
ദോശ മാവുണ്ടോ? അഞ്ചു മിനിറ്റുകൊണ്ട് ചായയോടൊപ്പം കഴിക്കാൻ ഒരു പലഹാരം തയ്യാറാക്കാം.
ചേരുവകൾ
ദോശമാവ് - രണ്ടര കപ്പ്
സവാള - വലുത് ഒരെണ്ണം
പച്ചമുളക് - മൂന്നെണ്ണം
ഇഞ്ചി - ഒരു ചെറിയ കഷ്ണം
കറിവേപ്പില - ആവശ്യത്തിന്
ഉപ്പ് - ആവശ്യത്തിന്
വെളിച്ചെണ്ണ - വറുക്കാൻ ആവശ്യത്തിന്
തയാറാക്കുന്ന വിധം
ഒരു ബൗളിലേക്കു സവാള, ഇഞ്ചി, പച്ചമുളക്, കറിവേപ്പില എന്നിവ ചെറുതായി അരിഞ്ഞത് ചേർത്തു ആവശ്യത്തിന് ഉപ്പും ചേർത്തു നന്നായി യോജിപ്പിക്കാം. ഇതിലേക്ക് ദോശമാവുകൂടി ചേർത്തു യോജിപ്പിച്ചു വയ്ക്കുക.
ഒരു ഉണ്ണിയപ്പം ചട്ടിയിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടാകുമ്പോൾ നേരത്തെ തയാറാക്കിയ മാവിൽ നിന്നും ഓരോ ടേബിൾസ്പൂൺ മാവു വീതം ഒഴിച്ച് കൊടുക്കാം. ഇതിന്റെ ഒരു വശം മൊരിഞ്ഞു വന്നാൽ ഒന്ന് തിരിച്ചിട്ടു കൊടുക്കാം. രണ്ടു വശവും മൊരിഞ്ഞു വരുമ്പോൾ കോരിയെടുക്കാം.