Description
Digital Voice of Kerala
Friday, April 3, 2026

Digital Voice of Kerala

times kerala

‘കൂടുതൽ പഠിക്കാനുണ്ട്’: കാലടി സംസ്കൃത സർവകലാശാല VCയായി ഡോ. സിസ തോമസ് ചുമതലയേറ്റു | Dr. Ciza Thomas

എറണാകുളം: കാലടി ശ്രീശങ്കരാചാര്യ സംസ്കൃത സര്‍വകലാശാല വൈസ് ചാന്‍സലറായി ഡോ. സിസാ തോമസ് ചുമതലയേറ്റു. നിലവിലെ വിസി ഡോ. കെ.കെ. ഗീതാകുമാരിയെ നീക്കം ചെയ്തുകൊണ്ട് ഗവർണർ രാജേന്ദ്ര വിശ്വനാഥ് ആർലേക്കർ ഉത്തരവിറക്കിയതിന് പിന്നാലെയാണ് നടപടി. സിസാ തോമസിന് അധിക ചുമതല കൂടി നൽകുകയായിരുന്നു.(Dr. Ciza Thomas takes charge as VC of Kalady...

നിലപാടിൽ തുടർന്ന് G സുധാകരൻ: വീട്ടിലെത്തി CPM നേതാക്കൾ, മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യുന്ന പരിപാടിയിൽ മുഖ്യാതിഥിയായി ക്ഷണം | G Sudhakaran

ആലപ്പുഴ: സിപിഎം അംഗത്വം പുതുക്കില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുന്ന മുതിർന്ന നേതാവ് ജി. സുധാകരനെ അനുനയിപ്പിക്കാൻ പാർട്ടി നേതൃത്വം നേരിട്ട് കളത്തിലിറങ്ങി. സി.എസ്. സുജാത, ഹരിശങ്കർ എന്നിവർ സുധാകരന്റെ വീട്ടിലെത്തി ചർച്ച നടത്തുകയാണ് എന്നാണ് വിവരം.(G Sudhakaran continues with his stance, CPM leaders visits him at home) നാളെ മുഖ്യമന്ത്രി പിണറായി വിജയൻ...

അമേരിക്കയിൽ നിന്ന് തിരിച്ചെത്തിയ ശേഷം ഇന്ത്യയിൽ പുറത്തുനിന്നുള്ള ഭക്ഷണം ഒഴിവാക്കി; യുവതിയുടെ കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറൽ | US Returned Woman India Food Habits

അമേരിക്കയിലെ ജീവിതത്തിന് ശേഷം ഇന്ത്യയിലേക്ക് മടങ്ങിയെത്തിയവർ നേരിടുന്ന നഗര വെല്ലുവിളികളെക്കുറിച്ച് ഒരു യുവതി പങ്കുവെച്ച കുറിപ്പ് സമൂഹമാധ്യമങ്ങളിൽ വൈറലാകുന്നു (US Returned Woman India Food Habits). വെഞ്ച്വർ കാപ്പിറ്റലിസ്റ്റായ നിതീഷ ബൻസാലാണ് ഇന്ത്യയിലെ നഗര സാഹചര്യങ്ങൾ തന്റെ സാമൂഹിക ജീവിതത്തെ എങ്ങനെ ബാധിക്കുന്നുവെന്ന് ലിങ്ക്ഡ്ഇന്നിലൂടെ (LinkedIn) വ്യക്തമാക്കിയത്. അമേരിക്കയിൽ ശനിയാഴ്ച വൈകുന്നേരങ്ങൾ പുറത്തിറങ്ങാൻ പ്രേരിപ്പിക്കുന്ന...

സ്വർണ്ണവില ഇന്നും താഴേയ്ക്ക്: ഇന്നത്തെ നിരക്ക് അറിഞ്ഞാലോ? | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവില ഇന്നും താഴേയ്ക്ക്. പവന് 560 രൂപ കുറഞ്ഞ് 1,18,880 രൂപ എന്ന നിലയിലും, ഗ്രാമിന് 70 രൂപ കുറഞ്ഞ് 14,860 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Kerala Gold price lowered, know about today's rate) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക് അനുസരിച്ചാണ് രാജ്യത്ത് സ്വർണവില നിശ്ചയിക്കപ്പെടുന്നത്....

