Description
Digital Voice of Kerala
Thursday, June 18, 2026

Digital Voice of Kerala

Trivandrum

‘വികസന പദ്ധതികൾ പ്രധാനമന്ത്രിയുമായി ചർച്ച ചെയ്യും, ഭരണസ്തംഭനമില്ല, നഗരസഭയുടെ ഫണ്ട് കൊണ്ടല്ല ഡൽഹി യാത്ര’: മേയർ VV രാജേഷും സംഘവും ഡൽഹിയിൽ | Prime Minister

തിരുവനന്തപുരം: തിരുവനന്തപുരം നഗരസഭയുടെ വികസന പദ്ധതികൾ പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി നേരിട്ട് ചർച്ച ചെയ്യുമെന്ന് മേയർ വി.വി. രാജേഷ്. ഡൽഹി യാത്രയുടെ ഗുണഫലം വരാനിരിക്കുന്ന ബജറ്റിൽ ഉൾപ്പെടെ പ്രതിഫലിക്കുമെന്നും അദ്ദേഹം പറഞ്ഞു. നഗരസഭയിലെ ബിജെപി കൗൺസിലർമാരാണ് പ്രധാനമന്ത്രിയെയും കേന്ദ്രമന്ത്രിമാരെയും സന്ദർശിക്കാൻ ഡൽഹിയിലെത്തിയിരിക്കുന്നത്.(Development projects will be discussed with the Prime Minister, says...

‘സ്ത്രീ സുരക്ഷ വികസിത സമൂഹത്തിൻ്റെ അടയാളം, ട്രാൻസ് വുമൺ വിഭാഗത്തിനും സ്ത്രീ സുരക്ഷാ പദ്ധതിയുടെ ആനുകൂല്യം ലഭിക്കും’: മുഖ്യമന്ത്രി | Women’s safety

തിരുവനന്തപുരം: കേരളത്തിൽ സ്ത്രീകൾക്ക് സുരക്ഷിതമായും അന്തസ്സോടെയും ജീവിക്കാൻ സാഹചര്യം ഒരുക്കുക എന്നത് സർക്കാരിന്റെ വിട്ടുവീഴ്ചയില്ലാത്ത നയമാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. സ്ത്രീ സുരക്ഷാ പദ്ധതിയുടെ ഗുണഭോക്താക്കൾക്കുള്ള ധനസഹായ വിതരണത്തെക്കുറിച്ചാണ് അദ്ദേഹം പറഞ്ഞത്. സാമ്പത്തികമായ പരാശ്രയത്വം വീടുകൾക്കുള്ളിൽ പോലും സ്ത്രീകളെ നിശബ്ദരാക്കുന്നുണ്ടെന്നും ഇതിന് പരിഹാരമായാണ് പുതിയ പദ്ധതിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.(Women's safety is a sign...

‘കൊല ചെയ്യപ്പെട്ടില്ല എങ്കിൽ’ എന്നത് ‘അതിജീവിച്ചാൽ’ എന്നായി: സമൂഹ മാധ്യമ പോസ്റ്റിൽ തിരുത്തൽ വരുത്തി K സച്ചിദാനന്ദൻ | Social media

തിരുവനന്തപുരം: തുടർഭരണത്തിനെതിരെ നടത്തിയ പരാമർശങ്ങൾക്കിടെ കെ സച്ചിദാനന്ദൻ്റെ സമൂഹ മാധ്യമ പോസ്റ്റും ശ്രദ്ധ നേടുകയാണ്. ജയിൽ കഥകൾ പുരോഗമിക്കുന്നു എന്ന് പറയുന്ന കുറിപ്പിലെ അവസാന വരികളാണ് വിമർശനത്തിന് ഇടയാക്കിയത്.(K Satchidanandan corrects social media post ) ഈ പോസ്റ്റ് ആദ്യം അവസാനിപ്പിച്ചത് "കൊല ചെയ്യപ്പെട്ടില്ല എങ്കിൽ" എന്ന വരികളോടെയായിരുന്നു. പിന്നാലെ 15 മിനിറ്റിനകം അദ്ദേഹം...

