Description
Digital Voice of Kerala
Wednesday, April 1, 2026

Digital Voice of Kerala

times kerala

‘ഞങ്ങളെ ഒന്ന് നാട്ടിലെത്തിക്കാമോ?’: അബുദാബിയിൽ കുടുങ്ങിയ ജോണി ബെയർസ്റ്റോ ബ്രിട്ടീഷ് പ്രധാനമന്ത്രിയോട് സഹായം തേടുന്നു | Jonny Bairstow

അബുദാബി: പശ്ചിമേഷ്യൻ സംഘർഷം യുഎഇയിലേക്കും വ്യാപിച്ചതോടെ അബുദാബിയിൽ കുടുങ്ങിക്കിടക്കുന്ന ഇംഗ്ലണ്ട് ക്രിക്കറ്റ് ടീമിന്റെ സുരക്ഷയ്ക്കായി സഹായം അഭ്യർത്ഥിച്ച് പ്രമുഖ താരം ജോണി ബെയർസ്റ്റോ. ബ്രിട്ടീഷ് പ്രധാനമന്ത്രി കെയർ സ്റ്റാർമറോട് സോഷ്യൽ മീഡിയയിലൂടെയാണ് താരം ഈ അടിയന്തര അപേക്ഷ നടത്തിയത്.(Jonny Bairstow, stranded in Abu Dhabi with Team England, seeks help from...

രാജ്യത്ത് വാണിജ്യ ആവശ്യത്തിനുള്ള LPG വില കൂട്ടി: 29 രൂപയുടെ വർധനവ് | LPG price

ന്യൂഡൽഹി: ആഗോളതലത്തിൽ യുദ്ധപ്രതിസന്ധി രൂക്ഷമാകുന്നതിനിടെ രാജ്യത്ത് വാണിജ്യാവശ്യങ്ങൾക്കുള്ള പാചകവാതക വില വർദ്ധിപ്പിച്ചു. സിലിണ്ടറിന് 29 രൂപയാണ് എണ്ണക്കമ്പനികൾ കൂട്ടിയത്. ഇതോടെ വാണിജ്യ സിലിണ്ടറുകളുടെ പുതുക്കിയ വില 1776 രൂപയായി. വീട്ടാവശ്യത്തിനുള്ള സിലിണ്ടർ വിലയിൽ മാറ്റമില്ല.(LPG price for commercial purposes increased by RS 29 in India) പശ്ചിമേഷ്യൻ യുദ്ധം ആഗോള സാമ്പത്തിക വ്യവസ്ഥയെ...

ഖമേനിക്ക് ശേഷം ആര്?: ഇറാൻ ഭരണഘടനാ പ്രതിസന്ധിയിൽ; രാജ്യം താൽക്കാലിക സമിതിയുടെ കീഴിലേക്ക് | Khamenei

ടെഹ്‌റാൻ: പരമോന്നത നേതാവ് ആയത്തുല്ല അലി ഖമേനിയുടെ മരണം സ്ഥിരീകരിച്ചതോടെ ഇറാൻ ഒരു പുതിയ ഭരണഘടനാ ഘട്ടത്തിലേക്ക് കടക്കുന്നു. 35 വർഷം നീണ്ട ഖമേനി യുഗത്തിന് അന്ത്യമായതോടെ, രാജ്യത്തിന്റെ ഭരണം ആര് ഏറ്റെടുക്കുമെന്നതിനെക്കുറിച്ചുള്ള ചർച്ചകൾ സജീവമായി. ഖമേനിക്കൊപ്പം മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടുവെന്ന വാർത്തകൾ പുറത്തുവന്നതോടെ വലിയൊരു കുടുംബ ദുരന്തം കൂടിയാണ് ടെഹ്‌റാനിൽ...

പശ്ചിമേഷ്യൻ സംഘർഷം: ആശങ്കയായി ബുർജ് ഖലീഫക്ക് സമീപം സ്ഫോടനം നടന്നതിൻ്റെ ദൃശ്യങ്ങൾ | Burj Khalifa

ദുബായ്: പശ്ചിമേഷ്യൻ സംഘർഷം ഗൾഫ് രാജ്യങ്ങളിലേക്ക് പടരുന്നു. ലോകത്തെ ഏറ്റവും ഉയരം കൂടിയ കെട്ടിടമായ ബുർജ് ഖലീഫയ്ക്ക് സമീപം അതിശക്തമായ സ്ഫോടനം നടന്നതായും കെട്ടിടത്തിന്റെ പരിസരത്ത് നിന്ന് പുക ഉയരുന്നതായും റിപ്പോർട്ടുകൾ പുറത്തുവന്നു.(Dubai's Burj Khalifa Hit By Iran Missile? Video Shows Explosion) ബുർജ് ഖലീഫയ്ക്ക് സമീപം ഇറാനിയൻ ഡ്രോണുകൾ പ്രത്യക്ഷപ്പെട്ടതിന് തൊട്ടുപിന്നാലെയാണ്...

