Description
Digital Voice of Kerala
Thursday, March 5, 2026

Digital Voice of Kerala

timeskerala

മുഹമ്മദ് ഇന്ത്യൻ പൗരൻ തന്നെ: വ്യാജ പരാതി നൽകിയ BJP നേതാവിനെതിരെ കേസെടുക്കാൻ കളക്ടറുടെ ഉത്തരവ് | BJP

കാസർഗോഡ്: മഞ്ചേശ്വരം പൈവളിക സ്വദേശി മുഹമ്മദിന് ഇന്ത്യൻ പൗരത്വമില്ലെന്ന് ആരോപിച്ച് വോട്ടർ പട്ടികയിൽ നിന്ന് പേര് നീക്കം ചെയ്യാൻ നൽകിയ പരാതി വ്യാജമാണെന്ന് കണ്ടെത്തി. പരാതി നൽകിയ ബിജെപി ജില്ലാ സെക്രട്ടറി ലോകേഷ് ലോണ്ടയ്‌ക്കെതിരെ കേസെടുക്കാൻ ജില്ലാ കളക്ടർ ഉത്തരവിട്ടു. മുഹമ്മദിന്റെ വോട്ടവകാശം കോടതി സാധുവാക്കി.(Muhammed is an Indian citizen, Collector orders...

ഇൻഫ്ലുവൻസർ ചിന്നു പാപ്പുവിൻ്റെ ആൺ സുഹൃത്തിൻ്റെ മരണം: തൂങ്ങിമരണമെന്ന് പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് | Chinnu Pappu

കാസർഗോഡ്: ഇൻഫ്ലുവൻസർ ചിന്നു പാപ്പു എന്ന രേഷ്മയുടെ മരണത്തിന് പിന്നാലെ ആൺ സുഹൃത്തായ സന്ദേശിനെ (29) മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ പ്രാഥമിക പോസ്റ്റ്‌മോർട്ടം റിപ്പോർട്ട് പുറത്ത്. സന്ദേശിന്റേത് തൂങ്ങിമരണമാണെന്ന് റിപ്പോർട്ട് സ്ഥിരീകരിക്കുന്നു. കുട്‌ലു മന്നിപ്പാടിയിലെ വീട്ടിലാണ് സന്ദേശിനെ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.(Initial postmortem report suggests death by hanging in Influencer...

നാദാപുരത്ത് സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തി വിവാഹ സംഘത്തിൻ്റെ പടക്കം പൊട്ടിക്കൽ: 3 പേർക്കെതിരെ കേസ് | Firecrackers

കോഴിക്കോട്: നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിൽ ഗതാഗതം തടസ്സപ്പെടുത്തിയും യാത്രക്കാരെ ഭീതിയിലാഴ്ത്തിയും വിവാഹ സംഘത്തിന്റെ ആഘോഷം. റോഡിലിട്ട് പടക്കം പൊട്ടിച്ച് അപകടകരമായ രീതിയിൽ ആഘോഷം നടത്തിയ സംഭവത്തിൽ കണ്ടാലറിയാവുന്ന മൂന്ന് പേർക്കെതിരെ നാദാപുരം പോലീസ് കേസെടുത്തു.(Wedding party bursts Firecrackers, disrupts traffic on state highway in Kozhikode) നാദാപുരം-തലശ്ശേരി സംസ്ഥാന പാതയിലെ പേരോട് ടൗണിലാണ്...

‘സദ്‌ഭാവത്തിൻ്റെയും സാമൂഹിക ഐക്യത്തിൻ്റെയും ആഗോള കേന്ദ്രമായി ഇന്ത്യ നിലകൊള്ളുന്നു’: മോഹൻ ഭാഗവത് | India

ഗൊരഖ്പുർ: ലോകം സംഘർഷങ്ങളിലൂടെ കടന്നുപോകുമ്പോൾ ശാശ്വത സമാധാനത്തിനായി ഭാരതീയ പാരമ്പര്യത്തെ ഉറ്റുനോക്കുകയാണെന്ന് ആർഎസ്എസ് മേധാവി മോഹൻ ഭാഗവത്. സാംസ്കാരിക ഐക്യവും സാഹോദര്യവുമാണ് ഭാരതത്തിന്റെ കരുത്തെന്നും അദ്ദേഹം പറഞ്ഞു. ഗൊരഖ്പുരിൽ നടന്ന 'സാമൂഹിക സദ്ഭാവ' യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.(India stands as a global hub of goodwill and social harmony, says Mohan...

