മിർപൂർ: ഷേർ ബംഗ്ല നാഷണൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ന്യൂസിലാൻഡ് ഉയർത്തിയ 248 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ബംഗ്ലാദേശ് 221 റൺസിന് പുറത്തായി (New Zealand vs Bangladesh 1st ODI). ഒരു ഘട്ടത്തിൽ വിജയത്തിലേക്ക് നീങ്ങുകയായിരുന്ന ബംഗ്ലാദേശിനെ അവസാന ഓവറുകളിലെ ബാറ്റിംഗ് തകർച്ചയാണ് ചതിച്ചത്. ടോസ് നേടി ബാറ്റിംഗ് തിരഞ്ഞെടുത്ത കിവികൾ 50 ഓവറിൽ 8 വിക്കറ്റ് നഷ്ടത്തിൽ 247 റൺസെടുത്തു. ഹെൻറി നിക്കോളാസ് (68), ഡീൻ ഫോക്സ്‌ക്രോഫ്റ്റ് (59) എന്നിവരുടെ അർദ്ധ സെഞ്ച്വറികളാണ് അവർക്ക് ഭേദപ്പെട്ട സ്കോർ സമ്മാനിച്ചത്. ബംഗ്ലാദേശിനായി ഷൊരീഫുൾ ഇസ്ലാം രണ്ട് വിക്കറ്റ് വീഴ്ത്തി.
മറുപടി ബാറ്റിംഗിൽ സൈഫ് ഹസൻ (57), ലിറ്റൺ ദാസ് (46), തൗഹീദ് ഹൃദോയ് (55) എന്നിവരുടെ പോരാട്ടം ബംഗ്ലാദേശിനെ വിജയത്തിന് അരികിലെത്തിച്ചു. എന്നാൽ മധ്യനിരയും വാലറ്റവും അവിശ്വസനീയമാംവിധം തകർന്നടിയുകയായിരുന്നു.
40 റൺസ് വഴങ്ങി നാല് വിക്കറ്റ് വീഴ്ത്തിയ ബ്ലെയർ ടിക്നറാണ് ബംഗ്ലാദേശിന്റെ നടുവൊടിച്ചത്. 184/4 എന്ന ശക്തമായ നിലയിൽ നിന്നാണ് ബംഗ്ലാദേശ് 221-ൽ കൂടാരമണഞ്ഞത്. മൂന്ന് വിക്കറ്റെടുത്ത നഥാൻ സ്മിത്തും വിജയത്തിൽ നിർണ്ണായക പങ്കുവഹിച്ചു.
ഈ വിജയത്തോടെ മൂന്ന് മത്സരങ്ങളടങ്ങിയ പരമ്പരയിൽ ന്യൂസിലാൻഡ് 1-0 ന് മുന്നിലെത്തി.
Story Summary: New Zealand defeated Bangladesh by 26 runs in the first ODI at Mirpur. Despite fifties from Saif Hassan and Towhid Hridoy, a late batting collapse triggered by Blair Tickner’s 4-wicket haul led to Bangladesh’s defeat.

