Description
Digital Voice of Kerala
Saturday, March 28, 2026

Digital Voice of Kerala

times kerala

സ്ത്രീയുടെ വയറ്റിൽ കത്രിക കണ്ടെത്തിയ സംഭവം: ഉഷയുടെ ശസ്ത്രക്രിയ നാളെ; ചികിത്സാ ചെലവ് സർക്കാർ വഹിക്കുമെന്ന് ആരോഗ്യമന്ത്രി | Scissors

കൊച്ചി: വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവിനെത്തുടർന്ന് വയറ്റിൽ കത്രിക കുടുങ്ങിയ ഉഷാ ജോസഫിന്റെ ശസ്ത്രക്രിയ നാളെ നടക്കും. നിലവിൽ കൊച്ചി അമൃത ആശുപത്രിയിൽ ചികിത്സയിലുള്ള ഉഷയുടെ മകൻ ഷിബിനെ ആരോഗ്യമന്ത്രി വീണ ജോർജ് ഫോണിൽ വിളിച്ച് സർക്കാരിന്റെ പൂർണ്ണ പിന്തുണ അറിയിച്ചു.(Scissors found in woman's stomach, Usha's surgery will be performed...

US നയിക്കുന്ന ‘പാക്സ് സിലിക്ക’ സഖ്യത്തിൽ ഇന്ത്യ ഔദ്യോഗികമായി അംഗമായി | Pax Silica

ന്യൂഡൽഹി: സാങ്കേതിക വിദ്യയിലും പ്രതിരോധ മേഖലയിലും നിർണ്ണായകമായ സുരക്ഷിത വിതരണ ശൃംഖല ഉറപ്പാക്കാൻ രൂപീകരിച്ച രാജ്യാന്തര കൂട്ടായ്മയായ 'പാക്സ് സിലിക്ക'യിൽ ഇന്ത്യ ചേർന്നു. ഡൽഹിയിൽ നടക്കുന്ന 'ഇന്ത്യ എഐ ഇംപാക്ട് ഉച്ചകോടി'യിൽ വെള്ളിയാഴ്ചയാണ് ഇന്ത്യ ഔദ്യോഗികമായി കരാറിൽ ഒപ്പുവെച്ചത്.(India officially joins US-led Pax Silica alliance) അടുത്ത തലമുറ വ്യവസായങ്ങൾക്ക് അത്യാവശ്യമായ വിഭവങ്ങൾ സുരക്ഷിതമായി...

മനുഷ്യൻ വീണ്ടും ചന്ദ്രനിലേക്ക്: നാസയുടെ ആർട്ടിമിസ് 2 ‘വെറ്റ് ഡ്രെസ് റിഹേഴ്‌സൽ’ വിജയം | NASA

ഫ്ലോറിഡ: വർഷങ്ങൾക്കപ്പുറം മനുഷ്യനെ വീണ്ടും ചന്ദ്രനിലേക്ക് എത്തിക്കാനുള്ള നാസയുടെ ചരിത്രപരമായ ആർട്ടിമിസ് 2 ദൗത്യം നിർണ്ണായക ഘട്ടം പിന്നിട്ടു. വിക്ഷേപണത്തിന് മുന്നോടിയായി നടത്തുന്ന 'വെറ്റ് ഡ്രെസ് റിഹേഴ്‌സൽ' ഫ്ലോറിഡയിലെ കെന്നഡി സ്പേസ് സെന്ററിൽ വിജയകരമായി പൂർത്തിയാക്കി.(NASA's Artemis 2 wet dress rehearsal success) യഥാർത്ഥ വിക്ഷേപണത്തിന് തൊട്ടുമുൻപുള്ള ഒരു പരീക്ഷണമാണിത്. 322 അടി ഉയരമുള്ള...

‘ക്ഷേത്ര നോട്ടീസുകളിൽ ജാതിപ്പേര് പാടില്ല, എല്ലാവരെയും സമന്മാരായി കാണാനാണ് ഇന്ത്യ റിപ്പബ്ലിക് ആയത്’: മദ്രാസ് ഹൈക്കോടതി | Caste names