ഇസ്രായേൽ സൈന്യത്തെ നേരിടാൻ ഹിസ്ബുള്ളയുടെ കമാൻഡോകൾ തെക്കൻ ലെബനനിലേക്ക്; സംഘർഷം അതിരൂക്ഷം | Hezbollah Radwan Force South Lebanon

ബെയ്റൂട്ട്: പശ്ചിമേഷ്യയിൽ യുദ്ധം ആറാം ദിവസത്തിലേക്ക് കടക്കുമ്പോൾ, ഇസ്രായേൽ കരസേനയെ പ്രതിരോധിക്കാൻ തങ്ങളുടെ എലൈറ്റ് വിഭാഗമായ 'റദ്‌വാൻ ഫോഴ്സിനെ' ഹിസ്ബുള്ള തെക്കൻ ലെബനനിലേക്ക് വിന്യസിച്ചു (Hezbollah Radwan Force South Lebanon). 2024-ലെ യുദ്ധത്തിന് ശേഷം അതിർത്തി പ്രദേശങ്ങളിൽ നിന്ന് പിൻവാങ്ങിയിരുന്ന ഈ കമാൻഡോ വിഭാഗത്തെ തിരിച്ചയച്ചതായി ലെബനീസ് വൃത്തങ്ങൾ അറിയിച്ചു. ഇസ്രായേൽ ടാങ്കുകളുടെ മുന്നേറ്റം...

‘പോരായ്മകൾ ഉണ്ടെങ്കിൽ കർശന ഇടപെടൽ’: ആറ്റുകാൽ പൊങ്കാലയിലെ മാലിന്യ നീക്കത്തിൽ അടിയന്തര റിപ്പോർട്ട് തേടി മന്ത്രി V ശിവൻകുട്ടി | Attukal Pongala

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാലയ്ക്ക് ശേഷമുള്ള മാലിന്യനീക്കത്തിൽ വീഴ്ചയുണ്ടായോ എന്ന് പരിശോധിക്കാൻ മന്ത്രി വി. ശിവൻകുട്ടി ആർഡിഒയ്ക്ക് നിർദ്ദേശം നൽകി. അടിയന്തരമായി റിപ്പോർട്ട് സമർപ്പിക്കാനാണ് ഉത്തരവ്. ശുചീകരണ പ്രവർത്തനങ്ങളിൽ പോരായ്മകൾ കണ്ടെത്തിയാൽ കർശനമായ ഇടപെടലുണ്ടാകുമെന്നും മന്ത്രി വ്യക്തമാക്കി.(Minister V Sivankutty demands urgent report on waste removal after Attukal Pongala) പൊങ്കാല കഴിഞ്ഞ രാത്രി...

ബംഗളൂരുവിൽ ഒരു മാസത്തെ ചെലവ് 1.43 ലക്ഷം; കണക്കുകൾ നിരത്തി ഗൂഗിൾ ജീവനക്കാരി | Google Employee Bangalore Monthly Expenses

ബംഗളൂരു: ഐടി ഹബ്ബായ ബംഗളൂരുവിൽ ജീവിക്കാൻ എത്ര പണം വേണം? സോഷ്യൽ മീഡിയയിൽ ഇപ്പോൾ ചർച്ചയാകുന്നത് 24-കാരിയായ ഒരു ഗൂഗിൾ ജീവനക്കാരി പങ്കുവെച്ച ഫെബ്രുവരി മാസത്തെ തന്റെ ചെലവ് വിവരങ്ങളാണ് (Google Employee Bangalore Monthly Expenses). പൂജ നരൂല എന്ന യുവതിയാണ് തന്റെ ഇൻസ്റ്റാഗ്രാം വീഡിയോയിലൂടെ 1.43 ലക്ഷം രൂപയുടെ മാസചെലവ് കണക്കുകൾ...

