Description
Digital Voice of Kerala
Wednesday, March 25, 2026

Digital Voice of Kerala

timeskerala

ദുരൂഹത: ശബരിമലയിലെ താൽക്കാലിക ജീവനക്കാരുടെ പണമിടപാടിൽ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി | Sabarimala

കൊച്ചി: മണ്ഡല-മകരവിളക്ക് തീർത്ഥാടന കാലത്ത് ശബരിമലയിൽ ജോലി ചെയ്തിരുന്ന താൽക്കാലിക ജീവനക്കാരുടെ സംശയകരമായ സാമ്പത്തിക ഇടപാടുകളിൽ ഹൈക്കോടതി അന്വേഷണത്തിന് ഉത്തരവിട്ടു. സ്പെഷ്യൽ കമ്മീഷണർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ദേവസ്വം ബെഞ്ചിന്റെ ഈ നിർണ്ണായക നടപടി.(High Court orders investigation into money transactions by temporary workers at Sabarimala) തീർത്ഥാടന കാലയളവിൽ പോസ്റ്റ് ഓഫീസ്...

‘സതീശൻ്റെ യാത്രയിലെ വാഹനത്തിന് ഡ്രൈവറില്ലേ? തൊഴിലാളി വർഗത്തോട് ചേർന്ന് നിൽക്കാൻ രാഷ്ട്രീയ താൽപ്പര്യം അനുവദിക്കുന്നില്ല എന്നല്ലേ അർഥം?’: MV ഗോവിന്ദൻ | INTUC

മലപ്പുറം: തൊഴിലാളി പണിമുടക്ക് നടക്കുമ്പോഴും വി.ഡി. സതീശൻ തന്റെ 'പുതുയുഗയാത്ര' നിർത്തിവെക്കാത്തതിൽ വിമർശനവുമായി സി.പി.എം. സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദൻ. യാത്രയുമായി മുന്നോട്ട് പോകാനാണ് സതീശൻ തീരുമാനിച്ചതെന്ന് അദ്ദേഹം ആരോപിച്ചു.(INTUC has no interest in standing with the protest, says MV Govindan) തിരഞ്ഞെടുപ്പ് മുന്നിൽ കണ്ടാണ് ഐ.എൻ.ടി.യു.സി. പ്രതിഷേധത്തിൽ നിന്ന് വിട്ടുനിൽക്കുന്നത്....

SNDP യോഗം തിരഞ്ഞെടുപ്പ്: പ്രാതിനിധ്യ വോട്ടവകാശത്തിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ; തടസ്സഹർജി നൽകി | SNDP

ന്യൂഡൽഹി: എസ്.എൻ.ഡി.പി യോഗം തിരഞ്ഞെടുപ്പിൽ പ്രാതിനിധ്യ വോട്ടവകാശ രീതി പുനഃസ്ഥാപിച്ച കേരള ഹൈക്കോടതി ഡിവിഷൻ ബെഞ്ച് ഉത്തരവിനെതിരെ സുപ്രീംകോടതിയിൽ അപ്പീൽ. യോഗത്തിലെ എല്ലാ അംഗങ്ങൾക്കും വോട്ടവകാശം നൽകണമെന്ന സിംഗിൾ ബെഞ്ച് ഉത്തരവ് ഡിവിഷൻ ബെഞ്ച് റദ്ദാക്കിയിരുന്നു. ഇതിനെതിരെയാണ് അംഗങ്ങളായ രണ്ട് പേർ അപ്പീൽ ഫയൽ ചെയ്തത്.(SNDP Yogam Election, Appeal in Supreme Court...

എപ്‌സ്റ്റൈൻ ഫയൽസ്: റഷ്യൻ ചാരസംഘടനയുമായി ജെഫ്രി എപ്‌സ്റ്റൈന് അടുത്ത ബന്ധമെന്ന് വെളിപ്പെടുത്തൽ | Epstein Russian Intelligence FSB Links

വാഷിംഗ്ടൺ: അന്താരാഷ്ട്ര തലത്തിൽ കോളിളക്കം സൃഷ്ടിച്ച ജെഫ്രി എപ്‌സ്റ്റൈൻ കേസിൽ പുതിയ വെളിപ്പെടുത്തലുകൾ (Epstein Russian Intelligence FSB Links). അമേരിക്കൻ നീതിന്യായ വകുപ്പ് പുറത്തുവിട്ട പുതിയ രേഖകൾ പ്രകാരം, റഷ്യൻ ഇന്റലിജൻസ് ഏജൻസിയായ എഫ്എസ്ബിയുമായി (FSB) ബന്ധമുള്ള മുൻ ഉന്നത ഉദ്യോഗസ്ഥൻ സെർജി ബെലിയാക്കോവിനെ എപ്‌സ്റ്റൈൻ തന്റെ ബിസിനസ്സ് താല്പര്യങ്ങൾക്കായി ഉപയോഗിച്ചിരുന്നു. ന്യൂയോർക്കിലെ...

