നീലഗിരി : ഗൂഡല്ലൂർ ദേവർഷോലയിൽ കാട്ടാന ആക്രമണത്തിൽ രണ്ട് മരണം. ദേവർഷോല സ്വദേശികളായ അയ്യപ്പൻ ലിംഗരാജ്, രവി എന്നിവരാണ് കൊല്ലപ്പെട്ടത്. ജനവാസ മേഖലയിലിറങ്ങിയ കാട്ടാന ഇവരെ ആക്രമിക്കുകയായിരുന്നുവെന്നാണ് പ്രാഥമിക വിവരം.(Wild elephant attack in Devarshola, 2 people killed)
ഇന്നലെ രാത്രി വീട്ടിൽ തിരിച്ചെത്താതിരുന്നതിനെത്തുടർന്ന് ബന്ധുക്കളും നാട്ടുകാരും നടത്തിയ തിരച്ചിലിലാണ് ഇന്ന് രാവിലെ ഇരുവരെയും...
തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള ബിജെപിയുടെ നിർണ്ണായക കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി യോഗം ഇന്ന് വൈകിട്ട് ഡൽഹിയിൽ ചേരും. കേരളത്തിലെ 50 സീറ്റുകളിലെങ്കിലും ഇന്ന് തീരുമാനമുണ്ടാകുമെന്നാണ് സൂചന.(BJP candidate selection in final stages, Decision on 50 seats likely today)
പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പങ്കെടുക്കുന്ന പാർലമെന്ററി...
ടെഹ്‌റാൻ: ഇസ്രായേൽ-അമേരിക്കൻ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ട ആയത്തുള്ള അലി ഖമേനിയുടെ പിൻഗാമിയായി അദ്ദേഹത്തിന്റെ മകൻ മുജ്‌തബ ഖമേനി (56) ഇറാന്റെ പുതിയ പരമോന്നത നേതാവായി നിയമിതനായി (Mojtaba Khamenei New Supreme Leader Iran). ഞായറാഴ്ച വൈകുന്നേരമാണ് ഇറാനിലെ മതപരമായ ഉന്നതാധികാര സമിതിയായ 'അസംബ്ലി ഓഫ് എക്സ്പെർട്സ്' മുജ്‌തബയെ പുതിയ നേതാവായി പ്രഖ്യാപിച്ചത്. 1979-ലെ ഇസ്‌ലാമിക്...
തിരുവനന്തപുരം: ടി20 ലോകകപ്പിലെ മിന്നും പ്രകടനത്തിലൂടെ ഇന്ത്യയെ കിരീടത്തിലേക്കും തന്നെ 'പ്ലെയർ ഓഫ് ദി ടൂർണമെന്റ്' പുരസ്കാരത്തിലേക്കും നയിച്ച മലയാളി താരം സഞ്ജു സാംസണ് സംസ്ഥാന സർക്കാർ ഔദ്യോഗിക സ്വീകരണം നൽകും. തിരുവനന്തപുരത്ത് വെച്ച് വിപുലമായ രീതിയിലാകും സ്വീകരണം സംഘടിപ്പിക്കുകയെന്ന് കായിക മന്ത്രി വി. ശിവൻകുട്ടി അറിയിച്ചു.(Sanju Samson becomes the star, Government...
കോഴിക്കോട്: പൊങ്കാല അർപ്പിക്കുന്നതിനിടെ തീപ്പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് വെസ്റ്റ്ഹിൽ സ്വദേശി വിജിഷയാണ് മരിച്ചത്. പൊള്ളലേറ്റതിനെത്തുടർന്ന് ചികിത്സയിലിരിക്കെ ഇന്ന് രാവിലെ ആശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം.(Woman dies after being burnt while performing Pongala )
പൊങ്കാലയിടുന്നതിനിടെ തീ പടരുകയായിരുന്നു. ഗുരുതരമായി പൊള്ളലേറ്റ ഇവരെ ആദ്യം തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തിൽ...
