Description
Digital Voice of Kerala
Tuesday, April 21, 2026

Digital Voice of Kerala

digitalvoiceofkerala

ബഹ്‌റൈനിൽ ഹോട്ടലിന് നേർക്കടക്കം ഇറാൻ ആക്രമണം: ആളപായമില്ല | Iran

മനാമ: ഇറാന്റെ സൈനിക ശേഷി തകർത്തെന്ന അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ അവകാശവാദങ്ങൾ നിലനിൽക്കെ, അയൽരാജ്യങ്ങൾ ആക്രമിച്ച് ഇറാൻ. ബഹ്‌റൈൻ തലസ്ഥാനമായ മനാമയിലാണ് ഇറാൻ ആക്രമണങ്ങൾ നടത്തിയത്.(Iran attacks Bahrain hotel, no casualties) മനാമയിലെ ഒരു പ്രമുഖ ഹോട്ടലും രണ്ട് അപ്പാർട്ട്‌മെന്റുകളും ലക്ഷ്യമിട്ടായിരുന്നു ആക്രമണം. കെട്ടിടങ്ങൾക്ക് നാശനഷ്ടങ്ങൾ സംഭവിച്ചെങ്കിലും ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. സൗദിയിലെ...

കയറ്റുമതി മേഖലയ്ക്ക് ആശ്വാസം: പച്ചക്കറി എടുക്കാൻ അബുദാബിയിൽ നിന്ന് പ്രത്യേക വിമാനം കൊച്ചിയിലെത്തും | Special flight

കൊച്ചി: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് കയറ്റുമതിയിൽ പ്രതിസന്ധിയിലായ കേരളത്തിലെ കർഷകർക്കും വ്യാപാരികൾക്കും നേരിയ ആശ്വാസം. ചരക്ക് നീക്കത്തിനായി മാത്രം അബുദാബിയിൽ നിന്ന് ഒരു പ്രത്യേക കാർഗോ വിമാനം ഇന്ന് കൊച്ചിയിലെത്തും.(Relief for the export sector, Special flight from Abu Dhabi to arrive in Kochi to pick up vegetables) കേരളത്തിൽ നിന്നുള്ള...

‘ഖമേനിയുടെ പിൻഗാമിയെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നു, മുജ്തബ ഖമേനി വേണ്ട’: ട്രംപ് | Khamenei

വാഷിംഗ്ടൺ: ഇറാന്റെ പരമോന്നത നേതാവായിരുന്ന ആയത്തുല്ല അലി ഖമേനി കൊല്ലപ്പെട്ടതിന് പിന്നാലെ, പുതിയ നേതാവിനെ തിരഞ്ഞെടുക്കുന്ന പ്രക്രിയയിൽ അമേരിക്കൻ ഇടപെടലുണ്ടാകുമെന്ന് സൂചന നൽകി ഡൊണാൾഡ് ട്രംപ്. ഖമേനിയുടെ മകൻ മൊജ്തബ ഖമേനി പിൻഗാമിയാകുന്നത് അം​ഗീകരിക്കില്ലെന്നും അദ്ദേഹം വ്യക്തമാക്കി.(Trump wants to be involved in choosing Khamenei's successor) മൊജ്തബ ഖമനയിയെ 'പൊള്ളയായ വ്യക്തി' എന്നാണ്...

താൽക്കാലികമായി ഇന്ത്യയ്ക്ക് റഷ്യൻ എണ്ണ വാങ്ങാം: വൻ ആശ്വാസം, വിപണിയുടെ സ്ഥിരതയ്ക്കായി ഒരു മാസത്തെ ഇളവുമായി അമേരിക്ക | Russian oil

ന്യൂഡൽഹി: റഷ്യൻ എണ്ണ ഇറക്കുമതി ചെയ്യുന്നതിന് ഇന്ത്യയ്ക്ക് മേൽ ഏർപ്പെടുത്തിയിരുന്ന ഉപരോധത്തിൽ ഒരു മാസത്തേക്ക് ഇളവ് പ്രഖ്യാപിച്ച് അമേരിക്ക. മിഡിൽ ഈസ്റ്റിലെ കടുത്ത സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ ആഗോള ഊർജ്ജ വിപണിയിൽ എണ്ണവില കുതിച്ചുയരുന്നത് തടയാനാണ് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് ഈ സുപ്രധാന പ്രഖ്യാപനം നടത്തിയത്.(US grants India temporary waiver to...

