൂൺ
വെളിച്ചെണ്ണ - 2 ടേബിൾ സ്പൂൺ
ഉപ്പ് ആവശ്യത്തിന്
തയാറാക്കുന്ന വിധം
ചിക്കൻ ഉപ്പും മഞ്ഞളും കാശ്മീരിമുളകുപൊടിയും ഗരം മസാല പൊടിയും ചേർത്ത് പുരട്ടി അര മണിക്കൂർ വയ്ക്കണം. ശേഷം ഇത് കുറച്ചു വെള്ളത്തിൽ വേവിച്ചെടുക്കണം. തണുത്തതിനുശേഷം ചെറിയ കഷണങ്ങളാക്കി എടുക്കാം.
ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് കടുക് പൊട്ടിക്കുക. ശേഷം വറ്റൽ മുളക് കറിവേപ്പില ചെറിയ ഉള്ളി പച്ചമുളക് ഇഞ്ചി എന്നിവ ചേർത്ത് നന്നായി വഴറ്റണം. ആവശ്യത്തിന് ഉപ്പ് ചേർത്ത് കൊടുക്കാം. ഇനി ബാക്കിയുള്ള ഗരം മസാലപ്പൊടി, മല്ലിപ്പൊടി, കുരുമുളകുപൊടി എന്നിവ ചേർക്കാം. ഇതിന്റെ പച്ചമണം മാറിയതിനുശേഷം തേങ്ങയും തയ്യാറാക്കി വച്ചിരിക്കുന്ന ചിക്കനും ചേർത്ത് ഇളക്കി യോജിപ്പിക്കുക. കറിവേപ്പില ഇട്ടു കൊടുക്കാം.