കാഞ്ഞങ്ങാട്: ഹൊസ്‌ദുർഗ് നിത്യാനന്ദ ആശ്രമത്തിന് സമീപത്തെ റെയിൽപാളത്തിൽ മധ്യവയസ്‌കനെ മരിച്ച നിലയിൽ കണ്ടെത്തി. കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിക്ക് സമീപം തോയമ്മൽ ലക്ഷം വീട് ഉന്നതിയിൽ താമസിക്കുന്ന സന്തോഷ് (55) ആണ് മരിച്ചത്. ശനിയാഴ്ച രാവിലെയാണ് മൃതദേഹം കണ്ടെത്തിയത്. (Kanhangad Train Accident)
കൂലി തൊഴിലാളിയായ സന്തോഷ് റെയിൽപാളത്തിലൂടെ നടന്നു പോകുന്നതിനിടയിൽ ട്രെയിൻ തട്ടിയതാകാമെന്നാണ് പ്രാഥമിക നിഗമനം....
കാസർകോട്: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള സ്ഥാനാർത്ഥി നിർണ്ണയത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ തർക്കം രൂക്ഷമാകുന്നു. കണ്ണൂരിൽ മത്സരിക്കുമെന്ന് പ്രഖ്യാപിച്ച കെ. സുധാകരനെതിരെ ശക്തമായ വിമർശനവുമായി കാസർകോട് എംപി രാജ്‌മോഹൻ ഉണ്ണിത്താൻ രംഗത്തെത്തി (Rajmohan Unnithan Against K Sudhakaran). "മലവെള്ളപ്പാച്ചിലിൽ ഈട്ടിത്തടിയായാലും തേക്കായാലും ഒലിച്ചുപോകും" എന്ന ഉണ്ണിത്താന്റെ പരാമർശം സുധാകരനെ ലക്ഷ്യം വെച്ചുള്ളതാണെന്നാണ് രാഷ്ട്രീയ നിരീക്ഷകർ വിലയിരുത്തുന്നത്.
സിറ്റിംഗ് എംപിമാർ...
തിരുവനന്തപുരം: തിരുവനന്തപുരം മെഡിക്കൽ കോളേജ് മുൻ സൂപ്രണ്ടും നിലവിൽ ന്യൂറോ സർജറി വിഭാഗം യൂണിറ്റ് ചീഫുമായ ഡോ. സുനിൽകുമാറിനെതിരെയുള്ള ലൈംഗിക പീഡന പരാതി 'ഹണി ട്രാപ്പ്' ആണെന്ന ആരോപണവുമായി അദ്ദേഹത്തിന്റെ ഭാര്യ രംഗത്ത് (Medical College Doctor Abuse Complaint). പണത്തിനും പുതിയ ഫ്ലാറ്റിനുമായി യുവതി നടത്തിയ ആസൂത്രിത ചതിയാണിതെന്ന് ഡോക്ടറുടെ ഭാര്യ രേഖ...
ജോലി ചെയ്യുന്ന സ്ത്രീകൾക്ക് ആർത്തവ അവധി നിർബന്ധമാക്കുന്നത് അവരുടെ തൊഴിൽ സാധ്യതകളെ ബാധിച്ചേക്കാമെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് സൂര്യകാന്ത്. ആർത്തവ അവധി നടപ്പിലാക്കാൻ സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകണമെന്ന് ആവശ്യപ്പെട്ട് അഭിഭാഷകനായ ശൈലേന്ദ്ര മണി ത്രിപാഠി സമർപ്പിച്ച ഹർജി പരിഗണിക്കവെയാണ് കോടതി ഈ നിരീക്ഷണം നടത്തിയത്. ഇത്തരം നിയമങ്ങൾ നിലവിൽ വന്നാൽ സ്ത്രീകൾക്ക് പകരം...
കൊല്ലം: ജില്ലയിലെ പ്രമുഖ ഗുണ്ടാ നേതാവും ജിം സന്തോഷ് വധക്കേസിലെ പ്രധാന പ്രതിയുമായ അലുവ അതുൽ കൊല്ലപ്പെട്ടു. ജാമ്യത്തിലിറങ്ങി സ്റ്റേഷനിൽ ഒപ്പിടാൻ എത്തിയ ശേഷം മടങ്ങുന്നതിനിടെയാണ് കരുനാഗപ്പള്ളിയിൽ വെച്ച് അതുലിനെ ഒരു സംഘം വെട്ടിക്കൊന്നത്. ഗുണ്ടാപ്പകയാണ് കൊലപാതകത്തിന് പിന്നിലെന്നാണ് പ്രാഥമിക നിഗമനം. (Aluva Athul Murder Kollam Karunagappally)
ഇന്നോവ കാറിൽ പിന്തുടർന്ന എത്തിയ സംഘം...