ആറന്മുളയിൽ അബിൻ വർക്കിക്കെതിരെ പോസ്റ്റർ യുദ്ധം: കോൺഗ്രസിൽ പടയൊരുക്കം | Abin Varkey

പത്തനംതിട്ട: നിയമസഭാ തിരഞ്ഞെടുപ്പ് അടുത്തിരിക്കെ, ആറന്മുള മണ്ഡലത്തിൽ സ്ഥാനാർത്ഥിത്വത്തെച്ചൊല്ലി കോൺഗ്രസിനുള്ളിൽ ഭിന്നത രൂക്ഷമാകുന്നു. അബിൻ വർക്കിയെ സ്ഥാനാർത്ഥിയാക്കുന്നതിനെതിരെ മണ്ഡലത്തിന്റെ വിവിധ ഭാഗങ്ങളിൽ വ്യാപകമായി പോസ്റ്ററുകൾ പ്രത്യക്ഷപ്പെട്ടു.(Poster war against Abin Varkey in Aranmula) ആറന്മുള, ഓമല്ലൂർ, ചെന്നീർക്കര, ഇലന്തൂർ, കോഴഞ്ചേരി എന്നിവിടങ്ങളിലാണ് പോസ്റ്ററുകൾ പതിച്ചിരിക്കുന്നത്. ഡി‌സി‌സി ഓഫീസ് പരിസരത്തും പ്രസ് ക്ലബ്ബിന് സമീപവും അബിൻ...

ബലാത്സംഗ കേസ്: രാഹുൽ മാങ്കൂട്ടത്തിലിൻ്റെ മുൻ‌കൂർ ജാമ്യം റദ്ദാക്കണമെന്ന ഹർജി ഇന്ന് കോടതിയിൽ | Rahul Mamkootathil

തിരുവനന്തപുരം: രണ്ടാം ബലാത്സംഗ കേസിൽ രാഹുൽ മാങ്കൂട്ടത്തിലിന് അനുവദിച്ച മുൻകൂർ ജാമ്യം റദ്ദാക്കണമെന്ന പ്രോസിക്യൂഷൻ ഹർജി തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതി ഇന്ന് പരിഗണിക്കും.(Rape case, Plea demanding cancellation of Rahul Mamkootathil's anticipatory bail in court today) കേസിൽ ജാമ്യം അനുവദിച്ചതിന് പിന്നാലെ രാഹുൽ മാങ്കൂട്ടത്തിൽ വാട്സ്ആപ്പ് വഴി...

നാവികശക്തി വർദ്ധിപ്പിക്കാൻ ഉത്തരകൊറിയ: പുതിയ ‘ഡിസ്ട്രോയർ’ കപ്പലുകൾ സന്ദർശിച്ച് കിം ജോങ് ഉൻ | North Korea

പ്യോങ്യാങ്: ആഗോളതലത്തിൽ യുദ്ധസാഹചര്യങ്ങൾ നിലനിൽക്കെ, സ്വന്തം നാവികസേനയെ അത്യാധുനികവൽക്കരിക്കാനുള്ള നടപടികളുമായി ഉത്തരകൊറിയ. രാജ്യത്തെ പുതിയ 'ചോ ഹ്യോൺ-ക്ലാസ്' (Cho Hyon-class) ഡിസ്ട്രോയർ യുദ്ധക്കപ്പലുകൾ കിം ജോങ് ഉൻ നേരിട്ടെത്തി സന്ദർശിക്കുകയും മിസൈൽ പരീക്ഷണങ്ങൾക്ക് മേൽനോട്ടം വഹിക്കുകയും ചെയ്തു.(North Korea to boost naval power, Kim Jong Un visits new warship ) 5,000...

