
ദീപാവലി, ദീപങ്ങളുടെ മാത്രം അല്ല, മധുരങ്ങളുടെ കൂടെ ഉത്സവമാണ്. മധുരമില്ലാതെ എന്ത് ദീപാവലി. ദീപാവലിയിൽ ഒഴിവാക്കാൻ പറ്റാത്ത ഒരു പലഹാരമാണ് കാരറ്റ് ഹൽവ. കാരറ്റ് ഹൽവ എങ്ങനെ തയ്യാറാക്കാമെന്ന് നോക്കാം.
ചേരുവകൾ:
കാരറ്റ് - അര കിലോഗ്രാം
പാൽ - 1 കപ്പ്
പഞ്ചസാര - കാൽ കിലോഗ്രാം
നെയ്യ് -5 ടേബ്ൾ സ്പൂൺ
ഏലക്കാപൊടി - ഒരു നുള്ള്
അണ്ടിപരിപ്പ് - ആവശ്യത്തിന്
കിസ്മിസ് - ആവശ്യത്തിന്
തയാറാക്കുന്നവിധം:
ഒരു ടേബ്ൾ സ്പൂൺ നെയ്യൊഴിച്ച് കാരറ്റ് ചെറുതായി വഴറ്റി എടുക്കുക. ഇതിൽ പാൽ ഒഴിച്ച് ചെറുതീയിൽ വേവിക്കുക. പാൽ വറ്റുമ്പോൾ പഞ്ചസാര ചേർത്ത് ചെറുതീയിൽ ഇളക്കി കൊടുക്കുക. വഴണ്ടു വരുമ്പോൾ ബാക്കി നെയ്യ് കുറേശെ ചേർത്ത് നല്ലതു പോലെ ഇളക്കണം. ശേഷം അണ്ടിപരിപ്പും കിസ്മിസും ചേർത്ത് അലങ്കരിക്കാം. ഹൽവ തയ്യാർ