തിരുവനന്തപുരം: വൻ വിവാദമായ 'ദ കേരള സ്റ്റോറി 2' സിനിമയുടെ സംവിധായകൻ ഉൾപ്പെടെയുള്ളവർക്കെതിരെ ക്രിമിനൽ നടപടി ആവശ്യപ്പെട്ട് യൂത്ത് കോൺഗ്രസ് മുൻ സംസ്ഥാന വൈസ് പ്രസിഡന്റ് പരാതി നൽകി. മതസ്പർധ വളർത്താൻ ഗൂഢാലോചന നടത്തിയെന്ന് ആരോപിച്ചാണ് മുഖ്യമന്ത്രിയ്ക്കും ഡിജിപിക്കും പരാതി നൽകിയത്.(Conspiracy to incite religious hatred, Complaint to Chief Minister and...
കാബൂൾ: അഫ്ഗാൻ നഗരങ്ങളിൽ പാകിസ്താൻ തുടർച്ചയായ ബോംബാക്രമണം നടത്തുന്നതിനിടെ, ചാവേർ പടയെ സജ്ജമാക്കി താലിബാൻ തിരിച്ചടിക്കാനൊരുങ്ങുന്നു (Pakistan Afghanistan War). സ്ഫോടകവസ്തുക്കൾ നിറച്ച വസ്ത്രങ്ങളും കാർ ബോംബുകളുമായി ചാവേറുകൾ പാകിസ്താനിലെ പ്രധാന കേന്ദ്രങ്ങളെ ആക്രമിക്കാൻ തയ്യാറെടുക്കുന്നതായാണ് റിപ്പോർട്ട്. താലിബാൻ വക്താവ് ഹംദുള്ള ഫിത്രത്ത് ആണ് അതിർത്തിയിൽ കടുത്ത പ്രത്യാക്രമണം നടന്നു വരുന്നതായി സ്ഥിരീകരിച്ചത്.
പാകിസ്താൻ അഫ്ഗാനിസ്ഥാനെതിരെ...
ഇടുക്കി: ഇടതുപക്ഷത്തിനെതിരെ പ്രതിഷേധിക്കാൻ ഇറങ്ങുന്നവർക്ക് നേരെ കൊലവിളി പ്രസംഗവുമായി സി.പി.എം പീരുമേട് ഏരിയ സെക്രട്ടറി എസ്. സാബു. കുമളിയിൽ മന്ത്രി വീണാ ജോർജിന് പിന്തുണ പ്രഖ്യാപിച്ച് നടത്തിയ പരിപാടിയിലായിരുന്നു വിവാദ പരാമർശം. പ്രസംഗത്തിന്റെ ദൃശ്യങ്ങൾ പുറത്തുവന്നു.(Say you won't come back home and leave, CPM area secretary gives threatening speech...
മലപ്പുറം: ചങ്ങരംകുളം ചെറവല്ലൂർ റോഡിൽ ഓടിക്കൊണ്ടിരുന്ന കാർ പൂർണ്ണമായും കത്തിനശിച്ചു. വ്യാഴാഴ്ച രാവിലെ ഒമ്പത് മണിയോടെയായിരുന്നു സംഭവം. കാറിലുണ്ടായിരുന്ന ചങ്ങരംകുളം അമയിൽ സ്വദേശികളായ നാലംഗ കുടുംബം തലനാരിഴയ്ക്കാണ് അപകടത്തിൽ നിന്ന് രക്ഷപ്പെട്ടത്.(Moving car catches fire, family of four miraculously escapes)
ചങ്ങരംകുളം സ്വദേശിയായ യുവാവ്, മാതാപിതാക്കൾ, വീട്ടിലെ ജോലിക്കാരൻ എന്നിവരാണ് കാറിലുണ്ടായിരുന്നത്. യാത്രയ്ക്കിടെ...
ന്യൂയോർക്ക്: കുപ്രസിദ്ധ ലൈംഗിക കുറ്റവാളി ജെഫ്രി എപ്‌സ്റ്റീന്റെയോ അയാളുടെ സഹായി ഗിസ്‌ലൈൻ മാക്‌സ്‌വെല്ലിന്റെയോ ക്രിമിനൽ പ്രവർത്തനങ്ങളെക്കുറിച്ച് തനിക്ക് അറിവില്ലായിരുന്നുവെന്ന് മുൻ യുഎസ് സ്റ്റേറ്റ് സെക്രട്ടറി ഹിലരി ക്ലിന്റൺ (Hillary Clinton Jeffrey Epstein Testimony). എപ്‌സ്റ്റീനെ നേരിട്ട് കണ്ടതായി ഓർക്കുന്നില്ലെന്നും അവർ വ്യക്തമാക്കി. എപ്‌സ്റ്റീൻ കേസുമായി ബന്ധപ്പെട്ട് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിക്ക് നൽകിയ മൊഴിയിലാണ്...
