Description
Digital Voice of Kerala
Sunday, March 22, 2026

Digital Voice of Kerala

Kerala

സർക്കാർ ഓഫീസുകളിൽ പ്രവൃത്തി ദിനം 5 ദിവസം മാത്രമാക്കുമോ?: ചീഫ് സെക്രട്ടറി വീണ്ടും നിർണ്ണായക യോഗം വിളിച്ചു | Government offices

തിരുവനന്തപുരം: സംസ്ഥാനത്തെ സർക്കാർ ഓഫീസുകളുടെ പ്രവൃത്തി ദിനങ്ങൾ ആഴ്ചയിൽ അഞ്ചായി നിജപ്പെടുത്തുന്നത് സംബന്ധിച്ച ചർച്ചകൾക്കായി ചീഫ് സെക്രട്ടറി വീണ്ടും സർവ്വീസ് സംഘടനകളുടെ യോഗം വിളിച്ചു. വെള്ളിയാഴ്ച രാവിലെ 10 മണിക്ക് ഓൺലൈനായാണ് യോഗം ചേരുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നെങ്കിലും ചില കാരണങ്ങളാൽ മാറ്റിവെച്ച ചർച്ചയാണ് ഇപ്പോൾ നടക്കുന്നത്.(Will the working day in government offices...

വിവാഹിതരായി, സന്തോഷത്തോടെ ജീവിക്കുന്നു: പോക്സോ കേസ് ഹൈക്കോടതി റദ്ദാക്കി | POCSO

കൊച്ചി: പത്തനംതിട്ട പോലീസ് രജിസ്റ്റർ ചെയ്ത പോക്സോ കേസിൽ പ്രതിയായ 23-കാരനെതിരെയുള്ള നടപടികൾ ഹൈക്കോടതി റദ്ദാക്കി. അതിജീവിതയെ പ്രതി വിവാഹം കഴിച്ചതും ഇരുവരും നിലവിൽ ഒരുമിച്ച് സന്തോഷത്തോടെ ജീവിക്കുന്നതും പരിഗണിച്ചാണ് ജസ്റ്റിസ് സി. പ്രതീപ് കുമാറിന്റെ ഉത്തരവ്.(Married and living happily, High Court quashes POCSO case) യുവാവുമായി സൗഹൃദത്തിലായിരുന്ന പരാതിക്കാരിയെ കഴിഞ്ഞ ജൂണിൽ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: SITയുടെ രേഖകൾ ഏറ്റുവാങ്ങാതെ ED | Sabarimala

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ അന്വേഷണത്തിൽ സംസ്ഥാന പോലീസിന്റെ പ്രത്യേക അന്വേഷണ സംഘവും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും രണ്ട് തട്ടിൽ. കേസ് രേഖകൾ പരിശോധിക്കാൻ എസ്.ഐ.ടി അനുമതി നൽകിയിട്ടും അവ ഏറ്റുവാങ്ങാൻ ഇ.ഡി ഇതുവരെ തയ്യാറായിട്ടില്ല. പഴയ മൊഴികളെ ആശ്രയിക്കാതെ, പ്രതികളെ നേരിട്ട് ചോദ്യം ചെയ്ത് പുതിയ മൊഴികൾ രേഖപ്പെടുത്തി മുന്നോട്ട് പോകാനാണ് ഇ.ഡിയുടെ നീക്കം.(Sabarimala gold...

ജനകീയ പ്രതിഷേധത്തിന് വിജയം: കുമ്പള ടോൾ പ്ലാസ അടച്ചുപൂട്ടാനുള്ള കേന്ദ്രസർക്കാർ ഉത്തരവ് ഇന്നിറങ്ങും, നിതിൻ ഗഡ്കരി ഫയലിൽ ഒപ്പുവെച്ചു | Kumbala toll plaza

