ആലപ്പുഴ: കേരള മഹിള സമഖ്യ സൊസൈറ്റിയുടെ നിയന്ത്രണത്തിൽ വനിത ശിശുവികസന വകുപ്പിന്റെ സഹായത്തോടെ ആലപ്പുഴ ജില്ലയിൽ പ്രവർത്തിക്കുന്ന എൻട്രി ഹോം ഫോർ ഗേൾസിൽ ഹോം മാനേജർ തസ്തികയിലേക്ക് താൽക്കാലിക നിയമനത്തിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തുന്നു. നിർദ്ദിഷ്ട യോഗ്യതയുള്ള സ്ത്രീ ഉദ്യോഗാർഥികൾ വെള്ള പേപ്പറിൽ തയ്യാറാക്കിയ അപേക്ഷയോടൊപ്പം വിദ്യാഭ്യാസ യോഗ്യത, പ്രായം, പ്രവർത്തി പരിചയം...
കണ്ണൂർ: കെ. സുധാകരന് പിന്തുണ പ്രഖ്യാപിച്ചുകൊണ്ട് കണ്ണൂർ നഗരത്തിൽ ഫ്‌ളക്‌സ് ബോർഡുകൾ പ്രത്യക്ഷപ്പെട്ടു. സുധാകരന്റെ നിയമസഭാ സ്ഥാനാർത്ഥിത്വത്തെ ചൊല്ലി അനിശ്ചിതത്വം നിലനിൽക്കുന്നതിനിടെയാണ് "കെ. സുധാകരൻ തുടരും" എന്ന പ്രഖ്യാപനവുമായി അനുയായികൾ രംഗത്തിറങ്ങിയിരിക്കുന്നത്.(Flex board in Kannur in support of K Sudhakaran)
അധികാരത്തിന്റെ തണലിലല്ല, പ്രവർത്തകരുടെ ഹൃദയങ്ങളിലാണ് സുധാകരന്റെ സിംഹാസനമെന്നാണ് ഫ്‌ളക്‌സുകളിലെ പ്രധാന വാചകം....
തിരുവനന്തപുരം: ശബരിമലയിൽ നിന്നും കടത്തിക്കൊണ്ടുപോയ കട്ടിളപ്പാളികളുടെ കാലപ്പഴക്കം സംബന്ധിച്ച ദുരൂഹത തുടരുന്നു. വി.എസ്.എസ്.സി നടത്തിയ ശാസ്ത്രീയ പരിശോധനയുടെ അന്തിമ ഫലം പുറത്തുവന്നെങ്കിലും, സ്വർണ്ണം പൊതിഞ്ഞ പഴയ ചെമ്പ് പാളികൾ പൂർണ്ണമായും കടത്തി പുതിയവ സ്ഥാപിച്ചോ എന്ന കാര്യത്തിൽ ഇപ്പോഴും വ്യക്തതയില്ല. ഈ സാഹചര്യത്തിൽ, സാമ്പിളുകൾ വീണ്ടും പരിശോധിക്കാൻ പ്രത്യേക അന്വേഷണസംഘം തീരുമാനിച്ചു.(Sabarimala gold theft...
കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഏറ്റക്കുറച്ചിലുകൾ രേഖപ്പെടുത്തിയിട്ടില്ല. പവന് 1,14,840 രൂപ എന്ന നിലയിലും, ഗ്രാമിന് 14,355 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price remains unchanged )
രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്. ഡോളർ - രൂപ വിനിമയ നിരക്ക്, ഇറക്കുമതി തീരുവ...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ പ്രതി ഉണ്ണിക്കൃഷ്ണൻ പോറ്റിയുമായി ബന്ധപ്പെട്ട ചിത്രങ്ങൾ പുറത്തുവന്നതിൽ വിശദീകരണവുമായി കടകംപള്ളി സുരേന്ദ്രൻ. പോറ്റിയുടെ വീട്ടിൽ ഒരു തവണ മാത്രമേ പോയിട്ടുള്ളൂ എന്ന് നേരത്തെ പറഞ്ഞത് ഓർമ്മപ്പിശക് മൂലമാണെന്ന് അദ്ദേഹം പറഞ്ഞു. കള്ളപ്രചാരണങ്ങളിലൂടെ പുകമറ സൃഷ്ടിച്ച് യഥാർത്ഥ കുറ്റവാളികളെ രക്ഷിക്കാനാണ് യുഡിഎഫും ബിജെപിയും ശ്രമിക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.(UDF and BJP are...
