Description
Digital Voice of Kerala
Monday, March 23, 2026

Digital Voice of Kerala

timeskerala

‘ഐക്യ നീക്കവുമായി ഇനി ആരും വരേണ്ട, ഒരു കാരണവശാലും സാധ്യമല്ല’: NSS നേതൃത്വം | NSS

തിരുവനന്തപുരം: ഐക്യ നീക്കം തള്ളിയിട്ടും വീണ്ടും സഹകരണത്തിനായി എസ്എൻഡിപി യോഗം നടത്തുന്ന നീക്കങ്ങളിൽ കടുത്ത അതൃപ്തി പ്രകടിപ്പിച്ച് എൻഎസ്എസ്. സമുദായങ്ങൾ തമ്മിലുള്ള ഐക്യമെന്ന പേരിൽ നടത്തുന്ന ഇത്തരം നീക്കങ്ങൾക്ക് പിന്നിൽ കൃത്യമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്നാണ് എൻഎസ്എസ് നേതൃത്വത്തിന്റെ വിലയിരുത്തൽ.(Unity movement is not possible, says NSS leadership) ചർച്ചകൾ എൻഎസ്എസിനെ സംബന്ധിച്ചിടത്തോളം ഒരു അടഞ്ഞ...

‘പാർട്ടി വിടുന്നത് KC വേണുഗോപാൽ കാരണം’: KPCC ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ BJPയിലേക്ക് | KC Venugopal

തിരുവനന്തപുരം: കോൺഗ്രസ് സംസ്ഥാന നേതൃത്വത്തെ ഞെട്ടിച്ചുകൊണ്ട് കെപിസിസി ഇൻഡസ്ട്രിയൽ സെൽ ചെയർമാൻ അഡ്വ. കിഷോർ ബാബു പാർട്ടി വിടുന്നു. കെ. സി. വേണുഗോപാലിനെതിരെ രൂക്ഷമായ ആരോപണങ്ങൾ ഉന്നയിച്ചാണ് അദ്ദേഹം ബിജെപിയിലേക്ക് ചേക്കേറുന്നത്. ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിൽ നിന്നും അദ്ദേഹം ഇന്ന് ഔദ്യോഗികമായി അംഗത്വം സ്വീകരിക്കും.(KPCC Industrial Cell Chairman to join...

പിതാവിന് 2 കോടി കടം, പഠനം മുടങ്ങിയ കുട്ടികൾ മറ്റൊരു ലോകത്ത്: ഗാസിയാബാദിലെ പെൺകുട്ടികളുടെ കൂട്ട ആത്മഹത്യയുടെ ദുരൂഹത നീക്കാൻ പോലീസ് | Mass suicide

ഗാസിയാബാദ്: മൂന്ന് സഹോദരിമാർ കെട്ടിടത്തിന് മുകളിൽ നിന്ന് ചാടി മരിച്ച സംഭവത്തിൽ പിതാവിന്റെ സാമ്പത്തിക ബാധ്യതകളും കുടുംബത്തിലെ അസ്വാഭാവിക സാഹചര്യങ്ങളും കേന്ദ്രീകരിച്ച് പോലീസ് അന്വേഷണം ഊർജിതമാക്കി. ഓൺലൈൻ ഗെയിമിന് അടിമകളായ കുട്ടികൾ അത് വിലക്കിയതിൽ മനംനൊന്ത് ജീവനൊടുക്കിയെന്നായിരുന്നു പ്രാഥമിക വിവരമെങ്കിലും, ഇതിലേക്ക് നയിച്ച പശ്ചാത്തലം അതീവ സങ്കീർണ്ണമാണെന്ന് പോലീസ് കണ്ടെത്തി.(Police to solve the...

പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ ലോക്‌സഭയിൽ നന്ദിപ്രമേയം പാസ്സായി: അസാധാരണ നീക്കം, പാർലമെൻ്റിൽ ഭരണ-പ്രതിപക്ഷ പോര് | Motion of Thanks

ന്യൂഡൽഹി: പാർലമെന്റിൽ തുടർച്ചയായ മൂന്ന് ദിവസമായി നിലനിൽക്കുന്ന രാഷ്ട്രീയ സ്തംഭനത്തിനൊടുവിൽ, പ്രധാനമന്ത്രിയുടെ മറുപടി പ്രസംഗമില്ലാതെ രാഷ്ട്രപതിയുടെ നയപ്രഖ്യാപനത്തിന്മേലുള്ള നന്ദിപ്രമേയം ലോക്‌സഭ പാസ്സാക്കി. പ്രതിപക്ഷത്തിന്റെ ഭേദഗതികൾ വോട്ടിനിട്ട് തള്ളിയ ശേഷമാണ് ശബ്ദവോട്ടോടെ പ്രമേയം പാസ്സായത്.(Motion of Thanks passed in Lok Sabha without Prime Minister's reply, Unusual move) ലഡാക്കിലെ ചൈനീസ് കടന്നുകയറ്റത്തെക്കുറിച്ച് മുൻ...

തിരുവനന്തപുരത്തെത്തി, കടയിൽ നിന്ന് ചിപ്സും വാങ്ങി മടങ്ങി: അമ്പരപ്പിച്ച് അജിത് ഡോവലിൻ്റെ സന്ദർശനം | Ajit Doval

തിരുവനന്തപുരം: അതീവ രഹസ്യമായി തലസ്ഥാനത്തെത്തിയ ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെ നീക്കങ്ങൾ കഴിഞ്ഞ ദിവസങ്ങളിലാണ് പുറത്തായത്. ജനുവരി 22, 23 തീയതികളിൽ തിരുവനന്തപുരത്തെത്തിയ അദ്ദേഹം സംസ്ഥാന ഇന്റലിജൻസിനെപ്പോലും അറിയിക്കാതെയാണ് തന്റെ ദൗത്യം പൂർത്തിയാക്കിയത്.(Bought chips from the shop and returned, Ajit Doval's visit to Trivandrum) ഐഎസ്ആർഒയുടെ കരുത്തായ പിഎസ്എൽവി റോക്കറ്റുകൾ...

അയൽവാസിയുമായി അവിഹിത ബന്ധമുണ്ടെന്ന സംശയം, ഭാര്യയെ കൊല്ലാൻ ക്വട്ടേഷൻ നൽകിയത് രണ്ടുതവണ; ഭർത്താവ് പിടിയിൽ | Ghaziabad Murder Attempt

ഗാസിയാബാദ്: ഉത്തർപ്രദേശിലെ ഗാസിയാബാദിൽ സ്വന്തം ഭാര്യയെ കൊലപ്പെടുത്താൻ കൊലയാളി സംഘത്തെ ഏർപ്പെടുത്തിയ ഭർത്താവ് പിടിയിൽ (Ghaziabad Murder Attempt). അയൽവാസിയുമായി ഭാര്യയ്ക്ക് അവിഹിത ബന്ധമുണ്ടെന്ന സംശയത്തെത്തുടർന്നാണ് ഹരിശങ്കർ എന്നയാൾ ഭാര്യ സഞ്ജനയെ വകവരുത്താൻ ഗൂഢാലോചന നടത്തിയത്. ജനുവരി 26-ന് രാത്രി മാർക്കറ്റിൽ നിന്ന് മടങ്ങുന്നതിനിടെ ബൈക്കിലെത്തിയ സംഘം സഞ്ജനയ്ക്ക് നേരെ വെടിയുതിർക്കുകയായിരുന്നു. അരക്കെട്ടിൽ വെടിയേറ്റ...

വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു: ഉമർ ഫൈസി മുക്കം അംഗം, അമുസ്ലീം പ്രതിനിധികളെ ഉൾപ്പെടുത്തിയില്ല | Waqf Board

തിരുവനന്തപുരം: കേന്ദ്ര വഖഫ് ഭേദഗതി നിയമപ്രകാരം കേരള വഖഫ് ബോർഡ് പുനഃസംഘടിപ്പിച്ചു. ഉമർ ഫൈസി മുക്കത്തെ ബോർഡ് അംഗമായി സർക്കാർ ഉൾപ്പെടുത്തി. ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് ഫെബ്രുവരി അഞ്ചിന് മുമ്പ് പുനഃസംഘടന പൂർത്തിയാക്കേണ്ട സാഹചര്യത്തിലാണ് പുതിയ ഒൻപതംഗ ബോർഡ് നിലവിൽ വന്നത്.(Waqf Board reorganized, Umar Faizy Mukkam is a member) സമസ്തയിലെ മുസ്ലിം ലീഗ്...

