Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

times kerala

‘ഞാൻ സേഫാണ്, പാർട്ടി പരിഗണിക്കും’: എൽദോസ് കുന്നപ്പിള്ളി | Eldhose Kunnappilly

കൊച്ചി: പെരുമ്പാവൂർ നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലിയുള്ള അനിശ്ചിതത്വങ്ങൾക്കിടയിൽ ആത്മവിശ്വാസം പ്രകടിപ്പിച്ച് എൽദോസ് കുന്നപ്പിള്ളി. ഡൽഹിയിൽ മുതിർന്ന നേതാക്കളുമായി നടത്തിയ ചർച്ചകൾക്ക് ശേഷം മടങ്ങിയെത്തിയ അദ്ദേഹം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.(I am safe, Eldhose Kunnappilly without losing hope ) പെരുമ്പാവൂരിലെ വിജയസാധ്യതകൾ ഇല്ലാതാക്കരുതെന്ന് ആവശ്യപ്പെട്ടിട്ടുണ്ടെന്നും പാർട്ടി തന്നെ പരിഗണിക്കുമെന്നുമാണ് അദ്ദേഹം പറഞ്ഞത്. ആശങ്കയില്ലെന്നും താൻ സേഫാണെന്നും...

‘പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് എൻ്റെ രാഷ്ട്രീയ വിശ്വാസം’: കോന്നിയിലേക്കില്ലെന്ന് അടൂർ പ്രകാശ് | Adoor Prakash

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.(My political belief is to work where the party tells me, says Adoor Prakash) പാർട്ടി എടുക്കുന്ന ഏത്...

ധർമ്മടത്ത് ഹാട്രിക്ക് നേട്ടം ലക്ഷ്യമിട്ട് മുഖ്യമന്ത്രി പിണറായി വിജയൻ: നാമനിർദേശ പത്രിക സമർപ്പിച്ചു | Pinarayi Vijayan

കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ ധർമ്മടം മണ്ഡലത്തിൽ നിന്നും ജനവിധി തേടുന്ന എൽഡിഎഫ് സ്ഥാനാർത്ഥി പിണറായി വിജയൻ നാമനിർദ്ദേശ പത്രിക സമർപ്പിച്ചു. തലശ്ശേരി ജില്ലാ രജിസ്ട്രാർ ഓഫീസിലെത്തിയാണ് അദ്ദേഹം പത്രിക നൽകിയത്. ഇത് തുടർച്ചയായ മൂന്നാം തവണയാണ് പിണറായി വിജയൻ ധർമ്മടം മണ്ഡലത്തെ പ്രതിനിധീകരിച്ച് മത്സരരംഗത്തിറങ്ങുന്നത്.(Chief Minister Pinarayi Vijayan filed his nomination papers) പത്രിക...

കണ്ണൂരിൽ K സുധാകരൻ തന്നെ മത്സരിക്കും?: ഇളവ് നൽകാനാകുമോ എന്ന് പരിശോധിച്ച് ഹൈക്കമാൻഡ് | K Sudhakaran

കണ്ണൂർ: നിയമസഭാ സ്ഥാനാർത്ഥി പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെട്ടതിൽ പ്രതിഷേധിച്ച് കെ. സുധാകരൻ കോൺഗ്രസ് നേതൃത്വവുമായി പൂർണ്ണമായും തെറ്റി. സിറ്റിംഗ് എംപിമാർ മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് തീരുമാനത്തിൽ മാറ്റമില്ലെന്ന് ഉറപ്പായതോടെ, കോൺഗ്രസ് വിട്ട് പുതിയ പാർട്ടി രൂപീകരിക്കുന്നത് ഉൾപ്പെടെയുള്ള കടുത്ത നീക്കങ്ങളിലേക്ക് സുധാകരൻ കടക്കുന്നതായാണ് സൂചന. അദ്ദേഹത്തെ അനുനയിപ്പിക്കാനായി ഇളവ് നൽകാൻ സാധിക്കുമോയെന്ന് ഹൈക്കമാൻഡ് പരിശോധിക്കുന്നതായാണ് പുതിയ...