കാസർഗോഡ്: ദേശീയപാത 66-ലെ കുമ്പള ആരിക്കാടി ടോൾ പ്ലാസയിലെ ടോൾ പിരിവ് നിർത്തലാക്കി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയം. ടോൾ പ്ലാസയുടെ പ്രവർത്തനം 48 മണിക്കൂറിനകം പൂർണ്ണമായും അവസാനിപ്പിക്കാനാണ് നിർദ്ദേശം. ഇതുസംബന്ധിച്ച ഫയലിൽ കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി ഒപ്പുവെച്ചതോടെ മാസങ്ങൾ നീണ്ട ജനകീയ പ്രക്ഷോഭത്തിനാണ് വിജയകരമായ അന്ത്യമാകുന്നത്. കേന്ദസർക്കാർ ഉത്തരവ് ഉടനിറങ്ങും.(Central government order...

സ്ഥാനാർത്ഥി നിർണ്ണയം: മധുസൂദൻ മിസ്ത്രി തിരുവനന്തപുരത്ത് കോൺഗ്രസ് നേതാക്കളുമായി ചർച്ച നടത്തും | Congress

തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിനുള്ള കോൺഗ്രസ് സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിനുള്ള സ്ക്രീനിംഗ് കമ്മിറ്റി ചെയർമാൻ മധുസൂദൻ മിസ്ത്രി ഇന്നും നാളെയും തിരുവനന്തപുരത്ത് ചർച്ചകൾ നടത്തും. സിറ്റിംഗ് എം.എൽ.എമാരുടെ കാര്യത്തിലും പുതിയ സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നതിലും ഡി.സി.സി അധ്യക്ഷന്മാരിൽ നിന്നും മുതിർന്ന നേതാക്കളിൽ നിന്നും അദ്ദേഹം അഭിപ്രായം തേടും.(Candidate selection, Madhusudan Mistry to hold discussions with Congress...

തൃപ്രയാറിൽ ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു | Elephant

തൃശൂർ: തൃപ്രയാർ ക്ഷേത്രത്തിന് സമീപം ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ ആന ഇടഞ്ഞു. തൃപ്രയാർ കിഴക്കേ നട രാജവീഥി റോഡിൽ ഇന്ന് പുലർച്ചെ അഞ്ചു മണിയോടെയാണ് സംഭവം. 'ദേവി നന്ദൻ' എന്ന ആനയാണ് ഇടഞ്ഞത്.(Elephant gets feral while getting off from lorry in Triprayar) ലോറിയിൽ നിന്ന് ഇറക്കുന്നതിനിടെ വിരണ്ടോടിയ ആന പ്രദേശത്ത് നാശനഷ്ടങ്ങൾ...

ശബരിമല സ്വർണ്ണക്കൊള്ള കേസ്: ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കോടതിയിൽ, ജയിലഴികളിൽ നിന്ന് മോചിതനാകുമോ ? | Sabarimala

കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിലെ ഒന്നാം പ്രതി ഉണ്ണികൃഷ്ണൻ പോറ്റിയുടെ ജാമ്യാപേക്ഷ ഇന്ന് കൊല്ലം വിജിലൻസ് കോടതി പരിഗണിക്കും. ശബരിമല സന്നിധാനത്തെ ശ്രീകോവിൽ കട്ടിളപ്പാളിയിലെ സ്വർണ്ണം അപഹരിച്ച കേസിൽ 90 ദിവസം പിന്നിട്ടിട്ടും അന്വേഷണ സംഘം കുറ്റപത്രം സമർപ്പിക്കാത്ത സാഹചര്യത്തിലാണ് പോറ്റി സ്വാഭാവിക ജാമ്യത്തിനായി കോടതിയെ സമീപിച്ചിരിക്കുന്നത്.(Sabarimala gold theft case, Unnikrishnan Potty's bail...