പാങ്ങോട് സൈനിക ക്യാമ്പിലെ ആനക്കൊമ്പ് മോഷണം: 20 പേരുടെ വിരലടയാളം ശേഖരിച്ചു; അന്വേഷണം പുരോഗമിക്കുന്നു | Elephant tusks

തിരുവനന്തപുരം: പാങ്ങോട് സൈനിക ക്യാമ്പിലെ ഓഫീസേഴ്‌സ് മെസ്സിൽ നിന്ന് വിലപിടിപ്പുള്ള ആനക്കൊമ്പുകൾ മോഷ്ടിച്ച സംഭവത്തിൽ അന്വേഷണം നിർണ്ണായക ഘട്ടത്തിലേക്ക്. മെസ്സിൽ ജോലി ചെയ്യുന്ന 20 സൈനികരുടെ വിരലടയാളം പോലീസ് ശേഖരിച്ചു.(Elephant tusks theft at Pangode military camp, Fingerprints of 20 people collected) ആനക്കൊമ്പുകൾ സൂക്ഷിച്ചിരുന്ന ചില്ലു ഫ്രെയിമിൽ നിന്ന് പോലീസിന് ചില...

ഇറാനിൽ ആഴ്ചകൾ നീളുന്ന സൈനിക നടപടിക്ക് US നീക്കം: ഭരണമാറ്റം ലക്ഷ്യമിട്ട് ട്രംപ് | US

വാഷിങ്ടൺ: പശ്ചിമേഷ്യയിൽ വീണ്ടും യുദ്ധഭീതി പടർത്തി ഇറാനെതിരെ ശക്തമായ സൈനിക നടപടിക്ക് അമേരിക്ക തയ്യാറെടുക്കുന്നു. ആഴ്ചകൾ നീണ്ടുനിൽക്കുന്ന വ്യോമ-നാവിക ആക്രമണങ്ങൾക്കാണ് യുഎസ് സൈന്യം സജ്ജമാകുന്നതെന്ന് അന്താരാഷ്ട്ര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. ആണവ കേന്ദ്രങ്ങൾക്ക് പുറമെ ഇറാന്റെ സുരക്ഷാ-ഭരണ സംവിധാനങ്ങളെയും ലക്ഷ്യമിട്ടുള്ള ബൃഹത്തായ ആക്രമണ പദ്ധതിയാണ് ആവിഷ്‌കരിക്കുന്നത്.(US moves for weeks-long military action...

ശബരിമല യുവതീ പ്രവേശനം: നിർണ്ണായക ഹർജികൾ ഇന്ന് സുപ്രീംകോടതിയിൽ; ഉടൻ നിലപാട് അറിയിക്കേണ്ടി വരില്ലെന്ന പ്രതീക്ഷയിൽ സംസ്ഥാന സർക്കാർ | Sabarimala

തിരുവനന്തപുരം: ശബരിമലയിൽ പ്രായഭേദമന്യേ സ്ത്രീകൾക്ക് പ്രവേശനം അനുവദിച്ച 2018-ലെ സുപ്രീംകോടതി വിധിക്കെതിരായ പുനഃപരിശോധനാ ഹർജികൾ വർഷങ്ങൾ നീണ്ട ഇടവേളയ്ക്ക് ശേഷം ഇന്ന് കോടതിയുടെ പരിഗണനയ്ക്ക് വരുന്നു. ചീഫ് ജസ്റ്റിസ് അധ്യക്ഷനായ മൂന്നംഗ ബെഞ്ചാണ് ഇന്ന് കേസ് പരിഗണിക്കുന്നത്. നിയമസഭാ തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ നിൽക്കെ കേസ് വീണ്ടും സജീവമാകുന്നത് സംസ്ഥാന സർക്കാരിനും രാഷ്ട്രീയ പാർട്ടികൾക്കും നിർണ്ണായകമാണ്.(Sabarimala...