BJP രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പുറത്ത്: ആറന്മുളയിൽ കുമ്മനം, കുണ്ടറയിൽ റോബിൻ രാധാകൃഷ്ണൻ | BJP

തിരുവനന്തപുരം: അനിശ്ചിതത്വങ്ങൾക്കൊടുവിൽ ബിജെപിയുടെ രണ്ടാം ഘട്ട സ്ഥാനാർത്ഥി പട്ടിക പ്രഖ്യാപിച്ചു. 39 മണ്ഡലങ്ങളിലെ സ്ഥാനാർത്ഥികളെയാണ് ബിജെപി നേതൃത്വം ഔദ്യോഗികമായി അറിയിച്ചത്. മുതിർന്ന നേതാവ് കുമ്മനം രാജശേഖരൻ ആറന്മുളയിൽ മത്സരിക്കുമ്പോൾ, റിയാലിറ്റി ഷോ താരം ഡോ. റോബിൻ രാധാകൃഷ്ണന്റെ സ്ഥാനാർത്ഥിത്വം കുണ്ടറയിൽ ശ്രദ്ധേയമാകും.(BJP second phase candidate list out, Kummanam in Aranmula) ഗുരുവായൂർ മണ്ഡലത്തിൽ...

‘K സുധാകരൻ പാർട്ടി വിടുമെന്ന് വിശ്വസിക്കുന്നില്ല, സ്ഥാനാർത്ഥി പട്ടിക ഇന്ന് പുറത്തുവരും’: രമേശ് ചെന്നിത്തല | K Sudhakaran

ആലപ്പുഴ: കോൺഗ്രസ് സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കെ. സുധാകരൻ പാർട്ടി വിടുമെന്ന വാർത്തകൾ രമേശ് ചെന്നിത്തല തള്ളി. ഇന്ന് രാവിലെ സുധാകരൻ തന്നോട് സംസാരിച്ചിരുന്നുവെന്നും അദ്ദേഹം കോൺഗ്രസ് വിടുമെന്ന് വിശ്വസിക്കുന്നില്ലെന്നും ചെന്നിത്തല പറഞ്ഞു. പുതിയ പാർട്ടി രൂപീകരിക്കുമെന്നൊക്കെയുള്ള പ്രചാരണം വെറും വാർത്തകൾ മാത്രമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.(I don't believe K Sudhakaran will leave the...

കണ്ണൂരിൽ ‘KS തരംഗം’: പേരാവൂരിൽ സണ്ണി ജോസഫിന് പ്രതിസന്ധിയാകുമോ? | K Sudhakaran

കണ്ണൂർ: കെ. സുധാകരനെ തഴഞ്ഞതിൽ പ്രതിഷേധിച്ച് കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫിന്റെ മണ്ഡലമായ പേരാവൂരിൽ സുധാകരൻ അനുകൂലികൾ തെരുവിലിറങ്ങി. സണ്ണി ജോസഫിന്റെ തിരഞ്ഞെടുപ്പ് പ്രചാരണ ബോർഡുകൾക്ക് മുകളിൽ 'കെഎസ് ബ്രിഗേഡ്' എന്ന പേരിൽ പ്രതിഷേധ പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടതോടെ മണ്ഡലത്തിൽ യുഡിഎഫ് വലിയ വെല്ലുവിളിയാണ് നേരിടുന്നത്.(K Sudhakaran wave in Kannur, Will Sunny Joseph...