തിരുവനന്തപുരം: നെടുമങ്ങാട് കുളപ്പടയിൽ ബൈക്കുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മരണം നാലായി. പരിക്കേറ്റ് തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലായിരുന്ന ഉഴമലക്കൽ സ്വദേശി അഭിനവ് ഇന്ന് മരണത്തിന് കീഴടങ്ങിയതോടെയാണ് മരണസംഖ്യ നാലായത്.(Bike accident at Trivandrum, Death toll rises to four)
ഉഴമലക്കൽ സ്വദേശികളായ ശ്രീലാൽ, ബിനോയ്, രാജേഷ് എന്നിവർ അപകടം നടന്ന രാത്രി തന്നെ മരിച്ചിരുന്നു....
കോട്ടയം: തിരുവനന്തപുരം - കണ്ണൂർ ജനശതാബ്ദി എക്സ്പ്രസിന് നേരെ കല്ലെറിഞ്ഞ സംഭവത്തിൽ ഒരാൾ പിടിയിലായി. പശ്ചിമ ബംഗാൾ സ്വദേശിയായ പ്രകാശ് ധാലി എന്ന ഇതര സംസ്ഥാന തൊഴിലാളിയെയാണ് കോട്ടയം ആർപിഎഫ് പിടികൂടിയത്.(Stone pelting at train, West Bengal native arrested in Kottayam )
മാർച്ച് ആറിന് വൈകിട്ട് ആറരയോടെ പിറവം റെയിൽവേ സ്റ്റേഷന്...
അഹമ്മദാബാദ്: ടി20 ലോകകപ്പ് ഫൈനലിൽ ഇന്ത്യയോട് പരാജയപ്പെട്ടതിന് പിന്നാലെ ഇന്ത്യൻ ടീമിനെ വാനോളം പുകഴ്ത്തി ന്യൂസിലൻഡ് ക്യാപ്റ്റൻ മിച്ചൽ സാന്റ്നർ (Mitchell Santner Post Match Reaction). ഫൈനലിൽ ഇന്ത്യ തങ്ങളെ എല്ലാ മേഖലകളിലും നിഷ്പ്രഭരാക്കിയെന്നും മികച്ചൊരു ടീമിനോടാണ് തങ്ങൾ പരാജയപ്പെട്ടതെന്നും സാന്റ്നർ പറഞ്ഞു. അഹമ്മദാബാദിലെ നിറഞ്ഞുകവിഞ്ഞ ഗാലറിക്ക് മുന്നിൽ 96 റൺസിന്റെ പടുകൂറ്റൻ...
വാഷിങ്ടൺ: ഇറാനുമായുള്ള യുദ്ധം അവസാനിപ്പിക്കുന്ന കാര്യത്തിൽ ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവുമായി കൂടിയാലോചിച്ച ശേഷം മാത്രമേ അന്തിമ തീരുമാനമെടുക്കൂ എന്ന് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പശ്ചിമേഷ്യൻ സംഘർഷത്തിൽ ഇസ്രായേലിന്റെ നിലപാടുകൾക്ക് പരമപ്രധാനമായ സ്ഥാനമാണുള്ളതെന്ന് അഭിമുഖത്തിൽ അദ്ദേഹം വ്യക്തമാക്കി.(Decisions only after discussions with Netanyahu, Trump clarifies stance on Iran war)
ഇറാന്റെ...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 1440 രൂപ കുറഞ്ഞ് 1,18,560 രൂപ എന്ന നിലയിലും, ഗ്രാമിന് 180 രൂപ കുറഞ്ഞ് 14,820 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate)
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില...
വാൽപ്പാറ/മലപ്പുറം: നാടിനെ നടുക്കിയ വാൽപ്പാറ അപകടത്തിൽ ഒരു കുട്ടി കൂടി മരണപ്പെട്ടതോടെ ആകെ മരണം പത്തായി (Valparai Accident). പരിക്കേറ്റ് ചികിത്സയിലായിരുന്ന ഷഹാദിൻ (11) ആണ്...