ന്യൂഡൽഹി: ഉന്നാവോ ബലാത്സംഗക്കേസിലെ അതിജീവിതയുടെ പിതാവ് പോലീസ് കസ്റ്റഡിയിൽ മരിച്ച കേസിൽ ജാമ്യം തേടി മുഖ്യപ്രതി കുൽദീപ് സിംഗ് സെൻഗാർ സുപ്രീം കോടതിയിൽ ഹർജി നൽകി. ഡൽഹി ഹൈക്കോടതി ജാമ്യം നിഷേധിച്ചതിനെതിരെയാണ് സെൻഗാർ അപ്പീൽ സമർപ്പിച്ചിരിക്കുന്നത്. നിലവിൽ ഈ കേസിൽ പത്ത് വർഷം തടവുശിക്ഷ അനുഭവിക്കുകയാണ് ഇയാൾ.(Unnao rape case, accused moves Supreme...
തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസുമായി ബന്ധപ്പെട്ട് ക്രൈംബ്രാഞ്ച് ആസ്ഥാനത്ത് മൊഴി നൽകിയതിന് പിന്നാലെ, തന്നെ വേട്ടയാടാനുള്ള നീക്കങ്ങൾക്കെതിരെ ആഞ്ഞടിച്ച് യുഡിഎഫ് കൺവീനർ അടൂർ പ്രകാശ്. ആരോ ഏൽപ്പിച്ച ദൗത്യം നടപ്പിലാക്കാനാണ് ചില ഉദ്യോഗസ്ഥർ ശ്രമിക്കുന്നതെന്നും എന്നാൽ താൻ എന്തിനെയും നേരിടാൻ തയ്യാറാണെന്നും അദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു.(There was a lot of poaching after becoming...
തിരുവനന്തപുരം: പോലീസ്, ആരോഗ്യ വകുപ്പുകളുടെ വീഴ്ചയാണ് തന്റെ ഭർത്താവ് സൂരജ് ലാമയുടെ മരണത്തിന് കാരണമായതെന്ന് ഭാര്യ റിനി ലാമ. ഇതൊരു സാധാരണ തിരോധാനം അല്ലെന്നും കൊലപാതകമാണെന്നും അവർ ആരോപിച്ചു. സൂരജ് ലാമയുടെ മൃതദേഹം കളമശ്ശേരി പൊതുശ്മശാനത്തിൽ സംസ്കരിച്ചതിന് പിന്നാലെയായിരുന്നു റിനിയുടെ വികാരാധീനമായ പ്രതികരണം.(It's not just a missing person case, but a...
മലപ്പുറം: ജില്ലയെ വിഭജിക്കണമെന്നല്ല, മറിച്ച് ഭരണപരമായ സൗകര്യത്തിനായി പുനഃക്രമീകരിക്കണമെന്നാണ് സമസ്ത പ്രമേയത്തിലൂടെ ആവശ്യപ്പെട്ടതെന്ന് എസ്.കെ.എസ്.എസ്.എഫ് സംസ്ഥാന വൈസ് പ്രസിഡന്റ്. വികസന കാര്യങ്ങളിൽ ജില്ല നേരിടുന്ന വലിയ അസന്തുലിതാവസ്ഥ പരിഹരിക്കാൻ ശാസ്ത്രീയമായ പഠനം നടത്തി പുതിയ ജില്ലകൾ രൂപീകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.(The resolution demanded that Malappuram be reorganized, not divided, SKSSF)
വിദ്യാഭ്യാസ, വികസന...
കൊച്ചി: എസ്.എൻ.ഡി.പി - എൻ.എസ്.എസ് ലയനം എന്ന വിഷയം ഇനി ചർച്ച ചെയ്യേണ്ടതില്ലെന്ന് എസ്.എൻ.ഡി.പി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. ഇതുമായി ബന്ധപ്പെട്ട മാധ്യമ വിചാരണകൾ അവസാനിപ്പിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. കൊച്ചി പൊന്നുരുന്നിയിൽ എസ്.എൻ.ഡി.പി പരിപാടിയിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(SNDP-NSS unity should no longer be discussed, says Vellappally Natesan)
പിണറായി സർക്കാർ...
വാഷിംഗ്ടൺ: പശ്ചിമേഷ്യയിൽ യുദ്ധം അതീവ ഗുരുതരമായ ഘട്ടത്തിലേക്ക് കടന്നതോടെ, ഇറാഖിലെ യുഎസ് എംബസിയിലുള്ള അത്യാവശ്യ വിഭാഗത്തിലല്ലാത്ത എല്ലാ സർക്കാർ ജീവനക്കാരോടും രാജ്യം വിടാൻ അമേരിക്ക ഉത്തരവിട്ടു...