

ക്രസ്തുമസ് എന്നാൽ കേക്കുകളുടെ മേള കൂടിയാണ്. കൂടുതലും പ്ലം കേക്കുകളാണ് ഉണ്ടാകാറുള്ളത്. എന്നാൽ കുട്ടികളക്ക് ക്രീം കേക്കിനോടാണ് പ്രിയം. ഈ ക്രിസ്തുമസിന് കുട്ടികൾക്കായി മധുരമുള്ളതും മൃദുവായതുമായ ബട്ടർ സ്കോച്ച് കേക്ക് തയ്യാറാക്കാം.
ചേരുവകൾ
ബട്ടർ- 100 ഗ്രാം
ബ്രൗൺഷുഗർ- 100 ഗ്രാം
മുട്ട- 2
ഗോൾഡൻ സിറപ്പ്- 1 ടേബിൾ സ്പൂൺ
വാനില എസൻസ്-1 ടീസ് സ്പൂൺ
പാൽ- 75 മില്ലി ലിറ്റർ
മൈദ- 100 ഗ്രാം
കോൺഫ്ലവർ- 50 ഗ്രാം
ബെയ്ക്കിങ് പൗഡർ- 2 ടീസ്പൂൺ
കറുവാപ്പട്ട പൊടി- 1/4 ടീസ്പൂൺ
തയാറാക്കുന്ന വിധം
രണ്ടു 7 ഇഞ്ച് സാൻഡ് വിച്ച് ടിന്നുകൾ ബട്ടർ തേച്ച്, അല്പം മൈദ തൂകി വെയ്ക്കുക. ബട്ടറും പഞ്ചസാരയും ഒരുമിച്ച് അടിച്ച് പതപ്പിക്കുക, മുട്ടയുടെ മഞ്ഞയും ഗോൾഡൻ സിറപ്പും വാനിലയും പാലും ചേർത്ത് വീണ്ടും പതപ്പിക്കുക.
പൊടി ഐറ്റങ്ങൾ ഒരുമിച്ച് ചേർത്ത് ഇടഞ്ഞ് വെയ്ക്കുക, അൽപാൽപമായി, ക്രീം ചെയ്തു വെച്ചിരിക്കുന്ന മിശ്രിതത്തിലേക്കു ചേർക്കുക. ശേഷം മുട്ടയുടെ വെള്ള അടിച്ചു പതപ്പിച്ച് കേക്കിന്റെ മിശ്രിതത്തിലേയ്ക്കു ചേർക്കുക. തയാറക്കിവെച്ചിരിക്കുന്ന ടിന്നിൽ ഒഴിച്ച് 190 ഡിഗ്രിയിൽ 20-25 മിനിറ്റ് ബേക്ക് ചെയ്യുക.
തണുത്തുകഴിയുമ്പോൾ, നേരെ നടുവെ മുറിച്ച് ബട്ടർ ഐസിങ് പുരട്ടി വീണ്ടും ഒരുമിച്ചു ചേർത്ത് മുകളിൽ ഐസിങ് പഞ്ചസാര തൂകി ഉപയോഗിക്കുക.