‘4 കോടി രൂപ സ്‌പോൺസർഷിപ്പ് വഴി കിട്ടി, ബാക്കി കണക്ക് പറയേണ്ടത് ദേവസ്വം ബോർഡ്’: മന്ത്രി VN വാസവൻ, ആഗോള അയ്യപ്പ സംഗമത്തിൻ്റെ ഓഡിറ്റ് റിപ്പോർട്ട് ഹൈക്കോടതിയിൽ, 10 ദിവസത്തിനകം ദേവസ്വം ബോർഡ്...

തിരുവനന്തപുരം: ആഗോള അയ്യപ്പ സംഗമവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ യു.ഡി.എഫിനെതിരെ രൂക്ഷവിമർശനവുമായി മന്ത്രി വി.എൻ. വാസവൻ. സംഗമം പൊളിക്കാൻ യു.ഡി.എഫ് ഗൂഢാലോചന നടത്തിയെന്നും എന്നാൽ ശബരിമല സ്വർണ്ണക്കൊള്ള പുറത്തുവരാൻ ഈ സംഗമം കാരണമായത് യു.ഡി.എഫിന് തന്നെ തിരിച്ചടിയായെന്നും അദ്ദേഹം പറഞ്ഞു.(Sabarimala gold theft has become a boomerang for UDF, Minister VN Vasavan ...

‘ദുരന്ത ബാധിതർക്കായുള്ള കോൺഗ്രസിൻ്റെ വീടുകളുടെ തറക്കല്ലിടൽ പാർലമെൻ്റ് കഴിഞ്ഞതിന് ശേഷം, ആഗോള അയ്യപ്പ സംഗമത്തിൽ നിരവധി ക്രമക്കേടുകൾ നടന്നു’: VD സതീശൻ | Congress

തിരുവനന്തപുരം: വയനാട് ദുരന്തബാധിതർക്കായി കോൺഗ്രസ് പ്രഖ്യാപിച്ച വീടുകളുടെ തറക്കല്ലിടൽ ഈ മാസം തന്നെ നടക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. പാർലമെന്റ് സമ്മേളനത്തിന് ശേഷം ചടങ്ങ് നടത്താനാണ് തീരുമാനം. പദ്ധതിക്കായി കണ്ടെത്തിയ ഭൂമിയുടെ രജിസ്ട്രേഷൻ നടപടികൾ പൂർത്തിയാകുന്നതോടെ നിർമ്മാണ പ്രവർത്തനങ്ങൾക്ക് തുടക്കമാകുമെന്നും അദ്ദേഹം വ്യക്തമാക്കി.(Congress to lay foundation stone of houses for...

നിയമസഭാ തെരഞ്ഞെടുപ്പ്: അന്തിമ വോട്ടർപട്ടിക ഈ മാസം 21ന്; ഹിയറിങ് നടപടികൾ പൂർത്തിയാകുന്നു | Assembly elections

തിരുവനന്തപുരം: സംസ്ഥാന നിയമസഭാ തെരഞ്ഞെടുപ്പിന് മുന്നോടിയായുള്ള പുതുക്കിയ അന്തിമ വോട്ടർപട്ടിക ഈ മാസം 21-ന് പ്രസിദ്ധീകരിക്കും. വോട്ടർപട്ടിക സമഗ്രമായി പരിഷ്കരിക്കുന്നതിന്റെ ഭാഗമായുള്ള ഹിയറിങ് നടപടികൾ സംസ്ഥാനത്തെ 62 നിയമസഭാ മണ്ഡലങ്ങളിൽ പൂർത്തിയായി വരുന്നതായി മുഖ്യ തെരഞ്ഞെടുപ്പ് ഓഫീസർ രത്തൻ യു. ഖേൽക്കർ അറിയിച്ചു.(Assembly elections, Final voter list to be released on...

‘ഇവിടുത്തെ കോൺഗ്രസ് നേതാക്കളെ പോലെയല്ല കേന്ദ്ര കോൺഗ്രസ് നേതാക്കൾ’: ട്രോളുകൾക്ക് മറുപടിയുമായി KK ശൈലജ | Congress

തിരുവനന്തപുരം: ഓണം ബോണസുമായി ബന്ധപ്പെട്ട് സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ട്രോൾ വീഡിയോകളിൽ വിശദീകരണവുമായി കെ.കെ. ശൈലജ. സൈബർ സംഘങ്ങൾ ഗുണ്ടകളെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും രാഷ്ട്രീയ വിമർശനം ആകാമെങ്കിലും മ്ലേച്ഛമായ ഭാഷ ഉപയോഗിക്കരുതെന്നും അവർ പറഞ്ഞു.(Central Congress leaders are not like local Congress leaders, KK Shailaja responds to trolls) പത്തനംതിട്ടയിലെ തൊഴിലുറപ്പ് തൊഴിലാളികളോട്...