ശബരിമല സ്വർണക്കൊള്ള കേസ്: KS ബൈജുവിന് കട്ടിളപ്പാളി കേസിൽ സ്വാഭാവിക ജാമ്യം; റിമാൻഡിൽ തുടരും, KP ശങ്കരദാസ് വീണ്ടും റിമാൻഡിൽ | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണക്കൊള്ള കേസിലെ പ്രധാന പ്രതികളിലൊരാളായ കെ.എസ്. ബൈജുവിന് വിജിലൻസ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചു. കട്ടിളപാളി കേസിലാണ് ജാമ്യം. എന്നാൽ, ദ്വാരപാലക ശില്പ കേസിലെ റിമാൻഡ് കാലാവധി അവസാനിക്കാത്തതിനാൽ ബൈജുവിന് ജയിൽ മോചിതനാകാൻ കഴിയില്ല.(Sabarimala gold theft case, KS Baiju granted bail) ഈ മാസം 25ന് ദ്വാരപാലക ശില്പക്കേസിലും ജാമ്യാപേക്ഷ...

കാട്ടുപന്നികളെ വെടി വയ്ക്കുന്നതിൽ ഷൂട്ടർമാർക്കുള്ള നിയന്ത്രണം നീക്കി | Wild boars

തിരുവനന്തപുരം: കാട്ടുപന്നികളെ വെടിവയ്ക്കുന്നതിൽ ഷൂട്ടർമാർക്ക് നിയന്ത്രണം ഏർപ്പെടുത്തിക്കൊണ്ടുള്ള വനം വകുപ്പിന്റെ ഉത്തരവ് താല്‍ക്കാലികമായി മരവിപ്പിച്ചു. സ്പോർട്സ് ആവശ്യങ്ങൾക്കോ സ്ഥാപനപരമായ ആവശ്യങ്ങൾക്കോ ആയുധ ലൈസൻസ് എടുത്തവർ കാട്ടുപന്നികളെ വെടിവയ്ക്കരുത് എന്ന ഉത്തരവാണ് വനം മന്ത്രി എ.കെ. ശശീന്ദ്രന്റെ നിർദ്ദേശപ്രകാരം മരവിപ്പിച്ചത്.(Restrictions on shooters shooting wild boars lifted) ഇടുക്കി ജില്ലാ കളക്ടറുടെ ശുപാർശയും ആഭ്യന്തര വകുപ്പിന്റെ...

അമേരിക്കൻ കോൺഗ്രസിൽ ട്രംപിന് തിരിച്ചടി; കാനഡയ്ക്ക് മേലുള്ള താരിഫ് അവസാനിപ്പിക്കാൻ ബില്ല് പാസാക്കി | US House Canada Tariffs Bill

വാഷിംഗ്ടൺ: സ്വന്തം പാർട്ടിയിൽ നിന്നുള്ള കടുത്ത എതിർപ്പിനെ അവഗണിച്ച് കാനഡയിൽ നിന്നുള്ള ഇറക്കുമതി ഉൽപ്പന്നങ്ങൾക്ക് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഏർപ്പെടുത്തിയ താരിഫുകൾ നീക്കം ചെയ്യാനുള്ള ബില്ലിന് അമേരിക്കൻ ഹൗസ് ഓഫ് റെപ്രസന്റേറ്റീവ്‌സ് അംഗീകാരം നൽകി (US House Canada Tariffs Bill). റിപ്പബ്ലിക്കൻ പാർട്ടിക്ക് ഭൂരിപക്ഷമുള്ള സഭയിൽ ട്രംപിന്റെ നയത്തിനെതിരെയുള്ള ഈ വോട്ടെടുപ്പ് അദ്ദേഹത്തിനേറ്റ...