CPIM രക്തസാക്ഷിയുടെ സഹോദരൻ കോൺഗ്രസിൽ ചേർന്നു: വിനോദിന് അംഗത്വം നൽകി VD സതീശൻ | Congress

തിരുവനന്തപുരം: സിപിഐഎം വഞ്ചിയൂർ ബ്രാഞ്ച് അംഗമായിരുന്ന രക്തസാക്ഷി വിഷ്ണുവിന്റെ സഹോദരൻ വിനോദ് കോൺഗ്രസിൽ ചേർന്നു. തിരുവനന്തപുരത്ത് നടന്ന ചടങ്ങിൽ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ വിനോദിനെ പാർട്ടിയിലേക്ക് സ്വീകരിച്ചു. രക്തസാക്ഷി കുടുംബത്തോട് സിപിഐഎം കാട്ടിയ അനീതിയിൽ അദ്ദേഹം പ്രതിഷേധിച്ചിരുന്നു.(CPIM martyr's brother joins Congress, VD Satheesan grants membership) വിഷ്ണുവിന്റെ കുടുംബത്തെ സഹായിക്കാനായി പാർട്ടി...

‘നിങ്ങൾ എന്താണ് ചിരിക്കാത്തത്? മോശം റിപ്പോർട്ടർ’: എപ്‌സ്റ്റീൻ ഫയലുകളെകുറിച്ച് സംസാരിച്ച മാധ്യമ പ്രവർത്തകയെ പരസ്യമായി പരിഹസിച്ച് ട്രംപ് | Epstein files

വാഷിംഗ്ടൺ: എപ്‌സ്റ്റീൻ ഫയലുകളുമായി ബന്ധപ്പെട്ട ചോദ്യങ്ങൾ ഉന്നയിച്ച സിഎൻഎൻ റിപ്പോർട്ടർ കെയ്റ്റ്‌ലൻ കോളിൻസിനെ പരസ്യമായി പരിഹസിച്ച് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഓവൽ ഓഫീസിൽ നടന്ന വാർത്താ സമ്മേളനത്തിനിടെയായിരുന്നു സംഭവം. മാധ്യമപ്രവർത്തകയെ വ്യക്തിപരമായി അധിക്ഷേപിച്ച ട്രംപ്, സിഎൻഎൻ അഴിമതി നിറഞ്ഞ സ്ഥാപനമാണെന്നും പറഞ്ഞു.(Bad reporter, Trump publicly mocks female journalist who spoke...

‘വെറുതെ ഒന്നും പറയില്ലല്ലോ’: ദീപക്കിൻ്റെ മരണത്തിൽ ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു; ബസ്സിൽ തെളിവെടുപ്പ് നടത്തും | Shimjitha

കോഴിക്കോട്: ഇൻസ്റ്റഗ്രാം വീഡിയോയിലൂടെ ലൈംഗികാരോപണം ഉന്നയിച്ചതിന് പിന്നാലെ യുവാവ് ആത്മഹത്യ ചെയ്ത കേസിൽ പ്രതി ഷിംജിതയെ പോലീസ് കസ്റ്റഡിയിൽ വിട്ടു. ഇന്ന് വൈകിട്ട് 5 മണി വരെയാണ് കുന്ദമംഗലം മജിസ്‌ട്രേറ്റ് കോടതി പോലീസ് കസ്റ്റഡി അനുവദിച്ചത്.(Shimjitha in police custody in Deepak's death case, evidence collection will be conducted on...
- Advertisement -spot_img

Latest News

ഒമാനിലെ മിന്നൽ പ്രളയം: ഒരു മലയാളിക്ക് കൂടി ജീവൻ നഷ്ടമായി | Flash floods

മസ്‌കത്ത്: ഒമാനിലെ പ്രശസ്ത വിനോദസഞ്ചാര കേന്ദ്രമായ വാദി ബാനി ഖാലിദിലുണ്ടായ മിന്നൽ പ്രളയത്തിൽ ഒരു മലയാളി കൂടി മരിച്ചു. കൊല്ലം പെരിനാട് പനയം സ്വദേശി മഹേഷ്...
- Advertisement -spot_img