‘കോൺഗ്രസിൻ്റേത് കാലഹരണപ്പെട്ട നയം, ഇറാനെ അന്ധമായി പിന്തുണയ്ക്കാൻ ആവശ്യപ്പെടുന്നു’: ബിജെപി | Congress

ന്യൂഡൽഹി: ഇറാൻ-ഇസ്രായേൽ-അമേരിക്ക സംഘർഷത്തിൽ കോൺഗ്രസ് സ്വീകരിക്കുന്ന നിലപാടിനെതിരെ കടുത്ത വിമർശനവുമായി ബിജെപി. ഗൾഫ് മേഖലയിൽ ജോലി ചെയ്യുന്ന ലക്ഷക്കണക്കിന് ഇന്ത്യൻ തൊഴിലാളികളുടെ സുരക്ഷ കണക്കിലെടുക്കാതെ ഇറാനെ അന്ധമായി പിന്തുണയ്ക്കാനാണ് കോൺഗ്രസ് ശ്രമിക്കുന്നതെന്ന് അമിത് മാളവ്യ ആരോപിച്ചു.(Congress' policy is outdated, it is asking to blindly support Iran, says  BJP) ഇറാന്റെ ആക്രമണങ്ങൾ...

ഹോർമുസ് കടലിടുക്കിലൂടെയുള്ള കപ്പൽ യാത്ര: ഇറാനുമായി ചർച്ച നടത്തി ചൈന; എണ്ണ വിപണിയിൽ ആശങ്കയൊഴിയുന്നില്ല | China Iran Strait of Hormuz Safe Passage

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുഎസ്-ഇസ്രായേൽ സംയുക്ത യുദ്ധം ആറാം ദിവസത്തിലേക്ക് കടന്നതോടെ, ആഗോള എണ്ണ വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്ക് ഭാഗികമായി അടഞ്ഞു (China Iran Strait of Hormuz Safe Passage). ഈ സാഹചര്യത്തിൽ തങ്ങളുടെ എണ്ണക്കപ്പലുകൾക്കും ഖത്തറിൽ നിന്നുള്ള ഗ്യാസ് കപ്പലുകൾക്കും സുരക്ഷിത പാത ഒരുക്കണമെന്ന് ചൈന ഇറാനോട് ആവശ്യപ്പെട്ടു. ഇറാനുമായി അടുത്ത...

ജാസ്ലിയയുടെ മരണം: അപകടം ഉണ്ടാക്കിയ പ്രതിയുടെ പിതാവ് അറസ്റ്റിൽ | Jaslia’s death

കൊച്ചി: അങ്കമാലിയിൽ കാറിടിച്ചു വിദ്യാർത്ഥിനി മരിച്ച സംഭവത്തിൽ പ്രതിയായ ഡോക്ടറെ ഒളിവിൽ കഴിയാൻ സഹായിച്ച പിതാവ് പിടിയിൽ. കാർ ഓടിച്ചിരുന്ന കോട്ടയം സ്വദേശി ഡോ. സിറിയക് ജോർജിന്റെ പിതാവ് ജോർജ് തോമസിനെയാണ് അങ്കമാലി പൊലീസ് അറസ്റ്റ് ചെയ്തത്. അപകടത്തിന് ശേഷം ഒളിവിൽ പോയ സിറിയക്കിനെ കണ്ടെത്താൻ പൊലീസ് ലുക്കൗട്ട് സർക്കുലർ പുറപ്പെടുവിച്ചിട്ടുണ്ട്.(Jaslia's death, Father...
- Advertisement -spot_img

Latest News

‘കരയുദ്ധം നടത്തിയാൽ ഒരാൾ പോലും ബാക്കിയുണ്ടാകില്ല’: അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാൻ്റെ കടുത്ത മുന്നറിയിപ്പ് | Iran

ടെഹ്‌റാൻ: ഇറാന്റെ മണ്ണിലേക്ക് കരസേനാ നീക്കം നടത്തിയാൽ കനത്ത പ്രത്യാഘാതം നേരിടേണ്ടി വരുമെന്ന് അമേരിക്കയ്ക്കും ഇസ്രായേലിനും ഇറാന്റെ മുന്നറിയിപ്പ്. അതിക്രമിച്ചു കയറാൻ ശ്രമിക്കുന്ന ഒരു ശത്രു...
- Advertisement -spot_img