കൊതിപ്പിക്കുന്ന രുചിയിൽ തേങ്ങാ വറുത്തരച്ചൊരു കൊഞ്ച് തീയൽ | coconut-fried prawn

തേങ്ങാ വറുത്തരച്ച കൊഞ്ച് തീയൽ ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി ആവശ്യമില്ല
coconut-fried prawn
Published on

ഇപ്പോൾ കൊഞ്ച് അഥവാ ചെമ്മീൻ സുലഭമായി കിട്ടുന്നുണ്ട്. കൊഞ്ചുകൊണ്ട് പല വിഭവങ്ങളും ഉണ്ടാക്കാറുണ്ട്. എന്നാൽ തേങ്ങാ വറുത്തരച്ച കൊഞ്ച് തീയൽ ഉണ്ടെങ്കിൽ പിന്നെ വേറൊരു കറി ആവശ്യമില്ല.

ആവശ്യമായ ചേരുവകൾ

ചെമ്മീൻ - 1/2 കിലോഗ്രാം

ചുവന്നുള്ളി - 15 എണ്ണം

വെളുത്തുള്ളി, ഇഞ്ചി പേസ്റ്റ് - 1 1/2 സ്പൂൺ

പച്ചമുളക് – 2 എണ്ണം

സവാള – 1 എണ്ണം

തക്കാളി – 1

ചുവന്ന മുളകുപൊടി - 1/2 ടീസ്പൂൺ

കുരുമുളകുപൊടി - 1/2 ടീസ്പൂൺ

മല്ലിപ്പൊടി - 1 1/2 ടീസ്പൂൺ

പെരുംജീരകം - 1/2 ടീസ്പൂൺ

ഉലുവ - 1/2 ടീസ്പൂൺ

പുളി - ചെറു നാരങ്ങാ വലുപ്പത്തിൽ

തയാറാക്കുന്ന വിധം

ആദ്യം ചെമ്മീൻ അര ടീസ്പൂൺ മുളകുപൊടിയും കാൽ ടീസ്പൂൺ മഞ്ഞൾപ്പൊടിയും ആവശ്യത്തിന് ഉപ്പും ചേർത്ത് ഇളകിയോജിപ്പിച്ചു അര മണിക്കൂർ വയ്ക്കുക. അതിനുശേഷം ഒരു പാൻ അടുപ്പത്ത് വച്ച് ചെറിയ തീയിൽ ചെമ്മീൻ വറുത്ത് മാറ്റിവയ്ക്കുക.

തേങ്ങ വറുത്ത് നല്ലതുപോലെ പോലെ അരച്ചെടുക്കുക.

ചെമ്മീൻ വറുത്ത എണ്ണയിൽ ചുവന്നുള്ളി, ഇഞ്ചി, പച്ചമുളക് എല്ലാം കൂടെ വഴറ്റി എടുക്കുക. അതിനുശേഷം തക്കാളി ചേർക്കുക. ഇതിലേക്ക് പൊടികൾ ചേർത്തു മൂപ്പിക്കുക. ശേഷം അരച്ചു വച്ച തേങ്ങ ചേർത്തു കൊടുക്കുക. പുളി പിഴിഞ്ഞ് ഒഴിച്ച് ആവശ്യത്തിന് വെള്ളവും ചേർത്ത് ഇളക്കിയശേഷം അതിലേക്കു ഫ്രൈ ചെയ്തു വച്ച കൊഞ്ച് ചേർത്തു ചെറിയ തീയിൽ എണ്ണ തെളിയുന്നതുവരെ വേവിക്കുക. ഉപ്പ് ആവശ്യമുണ്ടെങ്കിൽ ചേർക്കുക.

Related Stories

No stories found.
Times Kerala
timeskerala.com