Description
Digital Voice of Kerala
Sunday, February 22, 2026

Digital Voice of Kerala

Union Budget 2026-27

കേരളമുൾപ്പെടെ 4 സംസ്ഥാനങ്ങളിൽ ‘അപൂർവ്വ ധാതു ഇടനാഴികൾ’: ചൈനീസ് ആധിപത്യത്തിന് അന്ത്യം കുറിക്കുന്നു ? | Union Budget 2026-27

തിരുവനന്തപുരം: ഇലക്ട്രിക് വാഹനങ്ങൾ മുതൽ അത്യാധുനിക മിസൈലുകൾ വരെ നിർമ്മിക്കാൻ ആവശ്യമായ അപൂർവ്വ ധാതുക്കളുടെ ഉൽപ്പാദനത്തിൽ സ്വയംപര്യാപ്തത കൈവരിക്കാൻ ഇന്ത്യ. ഇതിന്റെ ഭാഗമായി കേരളം, തമിഴ്‌നാട്, ആന്ധ്രപ്രദേശ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളെ കോർത്തിണക്കി പ്രത്യേക 'അപൂർവ്വ ധാതു ഇടനാഴികൾ' സ്ഥാപിക്കുമെന്ന് ധനമന്ത്രി നിർമ്മല സീതാരാമൻ ബജറ്റിൽ പ്രഖ്യാപിച്ചു.(Rare mineral corridors in 4 states...

‘കഴിഞ്ഞ തവണ താമരക്കുരുവെങ്കിൽ ഇത്തവണ കടലാമ’: കേന്ദ്ര ബജറ്റിനെതിരെ ധനമന്ത്രി KN ബാലഗോപാൽ | Union Budget 2026-27

തിരുവനന്തപുരം: മൂന്നാം മോദി സർക്കാരിന്റെ കേന്ദ്ര ബജറ്റ് കേരളത്തെ സംബന്ധിച്ച് അങ്ങേയറ്റം നിരാശാജനകമാണെന്ന് ധനമന്ത്രി കെ.എൻ. ബാലഗോപാൽ. കേരളം പ്രതീക്ഷിച്ച വലിയ പദ്ധതികളൊന്നും ബജറ്റിലില്ലെന്നും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ ദോഷകരമായി ബാധിക്കുന്ന പ്രഖ്യാപനങ്ങളാണ് ഉണ്ടായതെന്നും അദ്ദേഹം പറഞ്ഞു.(Kerala Finance Minister KN Balagopal against Union Budget 2026-27) കഴിഞ്ഞ ബജറ്റിൽ താമരക്കുരുവാണെങ്കിൽ ഇത്തവണ അത്...

‘പാർലമെൻ്റ് നൽകുന്ന വേദി ഉപയോഗിച്ച് നാളെ സംസാരിക്കും’: കേന്ദ്ര ബജറ്റിൽ പ്രതികരിക്കാതെ രാഹുൽ ഗാന്ധിയും പ്രിയങ്ക ഗാന്ധിയും | Union Budget 2026-27

ന്യൂഡൽഹി: കേന്ദ്ര ബജറ്റിനെക്കുറിച്ചുള്ള പെട്ടെന്നുള്ള പ്രതികരണങ്ങൾ ഒഴിവാക്കി ലോക്സഭ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. ബജറ്റിന്മേലുള്ള തന്റെ കൃത്യമായ നിലപാടുകൾ നാളെ പാർലമെന്റ് വേദിയിൽ അറിയിക്കുമെന്ന് അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. വയനാട് എം.പി പ്രിയങ്ക ഗാന്ധിയും വിഷയത്തിൽ പ്രതികരിച്ചില്ല.(Rahul Gandhi and Priyanka Gandhi didn't respond to the Union Budget 2026-27) ബജറ്റ്...

