തിരുവനന്തപുരം: കേരളത്തിൽ വേനൽച്ചൂട് കഠിനമായി തുടരുന്നു. ഇടുക്കി, വയനാട് ഒഴികെയുള്ള 12 ജില്ലകളിൽ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. സാധാരണ ലഭിക്കുന്നതിനേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ അധിക താപനിലയാണ് പലയിടങ്ങളിലും രേഖപ്പെടുത്തുന്നത്. ഇതിനൊപ്പം യു.വി ഇൻഡക്സും ഉയരുന്ന സാഹചര്യത്തിൽ ആരോഗ്യവകുപ്പ് കർശന ജാഗ്രതാ നിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു.(Severe heat...
ഇസ്ലാമാബാദ്: പശ്ചിമേഷ്യയിൽ ആഴ്ചകളായി തുടരുന്ന യുദ്ധത്തിന് അന്ത്യം കുറിക്കാനുള്ള നിർണായക ചർച്ചകൾക്ക് പാകിസ്ഥാൻ വേദിയായേക്കുമെന്ന് റിപ്പോർട്ട്. ഈ ആഴ്ച തന്നെ ഇസ്ലാമാബാദിൽ വെച്ച് അമേരിക്കയുടെയും ഇറാന്റെയും ഉന്നത പ്രതിനിധികൾ കൂടിക്കാഴ്ച നടത്തിയേക്കുമെന്ന് റിപ്പോർട്ട് ചെയ്തു. ഇറാന്റെ ഊർജ്ജ കേന്ദ്രങ്ങൾക്ക് നേരെ നടത്താനിരുന്ന ആക്രമണങ്ങൾ താൽക്കാലികമായി നിർത്തിവെച്ചതായി യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചതിന് പിന്നാലെയാണ്...
പത്തനംതിട്ട: ആറന്മുള നിയമസഭാ മണ്ഡലത്തിൽ സീറ്റ് ലഭിക്കാത്തതിനെത്തുടർന്ന് ചർച്ചാവിഷയമായ വിജയ് ഇന്ദുചൂഡനെ ആശ്വസിപ്പിച്ച് കെ.സി. വേണുഗോപാൽ. എല്ലാം പരിഹരിക്കപ്പെടും, നിനക്ക് വേണ്ടി ഒരു കാലം കാത്തിരിക്കുന്നു, നമ്മളൊക്കെയുണ്ട് കൂടെ എന്ന് പറഞ്ഞ് വിജയിയെ ചേർത്തുപിടിക്കുന്ന വീഡിയോ സാമൂഹിക മാധ്യമങ്ങളിൽ ശ്രദ്ധേയമാവുകയാണ്. (We are all with you, KC Venugopal consoles Vijay Induchoodan)
അമ്മയോട്...
ന്യൂഡൽഹി: തന്റെ അനുമതിയില്ലാതെ ശബ്ദവും ചിത്രവും ഉപയോഗിക്കുന്നത് തടയണമെന്ന് ആവശ്യപ്പെട്ട് നടൻ മോഹൻലാൽ സമർപ്പിച്ച ഹർജി ഡൽഹി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റിസ് ജ്യോതി സിങ് ആണ് ഹർജിയിൽ വാദം കേൾക്കുക.(Personality rights should be protected, Actor Mohanlal's petition in Delhi High Court today)
തന്റെ ശബ്ദം, ചിത്രം, സംഭാഷണങ്ങൾ എന്നിവ...
കണ്ണൂർ: തളിപ്പറമ്പ് മണ്ഡലത്തിലെ യു.ഡി.എഫ് സ്വതന്ത്ര സ്ഥാനാർത്ഥി ടി.കെ. ഗോവിന്ദന്റെ തിരഞ്ഞെടുപ്പ് പ്രചാരണത്തിൽ പങ്കെടുത്ത ഭാര്യയും സി.പി.എം നേതാവുമായ കെ.പി. രമണിക്കെതിരെ അച്ചടക്ക നടപടിക്ക് പാർട്ടി നീക്കം. സി.പി.എം ശ്രീകണ്ഠാപുരം ഏരിയ കമ്മിറ്റി അംഗമാണ് രമണി. (CPM moves to take disciplinary action against TK Govindan's wife who participated in...