ഇറാനിയൻ കപ്പൽ IRIS ദേനയ്ക്ക് സഹായ ഹസ്തവുമായി ഇന്ത്യൻ നാവികസേന: രക്ഷാദൗത്യം ആരംഭിച്ചു | IRIS Dena

ന്യൂഡൽഹി: അമേരിക്കൻ അന്തർവാഹിനിയുടെ ആക്രമണത്തിൽ തകർന്ന ഇറാനിയൻ യുദ്ധക്കപ്പൽ ഐ ആർ ഐ എസ് ദേനയ്ക്ക് സഹായവുമായി ഇന്ത്യൻ നാവികസേന രംഗത്ത്. മാർച്ച് 4-ന് പുലർച്ചെ ശ്രീലങ്കൻ തീരത്തിന് സമീപം അന്താരാഷ്ട്ര സമുദ്രാതിർത്തിയിൽ വെച്ചാണ് കപ്പലിന് നേരെ ആക്രമണമുണ്ടായത്.(Indian Navy extends helping hand to Iranian ship IRIS Dena, Rescue mission...

ആറ്റുകാൽ പൊങ്കാല : മാലിന്യ നീക്കത്തെച്ചൊല്ലി CPM-BJP വാക്പോര് | Attukal Pongala 2026

തിരുവനന്തപുരം: ആറ്റുകാൽ പൊങ്കാല കഴിഞ്ഞിട്ടും നഗരത്തിലെ മാലിന്യനീക്കം പൂർത്തിയാകാത്തതിനെച്ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. മാലിന്യനീക്കത്തിൽ വീഴ്ച വരുത്തിയെന്ന് ആരോപിച്ച് ആറ്റുകാൽ വാർഡിലെ ബിജെപി കൗൺസിലറുടെ ഓഫീസിലേക്ക് ഡി‌വൈ‌എഫ്‌ഐ പ്രതിഷേധ മാർച്ച് നടത്തി.(Attukal Pongala 2026, CPM-BJP war of words over garbage removal) പൊങ്കാല കഴിഞ്ഞ് ദിവസങ്ങളായിട്ടും ഇടറോഡുകളിലും ക്ഷേത്രപരിസരത്തും മാലിന്യം കെട്ടിക്കിടക്കുകയാണ്. ഇത്...

‘സമാധാന ചർച്ചകൾക്കായി ഇറാൻ ബന്ധപ്പെടുന്നുണ്ട്, എന്നാൽ സമയം വൈകിപ്പോയി’: ട്രംപ്; നിഷേധിച്ച് ഇറാൻ, മരണസംഖ്യ 1230 | Trump

വാഷിംഗ്ടൺ: ഇറാനുമായുള്ള സൈനിക നീക്കങ്ങളിൽ വിട്ടുവീഴ്ചയില്ലെന്ന പ്രഖ്യാപനവുമായി അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. സമാധാന ചർച്ചകൾക്കായി ഇറാനിയൻ നേതാക്കൾ തന്നെ ബന്ധപ്പെടുന്നുണ്ടെന്നും എന്നാൽ ഇപ്പോൾ സമയം വൈകിപ്പോയെന്നും ട്രംപ് അവകാശപ്പെട്ടു. നിലവിൽ യുദ്ധം തുടരാനാണ് അമേരിക്ക താൽപ്പര്യപ്പെടുന്നതെന്ന് അദ്ദേഹം വ്യക്തമാക്കി.(Trump says Iran Calling US To Make A Deal Amid War,...
- Advertisement -spot_img

Latest News

മുണ്ടത്തിക്കോട് വെടിക്കെട്ട് പുരയിലെ സ്ഫോടനം: വിദഗ്ധ ചികിത്സ ഉറപ്പാക്കാൻ നിർദേശിച്ച് ആരോഗ്യ മന്ത്രി, മരണസംഖ്യ മൂന്നായി | Explosion

തൃശ്ശൂർ: മുണ്ടത്തിക്കോടുള്ള തിരുവമ്പാടി വിഭാഗത്തിന്റെ വെടിക്കെട്ട് പുരയിലുണ്ടായ സ്ഫോടനത്തിൽ മൂന്ന് പേർ മരിച്ചു. പരിക്കേറ്റ നാൽപ്പതോളം പേരിൽ 10 പേരുടെ നില അതീവ ഗുരുതരമായി തുടരുകയാണ്....
- Advertisement -spot_img