Description
Digital Voice of Kerala
Friday, March 13, 2026

Digital Voice of Kerala
HomeSportsകൊച്ചിയിൽ പന്തുരുളും; വാടക തർക്കം പരിഹരിച്ചു; നാളെ ബ്ലാസ്റ്റേഴ്‌സ് - മുംബൈ...

കൊച്ചിയിൽ പന്തുരുളും; വാടക തർക്കം പരിഹരിച്ചു; നാളെ ബ്ലാസ്റ്റേഴ്‌സ് – മുംബൈ പോരാട്ടം | Kerala Blasters vs Mumbai City FC

🎙️ Latest Podcast

കൊച്ചി: കേരള ബ്ലാസ്റ്റേഴ്‌സ് ആരാധകർക്ക് ആശ്വാസം. സ്റ്റേഡിയം വാടകയെ ചൊല്ലി ജിസിഡിഎയും ക്ലബ്ബ് അധികൃതരും തമ്മിലുണ്ടായിരുന്ന അനിശ്ചിതത്വം അവസാനിച്ചു. ജിസിഡിഎ നിർദ്ദേശിച്ച 4.2 ലക്ഷം രൂപ വാടക എന്ന നിരക്ക് ബ്ലാസ്റ്റേഴ്‌സ് അംഗീകരിച്ചു. ഇതോടെ ഐഎസ്എല്ലിലെ ബ്ലാസ്റ്റേഴ്‌സിന്റെ ആദ്യ ഹോം മത്സരത്തിന് കൊച്ചി സ്റ്റേഡിയം സജ്ജമായി. നാളെ (ഞായർ) രാത്രി 7:30 നാണ് മത്സരം നടക്കുന്നത്.

ആദ്യ ഗഡുവായ 28 ലക്ഷം രൂപ ഒരാഴ്ചയ്ക്കുള്ളിൽ നൽകാമെന്ന് ബ്ലാസ്റ്റേഴ്‌സ് സിഇഒ അഭിക് ചാറ്റർജി ഉറപ്പ് നൽകി. ഇതോടെയാണ് പ്രശനപരിഹരാമായത്. അതേസമയം , മത്സരത്തലേന്ന് വാടക തുക കൂട്ടി ചോദിച്ചതിൽ ദുരൂഹതയുണ്ടെന്ന് ബ്ലാസ്റ്റേഴ്‌സ് ഫാൻസ് ഗ്രൂപ്പായ ‘മഞ്ഞപ്പട’ ആരോപിച്ചു. വിഷയത്തിൽ കായികമന്ത്രി ഇടപെടാത്തതിലും സ്റ്റേഡിയം നവീകരണ പ്രവർത്തനങ്ങളിലും അവർ സംശയം പ്രകടിപ്പിച്ചു.

നാളെ വൈകുന്നേരം മുതൽ സ്റ്റേഡിയത്തിലേക്ക് ആരാധകരുടെ വൻ ഒഴുക്കുണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. നഗരത്തിൽ നേരത്തെ പ്രഖ്യാപിച്ച ഗതാഗത നിയന്ത്രണങ്ങൾ നാളെയും തുടരും.

കൊച്ചിയിൽ ഐഎസ്എൽ ആവേശം; ഞായറാഴ്ച കർശന ഗതാഗത നിയന്ത്രണം; മെട്രോ 11.30 വരെ | ISL Kochi Traffic Rules

Story Summary:
The rental dispute between Kerala Blasters and GCDA has been resolved after the club agreed to pay ₹28 lakh as the first installment within a week. The Blasters’ home match against Mumbai City FC will proceed as scheduled tomorrow at 7:30 PM.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.