കോട്ടയം: കോട്ടയം അയർക്കുന്നത്ത് ഒരു കുടുംബത്തിലെ നാല് പേർ മരിച്ച സംഭവത്തിലെ അന്വേഷണം ജില്ലാ ക്രൈംബ്രാഞ്ചിന് കൈമാറാൻ തീരുമാനം (Ayarkunnam family deaths). ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചേർന്ന യോഗത്തിലാണ് അന്വേഷണം ക്രൈംബ്രാഞ്ചിന് വിടാൻ തീരുമാനമായത്. ഇതുസംബന്ധിച്ച ഔദ്യോഗിക ഉത്തരവ് ഉടൻ പുറത്തിറങ്ങുമെന്നാണ് വിവരം.
വിഷാംശം ശരീരത്തിൽ പ്രവേശിച്ചതിനെ തുടർന്നാണ് വിവിധ ദിവസങ്ങളിലായി മറ്റപ്പള്ളി...