കേന്ദ്ര ബജറ്റ് 2026-27: മത്സ്യബന്ധന മേഖലയിൽ ആശങ്കയോ ? | Union Budget 2026-27

കൊച്ചി: കേന്ദ്ര ബജറ്റിലെ മത്സ്യബന്ധന മേഖലയുമായി ബന്ധപ്പെട്ട പുതിയ പരിഷ്കാരങ്ങൾ കേരളത്തിലടക്കം സാധാരണ മത്സ്യത്തൊഴിലാളികൾക്കിടയിൽ ആശങ്ക പടർത്തുന്നു. ആഴക്കടലിൽ വലിയ ബോട്ടുകളും കപ്പലുകളും ഉപയോഗിച്ച് മത്സ്യബന്ധനം നടത്തുന്നവർക്ക് ബജറ്റിൽ പ്രഖ്യാപിച്ച നികുതി ഇളവ് വൻകിട കമ്പനികൾക്ക് ഈ മേഖലയിൽ ആധിപത്യം ഉറപ്പിക്കാൻ വഴിയൊരുക്കുമെന്നാണ് വിലയിരുത്തൽ.(Union Budget 2026-27, Concerns in the fisheries sector?) ഇന്ത്യയുടെ...

‘വലിയ അവസരങ്ങൾ തുറക്കുന്നു, ഐതിഹാസിക ബജറ്റ്’:ധനമന്ത്രിക്ക് പ്രശംസയുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി | Union Budget 2026-27

ന്യൂഡൽഹി: ധനമന്ത്രി നിർമല സീതാരാമൻ പാർലമെന്റിൽ അവതരിപ്പിച്ചത് 'ഐതിഹാസികവും' ഭാവിയിലേക്കുള്ള ദിശാസൂചകവുമായ ബജറ്റാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2047-ഓടെ ഇന്ത്യയെ ഒരു വികസിത രാഷ്ട്രമാക്കി മാറ്റാനുള്ള യാത്രയിലെ നിർണ്ണായകമായ അടിത്തറയാണ് ഈ ബജറ്റെന്ന് അദ്ദേഹം വിശേഷിപ്പിച്ചു.(Legendary Budget, Prime Minister Narendra Modi praises Finance Minister and Union Budget 2026-27) തുടർച്ചയായി ഒൻപതാം...

നെയ്ത്തുകാർക്കും കരകൗശല വിദഗ്ധർക്കും കൈത്താങ്ങ്: മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം പ്രഖ്യാപിച്ച് ധനമന്ത്രി | Union Budget 2026-27

തിരുവനന്തപുരം: ഖാദി, കൈത്തറി മേഖലകളെ ആഗോള നിലവാരത്തിലേക്ക് ഉയർത്തുക എന്ന ലക്ഷ്യത്തോടെ 'മഹാത്മാഗാന്ധി ഗ്രാമ സ്വരാജ് സംരംഭം' ധനമന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ചു. 2026-ലെ കേന്ദ്ര ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ ഗ്രാമീണ വികസന പദ്ധതികളിൽ ഒന്നാണിത്. രാജ്യത്തെ നെയ്ത്തുകാർക്കും ഗ്രാമീണ കരകൗശല വിദഗ്ധർക്കും മികച്ച തൊഴിലവസരങ്ങളും വിപണിയും ഉറപ്പാക്കാൻ ഈ പദ്ധതി സഹായിക്കും.(Finance Minister...

‘കേരളത്തിന് ഒന്നും കിട്ടിയില്ല എന്ന് പറയുന്ന സർക്കാരിനോട്, തന്ന കാര്യങ്ങൾ എന്ത് കൊണ്ട് നിങ്ങൾ ചെയ്തിട്ടില്ല? ഇവിടെ NDA സർക്കാർ വരണം’: രാജീവ് ചന്ദ്രശേഖർ | Union Budget 2026-27

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അവഗണനയെന്ന വാദങ്ങളെ ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ രൂക്ഷമായി വിമർശിച്ചു. കേരളത്തിന് ഒന്നും കിട്ടുന്നില്ല എന്ന് പറയുന്നവർ, നേരത്തെ പ്രഖ്യാപിച്ച പദ്ധതികൾ നടപ്പാക്കാൻ എന്തുകൊണ്ട് തയ്യാറാകുന്നില്ല എന്ന് വ്യക്തമാക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു.(NDA government should come in Kerala, Rajeev Chandrasekhar on Union Budget 2026-27) എയിംസിനായി...