ഖമേനി യുഗത്തിന് അന്ത്യം: ഞെട്ടലോടെ ഇറാൻ, ഇനിയെങ്ങോട്ട്? | Khamenei

ടെഹ്‌റാൻ: നാലര പതിറ്റാണ്ടിലേറെയായി ഇറാന്റെ ദിശ നിശ്ചയിച്ചിരുന്ന ആയത്തുല്ല അലി ഖമേനിയുടെ വധം ഇറാനെ സംബന്ധിച്ചിടത്തോളം ചരിത്രപരമായ ഒരു വഴിത്തിരിവാണ്. 1989 മുതൽ 35 വർഷക്കാലം രാജ്യത്തിന്റെ സർവ്വ അധികാരങ്ങളും കയ്യാളിയിരുന്ന ഖമേനിയുടെ മരണം, ഇറാനെ ഇനിയെങ്ങോട്ട് നയിക്കും എന്ന വലിയ ചോദ്യമാണ് ലോകത്തിന് മുന്നിൽ ഉയർത്തുന്നത്.(End of Khamenei era in Iran,...

സർവ്വതും തകർത്ത് പശ്ചിമേഷ്യയിലെ യുദ്ധം: UNSC അടിയന്തര യോഗം ചേർന്നു, ആഗോള രാജ്യങ്ങൾ ചേരി തിരിയുന്നു | UNSC

ന്യൂയോർക്ക്: പശ്ചിമേഷ്യയിൽ ഇസ്രയേൽ-അമേരിക്ക സഖ്യവും ഇറാനും തമ്മിലുള്ള സൈനിക നീക്കങ്ങൾ ആഗോള യുദ്ധഭീതി പരത്തുന്ന സാഹചര്യത്തിൽ യുഎൻ രക്ഷാസമിതി അടിയന്തര യോഗം ചേർന്നു. മേഖലയിൽ സമാധാനം പുനഃസ്ഥാപിക്കാൻ അടിയന്തര ഇടപെടൽ വേണമെന്ന് യുഎൻ സെക്രട്ടറി ജനറൽ ആന്റോണിയോ ഗുട്ടെറസ് ആവശ്യപ്പെട്ടു.(War in the Middle East has destroyed everything, UNSC holds emergency...

ഇറാനെതിരായ ആക്രമണം തുടരുന്നതിനിടെ അഫ്ഗാനിസ്ഥാനിൽ പാക് ആക്രമണം: പശ്ചിമേഷ്യ അശാന്തം | Pakistani airstrikes

കാബൂൾ: പശ്ചിമേഷ്യയിലെ സംഘർഷങ്ങൾക്കിടെ അയൽരാജ്യങ്ങളായ അഫ്ഗാനിസ്ഥാനും പാകിസ്ഥാനും തമ്മിലുള്ള തർക്കം തുറന്ന യുദ്ധത്തിലേക്ക്. ഞായറാഴ്ച രാവിലെ അഫ്ഗാൻ തലസ്ഥാനമായ കാബൂളിൽ അതിശക്തമായ സ്ഫോടനങ്ങളും വെടിവയ്പ്പുമുണ്ടായതായി രാജ്യാന്തര വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു. അഫ്ഗാനിസ്ഥാനിലെ പ്രധാന നഗരങ്ങളെ ലക്ഷ്യമിട്ട് പാകിസ്ഥാൻ നടത്തിയ വ്യോമാക്രമണമാണ് സംഘർഷം വഷളാക്കിയത്.(Pakistani airstrikes in Afghanistan as attacks on Iran...

