പത്തനംതിട്ട: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ നിർണ്ണായക തെളിവുശേഖരണത്തിനായി പ്രത്യേക അന്വേഷണ സംഘം ഇന്ന് വീണ്ടും സന്നിധാനത്തെത്തും. ശ്രീകോവിലിന് ചുറ്റുമുള്ള സ്വർണ്ണപ്പാളികളുടെ സാമ്പിളുകൾ ശേഖരിക്കുകയാണ് സന്ദർശനത്തിന്റെ പ്രധാന ലക്ഷ്യം. നേരത്തെ നടത്തിയ പരിശോധനകളിൽ തട്ടിപ്പിന്റെ കൃത്യമായ വ്യാപ്തി കണ്ടെത്താൻ കഴിയാത്തതിനെത്തുടർന്ന്, ഹൈക്കോടതിയുടെ പ്രത്യേക അനുമതിയോടെയാണ് ഈ തുടർപരിശോധന.(Sabarimala gold theft case, SIT at Sannidhanam today,...
കാസർഗോഡ്: മഞ്ചേശ്വരം തുമിനാട് മകളേയും ബന്ധുവിനേയും കൊലലപ്പെടുത്തിയ കേസിലെ പ്രതി ഉമ്മർ ഫറൂഖിനെ ഇന്ന് കൊലപാതകം നടന്ന സ്ഥലത്തെത്തിച്ച് തെളിവെടുക്കും. അഞ്ച് ദിവസത്തേക്ക് പോലീസ് കസ്റ്റഡിയിൽ വിട്ട പ്രതിയെ ഇന്ന് രാവിലെയാണ് തുമിനാട്ടെ വീട്ടിലെത്തിക്കുക.(Manjeshwar double murder, Accused will be brought home today to collect evidence)
കഴിഞ്ഞ രണ്ടാം തീയതിയാണ് നാടിനെ...
കോഴിക്കോട്: കൊടുവള്ളിയിൽ വീടിന് മുകളിൽ വച്ച് വൈദ്യുതി ലൈനിൽ നിന്ന് ഷോക്കേറ്റ് പന്ത്രണ്ടുകാരി മരിച്ചു. കച്ചേരിമുക്ക് കളത്തിങ്കൽ റഷീദിൻ്റെ മകൾ തൻഹയാണ് മരിച്ചത്.(12-year-old girl dies tragically after touching an electric line)
വീടിനോട് ചേർന്ന് കടന്നുപോകുന്ന ലൈനിൽ നിന്ന് അബദ്ധത്തിൽ ഷോക്കേറ്റതാണ് അപകടത്തിന് കാരണമായത്. കുട്ടിയുടെ കൈ അരികിലൂടെ പോകുന്ന വൈദ്യുതി കമ്പിയിൽ...
കൊച്ചി: പാലക്കാട് എംഎൽഎ രാഹുൽ മാങ്കൂട്ടത്തിൽ പ്രതിയായ ആദ്യ ബലാത്സംഗക്കേസിലെ മുൻകൂർ ജാമ്യഹർജിയിൽ ഹൈക്കോടതി ഇന്ന് വിധി പ്രസ്താവിക്കും. രാഹുലിനെതിരെയുള്ള മൂന്ന് കേസുകളിൽ രണ്ടെണ്ണത്തിൽ നേരത്തെ ജാമ്യം ലഭിച്ചിരുന്നു. അതിനാൽ, ആദ്യ കേസിലെ ഇന്നത്തെ വിധി രാഹുലിനെ സംബന്ധിച്ചിടത്തോളം അതീവ നിർണ്ണായകമാണ്.(Today is crucial for Rahul Mamkootathil, High Court to pronounce...
വയനാട്: മാനന്തവാടിയിൽ വീട്ടുപടിക്കൽ നിന്ന് നാല് വയസ്സുകാരിയെ തട്ടിക്കൊണ്ടുപോയ കേസിൽ പ്രതിയെ പോലീസ് പിടികൂടി. പടിഞ്ഞാറത്തറ സ്വദേശി ജിഹാസിനെയാണ് കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ നിന്ന് കസ്റ്റഡിയിലെടുത്തത്. കുട്ടിയുടെ ശരീരത്തിലുണ്ടായിരുന്ന സ്വർണാഭരണങ്ങൾ കവർച്ച ചെയ്യുകയായിരുന്നു പ്രതിയുടെ ലക്ഷ്യമെന്ന് പോലീസ് സ്ഥിരീകരിച്ചു.(Kidnapping of a four-year-old girl in Mananthavady, The accused aimed to steal...
