

കേരള ബ്ലാസ്റ്റേഴ്‌സ് നായകൻ അഡ്രിയാൻ ലൂണക്ക് കുഞ്ഞു പിറന്നു. ബ്ലാസ്റ്റേഴ്‌സ് തന്നെയാണ് ഈ സന്തോഷ വാർത്ത ഔദ്യോഗിക പേജുകളിലൂടെ ആരാധകരെ അറിയിച്ചത്.
'കേരള ബ്ലാസ്റ്റേഴ്‌സ് കുടുംബത്തിലേക്ക് പുതിയ ഒരംഗംകൂടി. കുഞ്ഞു സാന്‍റീനോയെ വരവേൽക്കുന്ന അഡ്രിയാൻ ലൂണക്കും മരിയാനക്കും അഭിനനന്ദനങ്ങൾ'- ക്ലബ്ബ് സോഷ്യൽ മീഡിയയിൽ കുറിച്ചു. കുഞ്ഞിനൊപ്പമുള്ള താരത്തിന്റെ ചിത്രങ്ങളും ഒപ്പം പങ്കുവച്ചിട്ടുണ്ട്.
2021 മുതൽ കേരള ബ്ലാസ്‌റ്റേഴ്‌സിന്റെ അവിഭാജ്യ ഘടകമാണ് യുറുഗ്വൻ താരമായ ലൂണ. മൂന്ന് വർഷത്തിനിടെ നിരവധി വിദേശ താരങ്ങളും ക്ലബ്ബ് വിട്ട് പോയപ്പോൾ ലൂണയെ മഞ്ഞപ്പട ടീമിൽ നിലനിർത്തുകയായിരുന്നു.