ന്യൂഡൽഹി: ലഡാക്കിന് സംസ്ഥാന പദവിയും ഭരണഘടനയുടെ ആറാം ഷെഡ്യൂൾ പദവിയും ആവശ്യപ്പെട്ട് നടന്ന പ്രതിഷേധങ്ങൾക്കിടെ അറസ്റ്റിലായ പ്രമുഖ പരിസ്ഥിതി പ്രവർത്തകൻ സോനം വാങ്‌ചുക്കിനെ മോചിപ്പിക്കാൻ കേന്ദ്ര സർക്കാർ തീരുമാനിച്ചു ( Sonam Wangchuk Detention Revoked). കഴിഞ്ഞ സെപ്റ്റംബറിൽ ലേയിൽ നടന്ന സംഘർഷങ്ങളെത്തുടർന്ന് ദേശീയ സുരക്ഷാ നിയമം (NSA) ചുമത്തിയാണ് അദ്ദേഹത്തെ തടവിലാക്കിയിരുന്നത്. നിലവിൽ...
സാവോ പോളോ: ബ്രസീലിലെ വടക്കുകിഴക്കൻ സംസ്ഥാനമായ മരൻഹാവോയിൽ അതീവ വലിപ്പമുള്ള പുതിയ ഇനം ദിനോസർ വർഗ്ഗത്തെ ശാസ്ത്രജ്ഞർ തിരിച്ചറിഞ്ഞു. 'ദാസോസോറസ് ടോകാന്റിനെൻസിസ്' (Dasosaurus tocantinensis) എന്ന് പേരിട്ടിരിക്കുന്ന ഈ വർഗ്ഗം ബ്രസീലിൽ ഇതുവരെ കണ്ടെത്തിയതിൽ വെച്ച് ഏറ്റവും വലിയ ദിനോസറുകളിൽ ഒന്നാണെന്ന് ഗവേഷകർ പറയുന്നു (Dasosaurus tocantinensis Discovery Brazil). ഏകദേശം 120 ദശലക്ഷം...
മുംബൈ: പാത്രത്തിൽ വെച്ചിരുന്ന മീൻ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കത്തിനൊടുവിൽ മുംബൈയിൽ യുവാവിനെ സുഹൃത്തുക്കൾ ചേർന്ന് കൊലപ്പെടുത്തി (Goregaon Murder Case). ഫെബ്രുവരി 24-ന് മുംബൈയിലെ ഗോരേഗാവിലാണ് നടുക്കുന്ന സംഭവം നടന്നത്. അഫ്സർ (35) എന്ന യുവാവാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ സുഹൃത്തുക്കളായ സുരേഷ്, രാജേഷ് രമേശ്‌നാഥ് എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ആക്രി കച്ചവടക്കാരായ മൂവരും ചേർന്ന് താമസസ്ഥലത്ത്...
ന്യൂയോർക്ക്: ആർട്ടിഫിഷ്യൽ ഇന്റലിജൻസ് മേഖലയിലെ വൻ നിക്ഷേപങ്ങൾ മൂലമുണ്ടാകുന്ന അധിക ചിലവ് കുറയ്ക്കുന്നതിന്റെ ഭാഗമായി മെറ്റാ വൻ പിരിച്ചുവിടലിന് ഒരുങ്ങുന്നു (Meta Layoffs). കമ്പനിയിലെ മൊത്തം ജീവനക്കാരുടെ 20 ശതമാനത്തെയോ അതിലധികമോ ഈ തീരുമാനം ബാധിച്ചേക്കാമെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എഐ അധിഷ്ഠിത തൊഴിൽ രീതികൾ നടപ്പിലാക്കുന്നതിലൂടെ പ്രവർത്തനക്ഷമത വർദ്ധിപ്പിക്കാനും അതുവഴി ജീവനക്കാരുടെ എണ്ണം കുറയ്ക്കാനുമാണ്...
മുംബൈ: ബോളിവുഡ് നടൻ അക്ഷയ് ഖന്നയുമായി ജോലി ചെയ്യുന്നത് ഒരു കാലത്ത് തനിക്ക് വലിയ പ്രയാസമായിരുന്നു എന്ന് വെളിപ്പെടുത്തി സംവിധായികയും കൊറിയോഗ്രാഫറുമായ ഫറ ഖാൻ (Farah Khan on Akshaye Khanna). 90-കളിൽ അക്ഷയ് ഖന്ന അഭിനയിക്കുന്ന സിനിമയാണെന്ന് കേട്ടാൽ തന്റെ പക്കൽ 'ഡേറ്റില്ല' എന്ന് പറഞ്ഞ് ഒഴിഞ്ഞുമാറുകയായിരുന്നു പതിവെന്ന് ഫറ ഖാൻ ഒരു...
ഗെയിമിംഗ് ആപ്പുകൾ വഴി വിദേശ ഹാൻഡ്‌ലർമാരുമായി ബന്ധം സ്ഥാപിച്ച് ഭീകരപ്രവർത്തനങ്ങളിൽ ഏർപ്പെട്ട 12 പേരെ വിവിധ സംസ്ഥാനങ്ങളിൽ നിന്നായി പോലീസ് പിടികൂടി. ആന്ധ്രാപ്രദേശ്, ഡൽഹി പോലീസ്...