തിരുവനന്തപുരം: കേന്ദ്ര സർക്കാറിൻ്റെ തൊഴിലാളി വിരുദ്ധ നയങ്ങൾക്കെതിരെ സംയുക്ത ട്രേഡ് യൂണിയനുകൾ പ്രഖ്യാപിച്ച 24 മണിക്കൂർ പണിമുടക്ക് ആരംഭിച്ചു. ബുധനാഴ്ച അർധരാത്രി മുതൽ വ്യാഴാഴ്ച അർധരാത്രി വരെയാണ് സമരം. കേരളത്തിൽ ഭരണ-പ്രതിപക്ഷ അനുകൂല സംഘടനകൾ ഒരുപോലെ പണിമുടക്കിന് ആഹ്വാനം ചെയ്തിട്ടുള്ളതിനാൽ സംസ്ഥാനത്തെ ജനജീവിതം പൂർണ്ണമായും സ്തംഭിക്കാനാണ് സാധ്യത.(National strike begins, Government declares Dies...
തിരുവനന്തപുരം: കോഴിക്കോടിന്റെ വികസന ചരിത്രത്തിൽ പുതിയ അധ്യായം കുറിച്ചുകൊണ്ട് ബേപ്പൂർ തുറമുഖം പി.പി.പി മാതൃകയിൽ വികസിപ്പിക്കാൻ സംസ്ഥാന മന്ത്രിസഭ അംഗീകാരം നൽകി. പദ്ധതി യാഥാർത്ഥ്യമാകുന്നതോടെ ബേപ്പൂർ ഒരു പ്രധാന പോർട്ട് സിറ്റിയായി മാറുമെന്ന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ. മുഹമ്മദ് റിയാസ് അറിയിച്ചു.(Cabinet decides to develop Beypore Port under PPP model)
തുറമുഖ...
പത്തനംതിട്ട: വന്യമൃഗങ്ങൾ വരുത്തുന്ന നാശത്തിന് സർക്കാർ നൽകുന്ന നഷ്ടപരിഹാരത്തുക അപര്യാപ്തമാണെന്ന പരാതിയിൽ മനുഷ്യാവകാശ കമ്മീഷന്റെ ഇടപെടൽ. തുക വർധിപ്പിക്കുന്നത് സംബന്ധിച്ച് ചീഫ് ഫോറസ്റ്റ് കൺസർവേറ്റർ സർക്കാരിന് ശുപാർശ നൽകണമെന്നും മൂന്ന് മാസത്തിനകം സർക്കാർ ഇതിൽ അന്തിമ തീരുമാനമെടുക്കണമെന്നും കമ്മീഷൻ ചെയർപേഴ്സൺ ജസ്റ്റിസ് അലക്സാണ്ടർ തോമസ് ഉത്തരവിട്ടു.(Wild animal attacks, Human Rights Commission suggests...
തിരുവനന്തപുരം: 2026-27 കേന്ദ്ര ബജറ്റിനെതിരെ ഉയരുന്നത് രാഷ്ട്രീയ പ്രേരിതമായ വിമർശനങ്ങൾ മാത്രമാണെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. രാജ്യത്തിന്റെ 2047-ലേക്കുള്ള വളർച്ച ലക്ഷ്യമിട്ടുള്ള ദീർഘവീക്ഷണത്തോടെയുള്ള ബജറ്റാണിതെന്ന് അദ്ദേഹം പറഞ്ഞു. ബജറ്റ് വിശദീകരണത്തിനായി രാജ്യത്തെ എല്ലാ ജില്ലകളിലും മാധ്യമങ്ങളെ കാണുന്നതിന്റെ ഭാഗമായി സംസാരിക്കുകയായിരുന്നു അദ്ദേഹം.(AIIMS will be possible in Kerala, says Suresh Gopi)
എയിംസ് വിഷയത്തിൽ...
മലപ്പുറം: തിരൂർ പറവണ്ണ പുത്തങ്ങാടിയിൽ ചൊവ്വാഴ്ച ഉച്ചയോടെയുണ്ടായ തീപിടിത്തത്തിൽ വീടും മദ്‌റസയും പൂർണ്ണമായും ചാരമായി. കളരിക്കൽ പാത്തുമോളുടെ ഓലമേഞ്ഞ വീടും സമീപത്തുള്ള സിറാജുൽ ഉലൂം സുന്നി വിദ്യാഭ്യാസ ബോർഡിന്റെ താൽക്കാലിക മദ്‌റസയുമാണ് നശിച്ചത്. ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്.(House and madrasa gutted in Fire in Tirur)
സമീപത്തെ പറമ്പിൽ നിന്ന് പടർന്ന്...
വാഷിംഗ്ടൺ: ഇറാനിലെ ഊർജ്ജ സംരക്ഷണ പ്ലാന്റുകൾ ഉൾപ്പെടെയുള്ള തന്ത്രപ്രധാന കേന്ദ്രങ്ങൾക്ക് നേരെ അമേരിക്ക നടത്തിവന്ന സൈനിക ആക്രമണങ്ങൾ അഞ്ച് ദിവസത്തേക്ക് നിർത്തിവയ്ക്കാൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്...