ശബരിമല സ്വർണ്ണക്കൊള്ള കേസിൽ നിയമസഭ ഇന്നും പ്രക്ഷുബ്ധമാകുമോ?: മുഖ്യമന്ത്രി ഇന്ന് പ്രമേയം അവതരിപ്പിക്കും | Kerala Assembly Session

തിരുവനന്തപുരം: ശബരിമല സ്വർണ്ണക്കൊള്ള വിഷയത്തിൽ നിയമസഭയിൽ ഇന്നും ഭരണ-പ്രതിപക്ഷ ഏറ്റുമുട്ടലിന് സാധ്യത. ഇന്നലെ സഭയിൽ അരങ്ങേറിയ അസാധാരണമായ പ്രതിഷേധ രംഗങ്ങളുടെ തുടർച്ച ഇന്ന് ഉണ്ടായേക്കും. സ്വർണ്ണക്കൊള്ളക്കേസിൽ മുഖ്യമന്ത്രിയുടെ ഓഫീസിന്റെ ഇടപെടൽ ആരോപിച്ചും ദേവസ്വം മന്ത്രിയുടെ രാജിക്കായി മുറവിളി കൂട്ടിയുമാണ് പ്രതിപക്ഷം സഭ സ്തംഭിപ്പിക്കുന്നത്.(Chief Minister to present resolution today in Kerala Assembly...

CJ റോയിയുടെ മരണം: അന്വേഷണം റിയൽ എസ്റ്റേറ്റ് പങ്കാളികളിലേക്ക്; ഭാര്യയുടെ മൊഴി വീണ്ടും രേഖപ്പെടുത്തും | CJ Roy’s death

തിരുവനന്തപുരം: കോൺഫിഡന്റ് ഗ്രൂപ്പ് ഉടമ സി.ജെ. റോയിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട കേസിൽ അന്വേഷണം വ്യാപിപ്പിച്ച് പ്രത്യേക അന്വേഷണസംഘം. റിയൽ എസ്റ്റേറ്റ് മേഖലയിൽ റോയിയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഇടപാടുകാരെ ചോദ്യം ചെയ്യാൻ എസ്.ഐ.ടി തീരുമാനിച്ചു.(CJ Roy's death, Investigation into real estate partners) റോയിയുടെ വൻകിട ഭൂമി ഇടപാടുകളിൽ നിർണ്ണായക പങ്കുവഹിച്ച വ്യക്തികളെ കേന്ദ്രീകരിച്ചാണ്...

പീച്ചിയിൽ കാട്ടാന ആക്രമണം: ആടിനെ മേയ്ക്കാൻ പോയ യുവാവ് കൊല്ലപ്പെട്ടു | Wild elephant attack

തൃശൂർ: പീച്ചി മയിലാട്ടുംപാറയിൽ കാട്ടാനയുടെ ആക്രമണത്തിൽ യുവാവ് കൊല്ലപ്പെട്ടു. തോട്ടുങ്കര പുത്തൻപുരയിൽ ഷാജി-സാലി ദമ്പതികളുടെ മകൻ ഷിജോ (36) ആണ് മരിച്ചത്. പീച്ചി വാട്ടർ അതോറിറ്റിയിലെ താൽക്കാലിക ജീവനക്കാരനാണ് ഷിജോ.(Wild elephant attack in Thrissur, man was killed) ചൊവ്വാഴ്ച വൈകീട്ട് 5.30-ഓടെയാണ് ആടുകളെ മേയ്ക്കുന്നതിനായി ഷിജോ മയിലാട്ടുംപാറ കാട്ടിലെ ആനക്കുഴി മേഖലയിലേക്ക് പോയത്....
- Advertisement -spot_img

Latest News

ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു: തിരച്ചിൽ തുടരുന്നു | Military helicopter

ദോഹ: ഖത്തറിൽ സൈനിക ഹെലികോപ്റ്റർ കടലിൽ തകർന്നു വീണു. സാധാരണ ഡ്യൂട്ടിക്കിടെയുണ്ടായ സാങ്കേതിക തകരാറാണ് അപകടത്തിന് കാരണമായതെന്ന് ഖത്തർ പ്രതിരോധ മന്ത്രാലയം അറിയിച്ചു. സംഭവത്തിൽ ഉന്നതതല...
- Advertisement -spot_img