കണ്ണൂർ: കെ.എസ്.യു പ്രതിഷേധത്തിനിടെ പരിക്കേറ്റ് പരിയാരം മെഡിക്കൽ കോളേജിൽ ചികിത്സയിൽ ആയിരുന്ന ആരോഗ്യമന്ത്രി വീണാ ജോർജിനൊപ്പം ഐസിയുവിൽ വെച്ച് സെൽഫിയെടുത്ത നഴ്‌സ് സ്മിത പി.സി. തന്റെ നടപടിയെ ന്യായീകരിച്ച് രംഗത്തെത്തി. മന്ത്രി അഭിനയിക്കുകയാണെന്ന പ്രചാരണം തെറ്റാണെന്നും മന്ത്രിയുടെ ശാരീരികവും മാനസികവുമായ വേദന നേരിട്ട് കണ്ടതിനാലാണ് ചേർത്തുപിടിച്ച് ഫോട്ടോ എടുത്തതെന്നും സ്മിത തന്റെ ഫേസ്ബുക്ക് കുറിപ്പിൽ...
കോഴിക്കോട്: മുക്കം നഗരസഭയിലെ സ്കൂളിൽ കെട്ടിടത്തിന്റെ സൺഷെയ്ഡ് അടർന്നുവീണ് അധ്യാപികയ്ക്ക് പരിക്കേറ്റു. ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് സംഭവം നടന്നത്. കെട്ടിടത്തിന്റെ ഒന്നാം നിലയിലുള്ള സൺഷെയ്ഡിന്റെ കോൺക്രീറ്റ് കഷ്ണമാണ് താഴേക്ക് പതിച്ചത്.(Sunshade of Kozhikode school building collapses, Teacher injured)
പരിക്കേറ്റ അധ്യാപികയുടെ തലയ്ക്ക് മുറിവുണ്ട്. മൂന്ന് തുന്നലുകൾ വേണ്ടിവന്നു. ഉച്ചഭക്ഷണം കഴിഞ്ഞ് പുറത്തിറങ്ങിയ സമയത്താണ് അപകടം...
റാഞ്ചി: ജാർഖണ്ഡിലെ ഗർവ ജില്ലയിൽ എട്ടുമാസം ഗർഭിണിയായ കാമുകിയെ കൊലപ്പെടുത്താൻ ശ്രമിച്ച യുവാവ് പിടിയിൽ (Jharkhand Golgappa Poisoning Attempt). സാകേത് കേഷരി (25) എന്ന യുവാവാണ് തന്റെ 23 വയസ്സുകാരിയായ കാമുകിയെ ക്രൂരമായി കൊലപ്പെടുത്താൻ ശ്രമിച്ചത്. ഭക്ഷണത്തിൽ വിഷം നൽകിയും കാട്ടിലെത്തിച്ച് ശ്വാസം മുട്ടിച്ചുമാണ് ഇയാൾ കൊലപാതകത്തിന് പദ്ധതിയിട്ടത്.
കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്....
ബെൽഗാം: കർണാടകയിലെ ബെൽഗാം ജില്ലയിൽ വസ്തു തർക്കത്തെത്തുടർന്ന് ഭർത്താവിനെ ഭാര്യയും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തി. ഹിരേനന്ദിഹള്ളി ഗ്രാമത്തിലെ കൽമേഷ് കോട്ടി എന്നയാളാണ് കൊല്ലപ്പെട്ടത് (Wife Kills Husband Debt Property Dispute). കടം വീട്ടാനായി ഭർത്താവിന്റെ പേരിലുള്ള സ്ഥലം സ്വന്തമാക്കുക എന്ന ലക്ഷ്യത്തോടെയാണ് കൊലപാതകം ആസൂത്രണം ചെയ്തതെന്ന് പോലീസ് വെളിപ്പെടുത്തി.
മഹാശിവരാത്രി ആഘോഷങ്ങൾക്കായി നാട്ടിലെത്തിയ കൽമേഷിനെ...
ഇസ്ലാമാബാദ്: അഫ്ഗാനിസ്ഥാനുമായുള്ള നയതന്ത്ര ശ്രമങ്ങൾ പരാജയപ്പെട്ടെന്നും രാജ്യം ഇപ്പോൾ തുറന്ന യുദ്ധത്തിലാണെന്നും പ്രഖ്യാപിച്ച് പാകിസ്താൻ പ്രതിരോധ മന്ത്രി ഖ്വാജ ആസിഫ്. അഫ്ഗാനിസ്ഥാനിലെ താലിബാൻ ഭരണകൂടം ഇന്ത്യയുടെ പ്രതിനിധിയെപ്പോലെയാണ് പ്രവർത്തിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു. എക്സിലൂടെയാണ് അദ്ദേഹം താലിബാനെതിരെ കടുത്ത വിമർശനങ്ങൾ ഉന്നയിച്ചത്.(Taliban regime is acting like India's representative, Khawaja Asif after declaring...
തിരുവനന്തപുരം: പുതിയ സംസ്ഥാന സർക്കാരിന്റെ ഭരണശൈലിയിൽ കടുത്ത ആശങ്ക രേഖപ്പെടുത്തി ബിജെപി നേതാവും കഴക്കൂട്ടം എംഎൽഎയുമായ വി. മുരളീധരൻ (V Muraleedharan). മുസ്‌ലിം ലീഗിന്റെ കടുത്ത...