ഹനോയി: വിയറ്റ്‌നാം ദേശീയ അസംബ്ലിയിലേക്ക് നടന്ന തിരഞ്ഞെടുപ്പിൽ ഭരണകക്ഷിയായ കമ്മ്യൂണിസ്റ്റ് പാർട്ടി ഓഫ് വിയറ്റ്‌നാം വൻ വിജയം കരസ്ഥമാക്കി. ആകെ 500 സീറ്റുകളിൽ 482 എണ്ണത്തിലും പാർട്ടി സ്ഥാനാർത്ഥികൾ വിജയിച്ചു. ബാക്കിയുള്ള 18 സീറ്റുകളിൽ സ്വതന്ത്ര സ്ഥാനാർത്ഥികളാണ് വിജയിച്ചത്.(Vietnam election, Communist Party sweeps 482 out of 500 seats)
മാർച്ച് 15-ന് നടന്ന...
തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും ഡോ. തോമസ് ഐസക്കും നടത്തിയ വിവാദ പരാമർശങ്ങളെ ന്യായീകരിച്ച് ടി.പി. രാമകൃഷ്ണൻ. മോശമായ നിലപാടുകൾ സ്വീകരിക്കുന്നവർക്കെതിരെ ചില സന്ദർഭങ്ങളിൽ അത്തരം പ്രയോഗങ്ങൾ നടത്തേണ്ടി വരുമെന്ന് അദ്ദേഹം പറഞ്ഞു. (Some actions will have to be taken, TP Ramakrishnan justifies controversial remarks)
തിരഞ്ഞെടുപ്പ് സംബന്ധിച്ച മറ്റ് പ്രധാന...
വയനാട്: വള്ളുവാടിയിൽ ഭീതി പരത്തുന്ന 'മുട്ടിക്കൊമ്പൻ' എന്ന കാട്ടാനയെ പിടികൂടാനുള്ള ദൗത്യം മൂന്നാം ദിവസവും ലക്ഷ്യം കണ്ടില്ല. ജനവാസ മേഖലയ്ക്ക് സമീപം വനത്തിനുള്ളിൽ ആനയെ കണ്ടെത്തിയെങ്കിലും പിന്നീട് ഉൾക്കാട്ടിലേക്ക് നീങ്ങിയത് തിരിച്ചടിയായി. (The mission for the wild elephant failed on the third day, The elephant escaped into the...
ലോക ക്ഷയരോഗ ദിനത്തിൽ, ഈ രോഗത്തെക്കുറിച്ച് സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ ധാരണകൾ തിരുത്തേണ്ടത് അനിവാര്യമാണ് (World Tuberculosis Day). ക്ഷയരോഗം (TB) പാവപ്പെട്ടവരെയോ പ്രതിരോധശേഷി കുറഞ്ഞവരെയോ മാത്രം ബാധിക്കുന്ന ഒന്നാണെന്ന ധാരണ തെറ്റാണെന്ന് ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. തികച്ചും ആരോഗ്യവാനായ ഒരാൾക്കും സമ്പർക്കത്തിലൂടെ ഈ രോഗം പിടിപെടാം.
ക്ഷയരോഗത്തെക്കുറിച്ചുള്ള 5 മിഥ്യാധാരണകളും വസ്തുതകളും
മിഥ്യ: പ്രതിരോധശേഷി കുറഞ്ഞവർക്ക്...
മലപ്പുറം: കടുത്ത രോഗബാധയെ തുടർന്ന് വിവിധ ആശുപത്രികളിൽ ചികിത്സയിൽ കഴിയുകയായിരുന്ന മകളും ബാപ്പയും ഒരേ ദിവസം മണിക്കൂറുകളുടെ വ്യത്യാസത്തിൽ അന്തരിച്ചു (Malappuram family death tragedy)....