പശ്ചിമേഷ്യ യുദ്ധക്കളം: ഇന്ന് 444 വിമാന സർവ്വീസുകൾ റദ്ദാക്കും, 850ലേറെ സർവീസുകൾ റദ്ദാക്കി; PV സിന്ധുവും ഇന്ത്യൻ ബാസ്‌ക്കറ്റ്‌ബോൾ ടീമും വിദേശത്ത് കുടുങ്ങി | Flight services

ന്യൂഡൽഹി: ഇറാൻ-ഇസ്രയേൽ സംഘർഷം രൂക്ഷമായതോടെ പശ്ചിമേഷ്യൻ വ്യോമമേഖല അതീവ അപകടാവസ്ഥയിൽ. യുഎസും ഇസ്രയേലും സംയുക്ത സൈനിക നീക്കം ആരംഭിച്ചതോടെ സുരക്ഷാ കാരണങ്ങളാൽ ശനിയാഴ്ച മാത്രം 410 വിമാന സർവീസുകൾ റദ്ദാക്കി. ഞായറാഴ്ച 444 സർവീസുകൾ കൂടി റദ്ദാക്കിയേക്കുമെന്ന് വ്യോമയാന മന്ത്രാലയം അറിയിച്ചു. മേഖലയിലെ വ്യോമപാതകൾ അടച്ചതോടെ ഇന്ത്യയിൽ നിന്നുള്ള വിമാന സർവീസുകൾ പൂർണ്ണമായും തടസ്സപ്പെട്ടു.(West...

ഖമേനിയുടെ മരണത്തിൽ ഞെട്ടി ഇറാൻ: 40 ദിവസം ഔദ്യോഗിക ദുഃഖാചരണം, 7 ദിവസം അവധി | Khamenei

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടതായി ഇറാൻ ഔദ്യോഗികമായി സ്ഥിരീകരിച്ചു. യുഎസ് - ഇസ്രയേൽ സംയുക്ത സൈനികാക്രമണത്തിലാണ് ഖമേനി കൊല്ലപ്പെട്ടത്. ഖമേനിയുടെ മകൾ, മരുമകൻ, പേരക്കുട്ടി എന്നിവരും ആക്രമണത്തിൽ കൊല്ലപ്പെട്ടതായി ഇറാനിലെ ഔദ്യോഗിക വാർത്താ ഏജൻസികൾ റിപ്പോർട്ട് ചെയ്തു. 1989 മുതൽ ഇറാന്റെ പരമാധികാരിയായിരുന്ന ഖമേനിയുടെ അന്ത്യം പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ...

ഇറാൻ്റെ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി കൊല്ലപ്പെട്ടു: ഞെട്ടലോടെ സ്ഥിരീകരിച്ച് രാജ്യം, മകൾ, മരുമകൻ, ചെറുമകൻ എന്നിവരും കൊല്ലപ്പെട്ടു, 40 ദിവസത്തെ ദുഃഖാചരണം, 7 ദിവസം അവധി | Ayatollah Ali...

ടെഹ്‌റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനി യുഎസ് - ഇസ്രയേൽ സംയുക്ത ആക്രമണത്തിൽ കൊല്ലപ്പെട്ടു. യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപും ഇസ്രയേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവും ഖമേനിയുടെ മരണം അവകാശപ്പെട്ടതിന് പിന്നാലെ ഇറാൻ ഔദ്യോഗികമായി ഇക്കാര്യം സ്ഥിരീകരിച്ചു. ഖമേനിക്ക് പുറമെ അദ്ദേഹത്തിന്റെ മകൾ, മരുമകൻ, ചെറുമകൻ എന്നിവരും ഇറാനിലെ മറ്റ് സുപ്രധാന...
- Advertisement -spot_img

Latest News

ലോകം സൈബർ യുദ്ധത്തിലേക്ക്? മൈക്രോസോഫ്റ്റ്, ആപ്പിൾ, ടെസ്‌ല ഉൾപ്പെടെ 18 അമേരിക്കൻ കമ്പനികളെ ആക്രമിക്കുമെന്ന് ഇറാൻ | Iran Cyber Attack Threat

അമേരിക്കൻ സാങ്കേതികവിദ്യ ഉപയോഗിച്ച് ഇസ്രായേൽ തങ്ങളെ ആക്രമിക്കുന്നു  എന്നാരോപിച്ച് ഇറാൻ സൈബർ സേന (Iranian Cyber Council) 18 പ്രധാന അമേരിക്കൻ കമ്പനികളുടെ പട്ടിക പുറത്തുവിട്ടു...
- Advertisement -spot_img