ചെന്നൈ: ദേവസ്വം വകുപ്പിന് കീഴിലുള്ള ക്ഷേത്രങ്ങളിലെ ഉത്സവങ്ങളുമായി ബന്ധപ്പെട്ട ക്ഷണക്കത്തുകളിലും നോട്ടീസുകളിലും ഭാരവാഹികളുടെ പേരിനൊപ്പം ജാതിപ്പേര് ചേർക്കരുതെന്ന് മദ്രാസ് ഹൈക്കോടതി ഉത്തരവിട്ടു. ക്ഷേത്രങ്ങൾ ജാതിബോധം പ്രചരിപ്പിക്കാനുള്ള ഇടങ്ങളല്ലെന്ന് വ്യക്തമാക്കിക്കൊണ്ടാണ് ജസ്റ്റിസ് എസ്.എം. സുബ്രഹ്മണ്യത്തിന്റെ സുപ്രധാന വിധി.(Caste names should not be mentioned in temple notices, orders Madras High Court) എല്ലാവരെയും തുല്യരായി...

KSRTC ബസ് കണ്ടക്ടർക്ക് നേരെ ക്രൂരമായ ആക്രമണം: മർദ്ദിക്കുകയും മുഖത്ത് കടിക്കുകയും ചെയ്തയാൾ കസ്റ്റഡിയിൽ | KSRTC

കൊല്ലം: ബസിനുള്ളിലെ തിരക്ക് നിയന്ത്രിക്കാൻ ശ്രമിച്ച കെഎസ്ആർടിസി കണ്ടക്ടർക്ക് നേരെ യാത്രക്കാരന്റെ ക്രൂരമായ ആക്രമണം. ഫുട്ബോർഡിൽ നിന്ന് മാറിനിൽക്കാൻ ആവശ്യപ്പെട്ടതിന് കണ്ടക്ടറെ മർദ്ദിക്കുകയും മുഖത്ത് കടിച്ച് പരിക്കേൽപ്പിക്കുകയുമായിരുന്നു.(Man who assaulted and bit KSRTC bus conductor in custody) കൊല്ലം-മധുര ഫാസ്റ്റ് പാസഞ്ചറിലെ കണ്ടക്ടറായ മുഖത്തല സ്വദേശി വിനുവിനാണ് പരിക്കേറ്റത്. സംഭവത്തിൽ ഇരവിപുരം സ്വദേശി...

സൗദിയുടെ ആണവ മോഹങ്ങൾക്ക് ട്രംപിന്റെ പച്ചക്കൊടി; കർശന നിയന്ത്രണങ്ങൾ ഒഴിവാക്കി പുതിയ കരാർ വരുന്നു | US Saudi Nuclear Cooperation

വാഷിംഗ്ടൺ ഡി.സി.: സൗദി അറേബ്യയുമായി സിവിൽ ആണവ കരാർ ഒപ്പിടുന്നതിന് മുന്നോടിയായി, ദശാബ്ദങ്ങളായി അമേരിക്ക പിന്തുടർന്നുപോന്ന കർശനമായ സുരക്ഷാ മാനദണ്ഡങ്ങൾ ഒഴിവാക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് തീരുമാനിച്ചു US Saudi Nuclear Cooperation). യുറേനിയം സമ്പുഷ്ടീകരണം പോലുള്ള അതീവ സുരക്ഷാ പ്രാധാന്യമുള്ള കാര്യങ്ങളിൽ സൗദിക്ക് ഇളവ് നൽകുന്നതാണ് ഈ പുതിയ നീക്കം. ഇത് സംബന്ധിച്ച...

‘പലസ്തീൻ’ എന്ന പേര് നീക്കം ചെയ്ത് ബ്രിട്ടീഷ് മ്യൂസിയം; ചരിത്രപരമായ പിശകുകൾ തിരുത്തിയെന്ന് വിശദീകരണം | British Museum Removes Palestine Term Displays

ലണ്ടൻ: ലണ്ടനിലെ പ്രശസ്തമായ ബ്രിട്ടീഷ് മ്യൂസിയം തങ്ങളുടെ പ്രദർശനങ്ങളിൽ നിന്ന് 'പലസ്തീൻ' എന്ന വാക്ക് നീക്കം ചെയ്തു. ചരിത്രപരമായ പിശകുകൾ തിരുത്തുന്നതിന്റെയും നിഷ്പക്ഷത ഉറപ്പാക്കുന്നതിന്റെയും ഭാഗമായാണ് ഈ നടപടിയെന്ന് മ്യൂസിയം അധികൃതർ വിശദീകരിച്ചു (British Museum Removes Palestine Term Displays). 'യുകെ ലോയേഴ്സ് ഫോർ ഇസ്രായേൽ' (UKLFI) എന്ന സംഘടന നൽകിയ പരാതിയെത്തുടർന്നാണ്...