ചോറ്റാനിക്കരയിലെ 16കാരിയുടെ ആത്മഹത്യ: ഫോണിലെ ഡിലീറ്റ് ചെയ്ത ഫയലുകൾ വീണ്ടെടുക്കാൻ ശ്രമം | Suicide

എറണാകുളം : ചോറ്റാനിക്കരയിൽ പ്ലസ് വൺ വിദ്യാർഥിനി ആദിത്യ ആത്മഹത്യ ചെയ്ത സംഭവത്തിൽ ദുരൂഹത തുടരുന്നു. പെൺകുട്ടിക്ക് കൊറിയൻ സുഹൃത്തുണ്ടെന്ന പ്രചാരണത്തിന് നിലവിൽ തെളിവുകളൊന്നുമില്ലെന്ന് പോലീസ് വ്യക്തമാക്കി. കൊറിയൻ സിനിമകളോടും സംഗീതത്തോടും ആദിത്യയ്ക്ക് താൽപ്പര്യമുണ്ടായിരുന്നുവെങ്കിലും സുഹൃത്തുക്കളോ സൈബർ തെളിവുകളോ ഈ ബന്ധം സ്ഥിരീകരിക്കുന്നില്ലെന്ന് എറണാകുളം റൂറൽ എസ്പി അറിയിച്ചു.(16-year-old girl commits suicide in...

നടൻ പ്രേംകുമാർ കഴക്കൂട്ടത്ത് കോൺഗ്രസ് സ്ഥാനാർത്ഥി?: CPMൻ്റെ അനുനയ നീക്കം പാളി, നിർണായക കോൺഗ്രസ് യോഗങ്ങൾ ഇന്ന് | Actor Prem Kumar

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി മുൻ അധ്യക്ഷനും പ്രശസ്ത നടനുമായ പ്രേംകുമാറിനെ കഴക്കൂട്ടം മണ്ഡലത്തിൽ സ്ഥാനാർത്ഥിയാക്കാൻ കോൺഗ്രസ് നീക്കം സജീവമാക്കി. കഴക്കൂട്ടത്ത് പ്രേംകുമാറിനുള്ള ജനപ്രീതിയും രാഷ്ട്രീയ സ്വീകാര്യതയും വോട്ടാക്കി മാറ്റാമെന്നാണ് യുഡിഎഫ് കണക്കുകൂട്ടുന്നത്.(Actor Prem Kumar to be Congress candidate in Kazhakkoottam?) അപ്രതീക്ഷിതമായി ചലച്ചിത്ര അക്കാദമി അധ്യക്ഷ സ്ഥാനത്തുനിന്നും മാറ്റപ്പെട്ടതിൽ പ്രേംകുമാർ ഇടതുമുന്നണിയുമായി കടുത്ത...

ഇറാൻ – US ആണവ ചർച്ച നാളെ ജനീവയിൽ: ഉപരോധങ്ങളിൽ ഇളവ് പ്രതീക്ഷിച്ച് ഇറാൻ | Iran – US nuclear talks

ജനീവ: ആണവ പദ്ധതികളെച്ചൊല്ലി ഇറാനും അമേരിക്കയും തമ്മിൽ നിലനിൽക്കുന്ന തർക്കങ്ങളിൽ പരിഹാരം തേടിയുള്ള രണ്ടാം ഘട്ട ചർച്ചകൾ നാളെ ജനീവയിൽ നടക്കും. സ്വിസ് വിദേശകാര്യ മന്ത്രാലയമാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഒമാന്റെ മധ്യസ്ഥതയിലാണ് ഈ നിർണ്ണായക ചർച്ചകൾ നടക്കുന്നത്.(Iran - US nuclear talks in Geneva tomorrow, Iran expects sanctions relief) പശ്ചിമേഷ്യാ...
- Advertisement -spot_img

Latest News

ഇറാൻ മിസൈൽ അതിർത്തി കടന്നെങ്കിലും ‘ആർട്ടിക്കിൾ 5’ പരിഗണനയിലില്ല; നാറ്റോ തലവൻ മാർക്ക് റുട്ടെ, തുർക്കി വിഷയത്തിൽ നിലപാട് വ്യക്തമാക്കി സഖ്യം | NATO Article 5 Iran Missile Turkey

ബ്രസ്സൽസ്: പശ്ചിമേഷ്യൻ യുദ്ധത്തിന്റെ പശ്ചാത്തലത്തിൽ ഇറാന്റെ ബാലിസ്റ്റിക് മിസൈൽ തുർക്കി ലക്ഷ്യമാക്കി വന്നത് ആശങ്കയുയർത്തുന്നുണ്ടെങ്കിലും, നാറ്റോയുടെ 'ആർട്ടിക്കിൾ 5' പ്രകാരമുള്ള സംയുക്ത സൈനിക നീക്കം ഇപ്പോൾ...
- Advertisement -spot_img