കുട്ടിയുടെ മാല മോഷ്ടിച്ച് വിഴുങ്ങി, യുവതി അറസ്റ്റിലായി: ആഭരണത്തിനായി മൂന്നാം ദിവസവും കാത്തിരിപ്പുമായി പോലീസ് | Woman arrested

മലപ്പുറം: ക്ലിനിക്കിൽ ചികിത്സയ്ക്കെത്തിയ കുട്ടിയുടെ മാല കവർന്ന് വിഴുങ്ങിയ സംഭവത്തിൽ മുക്കട്ട സ്വദേശിനി സമീനയെ പോലീസ് അറസ്റ്റ് ചെയ്തു. നിലമ്പൂർ ജില്ലാ ആശുപത്രി റോഡിലെ ശിശുരോഗ വിദഗ്ധന്റെ ക്ലിനിക്കിൽ വെച്ച് കഴിഞ്ഞ ഒമ്പതാം തീയതി രാത്രിയാണ് നാടകീയമായ സംഭവങ്ങൾ നടന്നത്. യുവതി മാല വിഴുങ്ങിയെന്ന് എക്സറേ പരിശോധനയിൽ വ്യക്തമായെങ്കിലും മൂന്ന് ദിവസം പിന്നിട്ടിട്ടും സ്വർണ്ണം...

രാഹുൽ ഗാന്ധിയുടെ എംപി സ്ഥാനം റദ്ദാക്കാൻ ബിജെപി നീക്കം; പാർലമെന്റിൽ ഭരണ-പ്രതിപക്ഷ പോര് മുറുകുന്നു | Rahul Gandhi Parliament Membership Termination

ന്യൂഡൽഹി: പാർലമെന്റ് ബജറ്റ് സമ്മേളനത്തിന്റെ പന്ത്രണ്ടാം ദിനം നാടകീയ നീക്കങ്ങൾക്ക് സാക്ഷ്യം വഹിക്കുന്നു. കോൺഗ്രസ് എംപിയും പ്രതിപക്ഷ നേതാവുമായ രാഹുൽ ഗാന്ധിയുടെ പാർലമെന്റ് അംഗത്വം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി നോട്ടീസ് നൽകി (Rahul Gandhi Parliament Membership Termination). ബുധനാഴ്ച ലോക്സഭയിൽ രാഹുൽ ഗാന്ധി നടത്തിയ പ്രസംഗത്തിൽ ഇന്ത്യ-അമേരിക്ക വ്യാപാര കരാറിനെയും കേന്ദ്ര ബജറ്റിനെയും...

24 മണിക്കൂർ ദേശീയ പണിമുടക്ക്: കേരളത്തിൽ സ്തംഭനം, സെക്രട്ടേറിയറ്റിൽ ഹാജർ നില കുറഞ്ഞു, കോഴിക്കോട് സ്കൂളിൽ കയ്യാങ്കളി | National strike

തിരുവനന്തപുരം: കേന്ദ്ര നയങ്ങൾക്കെതിരെ സംയുക്ത തൊഴിലാളി സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്ക് കേരളത്തിൽ പൂർണ്ണമാണ്. സെക്രട്ടേറിയറ്റിലടക്കം ഹാജർ നില വളരെ കുറവാണ്. പണിമുടക്ക് തടയാൻ ഡയസ്‌നോൺ പ്രഖ്യാപിച്ചിരുന്നെങ്കിലും ജീവനക്കാർ വിട്ടുനിന്നു. 4600-ഓളം ജീവനക്കാരുള്ള സെക്രട്ടേറിയറ്റിൽ ഇന്ന് രാവിലെ 11 മണി വരെ വെറും 491 പേർ (10.6%) മാത്രമാണ് ജോലിക്ക് ഹാജരായത്.(National strike...
- Advertisement -spot_img

Latest News

‘ഓരോ ദിവസവും ഓരോ തള്ള്’: മുഖ്യമന്ത്രിയെ പരിഹസിച്ച് സലീം കുമാർ | Salim Kumar

കൊച്ചി: മുഖ്യമന്ത്രി പിണറായി വിജയന്റെ വികസന അവകാശവാദങ്ങൾക്കെതിരെ പരിഹാസവുമായി നടൻ സലീം കുമാർ. പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ പറവൂരിലെ തിരഞ്ഞെടുപ്പ് കൺവെൻഷൻ വേദിയിൽ സംസാരിക്കുകയായിരുന്നു...
- Advertisement -spot_img