കാട്ടുപന്നികളെ തുരത്താൻ മലപ്പുറത്ത് ‘മെഗാ വേട്ട’: 2 ദിവസത്തിനിടെ വെടിവച്ചു കൊന്നത് 182 പന്നികളെ | Wild boars

മലപ്പുറം: എടപ്പാൾ, വട്ടംകുളം മേഖലകളിൽ കൃഷിക്കും ജനവാസത്തിനും ഭീഷണിയായ കാട്ടുപന്നികളെ തുരത്താൻ വൻ സന്നാഹങ്ങളുമായി പഞ്ചായത്ത് അധികൃതർ. വട്ടംകുളം പഞ്ചായത്തിന്റെ നേതൃത്വത്തിൽ നടത്തിയ 'മെഗാ പന്നിവേട്ട'യിൽ രണ്ട് ദിവസത്തിനിടെ 182 കാട്ടുപന്നികളെയാണ് വെടിവച്ചുകൊന്നത്. പ്രൊഫഷണൽ ഷൂട്ടർമാരുടെ നേതൃത്വത്തിലായിരുന്നു ഈ ശുദ്ധീകരണ നടപടി.(182 wild boars shot dead in Malappuram in 2 days) മുൻകാലങ്ങളിൽ...

ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിന് തർക്കം; ഉത്തർപ്രദേശിൽ സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊന്നു കുഴിച്ചുമൂടി യുവാവ് | UP Man Kills Brother Over Tea Argument

ത്സാൻസി: ചായ ഉണ്ടാക്കാൻ ഉറക്കത്തിൽ നിന്ന് വിളിച്ചതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിൽ മൂത്ത സഹോദരനെ കോടാലികൊണ്ട് വെട്ടിക്കൊന്ന യുവാവ് പിടിയിൽ (UP Man Kills Brother Over Tea Argument). ഉത്തർപ്രദേശിലെ ത്സാൻസിയിൽ ഫെബ്രുവരി പത്തിനാണ് നാടിനെ നടുക്കിയ സംഭവം നടന്നത്. കൊലപാതകത്തിന് ശേഷം പ്രതി മൃതദേഹം വീടിന്റെ മുറ്റത്ത് ആറടി താഴ്ചയുള്ള കുഴിയിൽ കുഴിച്ചുമൂടി. മുസാരിബ്...

‘ഉഷയ്ക്ക് ശസ്ത്രക്രിയ നടത്തിയത് ഞാനാണോ എന്ന് ഓർമ്മയില്ല, ആലപ്പുഴ മെഡിക്കൽ കോളേജിൽ ശസ്ത്രക്രിയക്ക് നഴ്സുമാരുടെ അഭാവം ഉണ്ട്, ഫ്ലോർ നഴ്സ് ഉണ്ടാകാറില്ല’:ഡോ. ഷാഹിദ | Medical malpractice

തിരുവനന്തപുരം: ആലപ്പുഴ വണ്ടാനം മെഡിക്കൽ കോളേജിലെ ചികിത്സാപ്പിഴവ് വിവാദത്തിൽ പ്രതികരണവുമായി ശസ്ത്രക്രിയയ്ക്ക് നേതൃത്വം നൽകിയെന്ന് പറയപ്പെടുന്ന ഡോ. ഷാഹിദ. ഉഷയ്ക്ക് സർജറി ചെയ്തത് താനാണോ എന്ന് ഓർമ്മയില്ലെന്നും എന്നാൽ കേസ് ഷീറ്റിൽ പേരുണ്ടെങ്കിൽ താൻ തന്നെയാകാം ശസ്ത്രക്രിയ നടത്തിയതെന്നും അവർ പറഞ്ഞു.(I don't remember if I performed the surgery on Usha,...
- Advertisement -spot_img

Latest News

രൂപയുടെ മൂല്യത്തിൽ റെക്കോർഡ് ഇടിവ്; ഡോളറിന് 94.76 രൂപ; രാജ്യം കടുത്ത വിലക്കയറ്റത്തിലേക്ക്? | Indian Rupee Value Today vs USD 2026

മുംബൈ: ചരിത്രത്തിലാദ്യമായി ഒരു യുഎസ് ഡോളറിന് 94.76 രൂപ എന്ന റെക്കോർഡ് തകർച്ചയിലേക്ക് ഇന്ത്യൻ രൂപ എത്തിയിരിക്കുകയാണ് (Indian Rupee Value Today vs USD...
- Advertisement -spot_img