പലഹാരങ്ങൾ വറുത്ത് കഴിഞ്ഞാല്‍ ബാക്കി വരുന്ന എണ്ണയില്‍ പലഹാരത്തിന്റെ അംശങ്ങള്‍ കരിഞ്ഞ് അടിഞ്ഞ് കൂടി കിടക്കും. ഇത് പൂര്‍ണ്ണമായും മാറ്റി എണ്ണ എടുക്കാന്‍ സഹായിക്കുന്ന ഒരു എളുപ്പവഴി
ആദ്യം കുറച്ച് കോൺഫ്ലോർ എടുത്ത് കുറച്ച് വെള്ളവും ചേര്‍ത്ത് കുഴച്ച് എടുക്കുക. നല്ലപോലെ ലൂസാക്കി എടുക്കണം. ഇത് തിളച്ച് കിടക്കുന്ന എണ്ണയിലേയ്ക്ക് ഒഴിക്കുക. നല്ലപോലെ മൊരിഞ്ഞ് വരുമ്പോള്‍ അതിന്റെ കൂടെ മുന്‍പ് വറുത്ത് മാറ്റിയ ആഹാരങ്ങളുടെ പൊടിയും അവശിഷ്ടങ്ങളും കട്ടപിടിച്ച് മൊരിഞ്ഞ് പൊന്തിവരും. ഇത് വേഗത്തില്‍ നിങ്ങള്‍ക്ക് കോരി കളയാവുന്നതാണ്. ഇത്തരത്തില്‍ ചെയ്താല്‍ പാത്രത്തിന്റെ അടിയില്‍ പിടിച്ച് കിടന്ന അവശിഷ്ടങ്ങള്‍ അടര്‍ന്ന് മാറി വരുന്നതാണ്. കൂടാതെ, എണ്ണ നല്ലപോലെ വേർതിരിച്ചു കിട്ടുകയും ചെയ്യും.