കേന്ദ്ര ബജറ്റ് 2026-27: കേരളത്തിന് നിരാശ, പ്രഖ്യാപനങ്ങൾ ഒറ്റനോട്ടത്തിൽ | Union Budget 2026-27

ന്യൂഡൽഹി: സാമ്പത്തിക വളർച്ച, ജനപങ്കാളിത്തം, സർവ്വശ്രേയസ്സ് എന്നീ മൂന്ന് തൂണുകളിൽ ഊന്നിക്കൊണ്ട് ധനമന്ത്രി നിർമല സീതാരാമൻ തന്റെ ഒൻപതാമത് ബജറ്റ് അവതരിപ്പിച്ചു. ഒരു മണിക്കൂർ 26 മിനിറ്റ് നീണ്ട പ്രസംഗത്തിൽ രാജ്യത്തിന്റെ സാമ്പത്തിക വളർച്ച 7 ശതമാനത്തിൽ സ്ഥിരതയാർജ്ജിച്ചുവെന്ന് ധനമന്ത്രി അവകാശപ്പെട്ടു. 'യുവശക്തി' ബജറ്റെന്ന് വിശേഷിപ്പിക്കപ്പെട്ട ഇതിൽ ഉൽപ്പാദന മേഖലയ്ക്കും ഡിജിറ്റൽ അടിസ്ഥാന സൗകര്യങ്ങൾക്കും...

‘കണ്ണിൽ പൊടിയിടാൻ എങ്കിലും എന്തെങ്കിലും പ്രഖ്യാപിക്കാമായിരുന്നു, ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ’: കേന്ദ്ര ബജറ്റിനെതിരെ ജോൺ ബ്രിട്ടാസ് MP | Union Budget 2026-27

തിരുവനന്തപുരം: കേന്ദ്ര ബജറ്റിൽ കേരളത്തിന് അർഹമായത് ഒന്നും ലഭിച്ചില്ലെന്ന് മാത്രമല്ല, സംസ്ഥാനത്തെ പൂർണ്ണമായും അവഗണിച്ച നടപടി അങ്ങേയറ്റം നിരാശാജനകമാണെന്ന് ജോൺ ബ്രിട്ടാസ് എം.പി. കണ്ണിൽ പൊടിയിടാൻ പോലുമുള്ള പ്രഖ്യാപനങ്ങൾ ബജറ്റിലില്ലെന്നും 'ഇനി ആമയിൽ മാത്രമാണ് പ്രതീക്ഷ'യെന്നും അദ്ദേഹം ഡൽഹിയിൽ മാധ്യമങ്ങളോട് പറഞ്ഞു.(At least something could have been announced to put dust...

കേന്ദ്ര ബജറ്റ് 2026-27: സ്ത്രീശാക്തീകരണത്തിന് വൻ പദ്ധതികൾ; ഓരോ ജില്ലയിലും വനിതാ ഹോസ്റ്റലുകൾ | Union Budget 2026-27

ന്യൂഡൽഹി: മൂന്നാം മോദി സർക്കാരിന്റെ മൂന്നാം ബജറ്റിൽ സ്ത്രീശാക്തീകരണത്തിനും സംരംഭകത്വത്തിനും വലിയ മുൻഗണന നൽകി ധനമന്ത്രി നിർമല സീതാരാമൻ. രാജ്യത്തെ ഓരോ ജില്ലയിലും വനിതാ ഹോസ്റ്റലുകൾ സ്ഥാപിക്കുമെന്ന പ്രഖ്യാപനം ഉന്നത വിദ്യാഭ്യാസ മേഖലയിൽ വിപ്ലവകരമായ മാറ്റമുണ്ടാക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. റെയിൽവേയിൽ കേരളത്തിന് അവഗണന നേരിട്ടെങ്കിലും സെമികണ്ടക്ടർ മിഷന്റെ ഭാഗമായുള്ള ധാതു ഇടനാഴിയിൽ കേരളത്തെ ഉൾപ്പെടുത്തി.(Union Budget...
- Advertisement -spot_img

Latest News

ലഹരി വിരുദ്ധ പോരാട്ടം ശക്തം: ‘ഓപ്പറേഷൻ ഡി ഹണ്ട്’; സംസ്ഥാനത്ത് 58 പേർ അറസ്റ്റിൽ | Operation D-Hunt Kerala

തിരുവനന്തപുരം: മയക്കുമരുന്ന് വിപണനവും സംഭരണവും തടയാൻ ലക്ഷ്യമിട്ടുള്ള 'ഓപ്പറേഷൻ ഡി ഹണ്ട്' സ്പെഷ്യൽ ഡ്രൈവിൽ സംസ്ഥാനത്തുടനീളം 56 കേസുകൾ രജിസ്റ്റർ ചെയ്തു (Operation D-Hunt Kerala)....
- Advertisement -spot_img