മുംബൈ: ഇന്ത്യൻ ക്രിക്കറ്റ് താരം യുസ്വേന്ദ്ര ചെഹൽ വീണ്ടും വിവാദച്ചുഴിയിൽ (Yuzvendra Chahal Smoking Video Viral). പൊതുയിടത്തിൽ നിരുത്തരവാദപരമായി പെരുമാറിയെന്ന് ആരോപിക്കുന്ന ഒരു വീഡിയോയാണ് ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വൈറലായിരിക്കുന്നത്. കാറോടിക്കുന്നതിനിടെ ചെഹൽ പുകവലിക്കുകയും, ശേഷം സിഗരറ്റ് കുറ്റി റോഡിലേക്ക് വലിച്ചെറിയുകയും ചെയ്യുന്നത് വീഡിയോയിൽ കാണാം.
മറ്റൊരു വാഹനത്തിൽ സഞ്ചരിച്ചിരുന്നവരാണ് ചെഹലിന്റെ ദൃശ്യങ്ങൾ പകർത്തിയത്. വീഡിയോയുടെ ആധികാരികതയോ എപ്പോൾ എവിടെ വെച്ചാണ് എടുത്തതെന്നോ ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല. പൊതുസ്ഥലത്ത് മാലിന്യം നിക്ഷേപിച്ചതിനും കായിക താരം എന്ന നിലയിൽ തെറ്റായ മാതൃക കാണിച്ചതിനും ചെഹലിനെതിരെ നടപടി വേണമെന്നാണ് സോഷ്യൽ മീഡിയയിൽ ഉയരുന്ന ആവശ്യം. സംഭവത്തിൽ താരം ഇതുവരെ പ്രതികരിച്ചിട്ടില്ല.
ഐപിഎൽ സീസണിന് മുന്നോടിയായി എബി ഡിവില്ലിയേഴ്സുമായി നടത്തിയ പോഡ്കാസ്റ്റിൽ ചെഹൽ തന്റെ ജീവിതമാറ്റങ്ങളെക്കുറിച്ച് സംസാരിച്ചിരുന്നു.
“ഞാൻ മദ്യപാനം നിർത്തിയിട്ട് ഇപ്പോൾ ആറു മാസത്തിലേറെയായി. എനിക്ക് ഇപ്പോൾ 35 വയസ്സായി, കൂടുതൽ സജീവമാകാനും ടീമിനായി 150 ശതമാനം നൽകാനും ഞാൻ ആഗ്രഹിക്കുന്നു. ഒരു സീനിയർ താരം എന്ന നിലയിൽ മറ്റുള്ളവർക്ക് മാതൃകയാകണം.” – യുസ്വേന്ദ്ര ചെഹൽ
ഐപിഎല്ലിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ താരമായ ചെഹൽ, നിലവിൽ പഞ്ചാബ് കിങ്സ് താരമാണ്. കഴിഞ്ഞ സീസണിൽ പഞ്ചാബിനെ ഫൈനലിലെത്തിക്കുന്നതിൽ അദ്ദേഹം നിർണ്ണായക പങ്കുവഹിച്ചിരുന്നു. 2024 ട്വന്റി20 ലോകകപ്പ് നേടിയ ഇന്ത്യൻ ടീമിലുണ്ടായിരുന്നെങ്കിലും നിലവിൽ ദേശീയ ടീമിന് പുറത്താണ് താരം.
Yuzvendra chahal 👀 pic.twitter.com/CsD76TRIV0
— 𝐑𝐮𝐬𝐡𝐢𝐢𝐢⁴⁵ (@rushiii_12) April 10, 2026
Story Summary:
Indian cricketer Yuzvendra Chahal has landed in a controversy after a video of him smoking while driving and throwing the cigarette butt onto the road went viral. The video, reportedly shot from another vehicle, has sparked outrage on social media, with fans demanding action for his irresponsible behavior. This comes months after Chahal claimed in a podcast with AB de Villiers that he had quit alcohol to focus on his fitness and be a role model for junior players.