കൊടുവള്ളിയിൽ ആവേശം വിതറി PK ഫിറോസിൻ്റെ റോഡ് ഷോ | PK Firos

കോഴിക്കോട്: മുസ്ലിം ലീഗിന്റെയും യുഡിഎഫിന്റെയും ഉറച്ച കോട്ടയായ കൊടുവള്ളി നിലനിർത്താൻ യുവനേതാവ് പി.കെ. ഫിറോസ് പ്രചാരണരംഗത്ത് സജീവമാകുന്നു. കൊടുവള്ളിയിൽ നിന്ന് ആരംഭിച്ച് താമരശ്ശേരിയിൽ സമാപിച്ച വമ്പിച്ച റോഡ് ഷോയോടെയാണ് ഫിറോസ് തന്റെ തിരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്ക് തുടക്കം കുറിച്ചത്. മണ്ഡലത്തിലുടനീളം ആവേശകരമായ സ്വീകരണമാണ് പ്രവർത്തകർ സ്ഥാനാർത്ഥിക്ക് നൽകിയത്.(PK Firos's road show spreads excitement in...

‘ആത്യന്തികമായി മുസ്ലീം ലീഗുകാരനാണ്’: പാണക്കാട്ടെത്തി അബ്ദുറഹ്മാൻ രണ്ടത്താണി | Muslim League

മലപ്പുറം: മുസ്‌ലിം ലീഗ് സ്ഥാനാർത്ഥി പ്രഖ്യാപനത്തിന് പിന്നാലെ ഉയർന്ന നാടകീയ നീക്കങ്ങൾക്കൊടുവിൽ മുതിർന്ന നേതാവ് അബ്ദുറഹ്മാൻ രണ്ടത്താണി പാർട്ടിയിൽ തന്നെ തുടരാൻ തീരുമാനിച്ചു. പാണക്കാട്ടെത്തിയ അദ്ദേഹം സാദിഖലി ശിഹാബ് തങ്ങൾ, അബ്ബാസലി ശിഹാബ് തങ്ങൾ, മുനവ്വർ അലി ശിഹാബ് തങ്ങൾ എന്നിവരുമായി കൂടിക്കാഴ്ച്ച നടത്തി. താൻ ഉയർത്തിയ ആഭ്യന്തര വിഷയങ്ങൾ നേതൃത്വം കേട്ടുവെന്നും പാർട്ടിയിൽ...

കുത്തനെ ഇടിഞ്ഞ് സ്വർണ്ണവില: ഇന്ന് പവന് ഒറ്റയടിക്ക് 2040 രൂപ കുറഞ്ഞു! | Gold price

കൊച്ചി : കേരളത്തിലെ സ്വർണ്ണവിലയിൽ ഇന്ന് ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്. പവന് 2040 രൂപ കുറഞ്ഞ് 1,13,400 രൂപ എന്ന നിലയിലും, ഗ്രാമിന് 255 രൂപ കുറഞ്ഞ് 14,175 രൂപ എന്ന നിലയിലുമാണ് ഇന്ന് വിപണിയിൽ വ്യാപാരം നടക്കുന്നത്.(Huge collapse in Kerala Gold price, know about today's rate ) രാജ്യാന്തര വിപണിയിലെ ചലനങ്ങൾക്ക്...
- Advertisement -spot_img

Latest News

പശ്ചിമേഷ്യൻ സംഘർഷം: അറബിക്കടലിൽ ആണവ അന്തർവാഹിനി വിന്യസിച്ച് ബ്രിട്ടൻ | West Asian conflict

ലണ്ടൻ: പശ്ചിമേഷ്യയിൽ ഇറാൻ - ഇസ്രായേൽ - യുഎസ് പോരാട്ടം കടുക്കുന്നതിനിടെ, തന്ത്രപ്രധാനമായ നീക്കവുമായി ബ്രിട്ടൻ. ടോമാഹോക്ക് ക്രൂയിസ് മിസൈലുകൾ ഘടിപ്പിച്ച 'എച്ച്.എം.എസ് ആൻസൺ' എന്ന...
- Advertisement -spot_img