

ക്രിസ്തുമസ് എന്നാൽ കേക്കുകളുടെ വൈവിധ്യങ്ങൾ കൂടിയാണല്ലോ. മധുരപ്രിയർക്ക് പ്രത്യേകിച്ച് കുട്ടികൾക്ക് പ്രിയങ്കരമാണ് കാരമൽ കേക്ക്. ഇത് നമുക്ക് വീട്ടിൽ തയ്യാറാക്കാം.
ചേരുവകൾ:
മൈദ- 200 ഗ്രാം
ബട്ടർ- 200 ഗ്രാം
മുട്ട -200 ഗ്രാം
പഞ്ചസാര- 200ഗ്രാം
ബെയ്ക്കിങ് പൗഡർ -2 ടീസ് സ്പൂൺ
കാരമൽ സിറപ്പ് -2 ടീസ് സ്പൂൺ
പാൽ – ½ കപ്പ്
തയാറാക്കുന്ന വിധം
ബട്ടറും പഞ്ചസാരയും നന്നായി അടിച്ചു പതപ്പിക്കുക. ശേഷം ഒന്നൊന്നായി മുട്ടപൊട്ടിച്ചു ചേർക്കുക. കൂടെ നന്നായി അടിച്ചു പതപ്പിച്ചുകൊണ്ടേയിരിക്കണം. കൂടെ കാരമൽ സിറപ്പ് കൂടി ചേർക്കുക. ശേഷം പാലും ചേർത്ത് നല്ലവണ്ണം അടിച്ചു പതപ്പിക്കുക. മൈദയും ചേർത്ത് നന്നായി കൂട്ടിയോജിപ്പിക്കുക. തയാറാക്കി വെച്ചിരിക്കുന്ന പാനിലേക്ക് കേക്കിന്റെ കൂട്ട് ഒഴിച്ച്, 180 ഡിഗ്രി ചൂടിൽ ഏകദേശം 40 മിനിറ്റ് ബേക്ക് ചെയ്യുക.
കോഫി ഫ്രോസ്റ്റിംഗ്
ബട്ടർ- 100 ഗ്രാം
ഐസിംഗ് പഞ്ചസാര – 200 ഗ്രാം
കോഫി – 2 ടീസ്പൂൺ
ഐസിംഗ് പഞ്ചസാരയും ബട്ടറും കൂട്ടിയോജിപ്പിക്കുക. കൂടെ കോഫിയും ചേർത്ത് അടിച്ചു പതപ്പിക്കുക. കേക്ക് തണുത്തതിനു ശേഷം ഈ കോഫി കൂട്ട് കേക്കിനുമുകലിലും സൈഡിലും തേച്ച് അലങ്കരിക്കുക.