‘ഇന്ന് കാലത്തു മുതൽ രാത്രി വരെ ജനങ്ങളോടൊപ്പം!’: വാർഡ് സഭയ്ക്കിടയിലെ സങ്കടക്കാഴ്ച പങ്കുവെച്ച് R ശ്രീലേഖ | Ward meeting

തിരുവനന്തപുരം: ആർ. ശ്രീലേഖ കഴിഞ്ഞ ദിവസം തന്റെ ഓഫീസിലുണ്ടായ വൈകാരികമായ ഒരു അനുഭവം ഫേസ്ബുക്കിൽ പങ്കുവെച്ചു. മധ്യകേരളത്തിൽ നിന്നും വടക്കൻ കേരളത്തിൽ നിന്നും പോലും ആളുകൾ സഹായം തേടി വാർഡ് സഭയിലെത്തിയെന്നും, പലതും തന്റെ പരിധിക്കപ്പുറമുള്ള ആവശ്യങ്ങളായിരുന്നുവെന്നും അവർ കുറിച്ചു.(R Sreelekha shares the sad story of the ward meeting) ശാസ്തമംഗലം വാർഡിലെ...

കേരളത്തിൽ ചൂട് കടുക്കും: താപനില 4 ഡിഗ്രി വരെ ഉയർന്നേക്കും; പൊതുജനങ്ങൾക്ക് ജാഗ്രതാ നിർദ്ദേശം | Heatwave

തിരുവനന്തപുരം: സംസ്ഥാനത്ത് പകൽ താപനിലയിൽ അസാധാരണമായ വർധന രേഖപ്പെടുത്തുന്നതായി കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. സാധാരണ താപനിലയേക്കാൾ 4 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ പൊതുജനങ്ങൾ അതീവ ജാഗ്രത പാലിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി നിർദ്ദേശിച്ചു.(Heatwave to hit Kerala, Public advised to be vigilant) വരും ദിവസങ്ങളിൽ പകൽ സമയത്തെ...

മേയർ VV രാജേഷിൻ്റെ നേതൃത്വത്തിലുള്ള BJP തദ്ദേശ പ്രതിനിധികൾ ഇന്ന് ഡൽഹിയിലെത്തും: പ്രധാനമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും | BJP

തിരുവനന്തപുരം: ബിജെപി ദേശീയ നേതൃത്വം സംഘടിപ്പിക്കുന്ന നൈപുണ്യ വികസന പരിപാടിയിൽ പങ്കെടുക്കുന്നതിനായി കേരളത്തിൽ നിന്നുള്ള ബിജെപി തദ്ദേശ പ്രതിനിധികളുടെ സംഘം ഇന്ന് ഡൽഹിയിലെത്തും. തിരുവനന്തപുരം മേയർ വി.വി. രാജേഷിന്റെ നേതൃത്വത്തിലുള്ള 115 അംഗ സംഘമാണ് ഡൽഹി സന്ദർശിക്കുന്നത്.(BJP local representatives led by Mayor VV Rajesh will reach Delhi today) ഉച്ചയ്ക്ക് ഡൽഹിയിലെത്തുന്ന...
- Advertisement -spot_img

Latest News

ഇ.ഡി ഉദ്യോഗസ്ഥരെ ആക്രമിച്ച കേസ്: മൂന്ന് സി.പി.എം-ഡി.വൈ.എഫ്.ഐ പ്രവർത്തകരുടെ ജാമ്യാപേക്ഷ കോടതി തള്ളി | ED officials vehicle attack case Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്ത് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ED) ഉദ്യോഗസ്ഥരെയും അവരുടെ വാഹനത്തെയും ആക്രമിച്ച കേസിൽ സി.പി.എം - ഡി.വൈ.എഫ്.ഐ പ്രവർത്തകരായ മൂന്ന് പ്രതികളുടെ ജാമ്യാപേക്ഷ കോടതി തള്ളി...
- Advertisement -spot_img