
സിംഗപ്പൂർ: ലോക ചെസ് ചാമ്പ്യൻഷിപ്പിലെ ആറാം മത്സരവും സമനിലയിൽ പിരിഞ്ഞു. ഇന്ത്യയുടെ ഡി. ഗുകേഷ് ചൈനയുടെ ഡിംഗ് ലിറനെയാണ് നേരിട്ടത്. മൂന്ന് പോയിന്റുകൾ വീതം നേടിയാണ് ഇരുവരും ഒപ്പത്തിനൊപ്പമെത്തിയത്. നാളെ വിശ്രമ ദിനത്തിനു ശേഷമായിരിക്കും അടുത്ത മത്സരം ആരംഭിക്കുക.( World Chess Championship)
ശനിയാഴ്ച നടന്ന അഞ്ചാം മത്സരവും വെള്ളിയാഴ്ച നടന്ന നാലാം മത്സരവും സമനിലയിൽ ആയിരുന്നു അവസാനിച്ചത്. രണ്ടാം പോരാട്ടവും സമനിലയിലാണ് പിരിഞ്ഞത്. ഒന്നാം പോരാട്ടം ഡിംഗ് ലിറനും മൂന്നാം മത്സരത്തിൽ ഗുകേഷും വിജയിച്ചിരുന്നു.