
കൊച്ചി: സ്പാനിഷ് സെൻട്രൽ ഫോർവേഡ് കോൾഡോ ഒബെറ്റ ഒലിബെർഡി കേരള ബ്ലാസ്റ്റേഴ്സിൽ. ഐഎസ്എൽ അനിശ്ചിതത്വത്തിലായതോടെ ബ്ലാസ്റ്റേഴ്സ് വിട്ട സ്പാനിഷ് സ്ട്രൈക്കർ ഹെസൂസ് ഹിമനെയ്ക്കു പകരക്കാരനായാണ് ഒബെയ്റ്റ എത്തുന്നത്. ഒരു വർഷത്തേക്കാണു കരാർ. ഈ സീസണിൽ ബ്ലാസ്റ്റേഴ്സിന്റെ ആദ്യ വിദേശ റിക്രൂട്മെന്റാണിത്.
സ്പാനിഷ് നാലാം ഡിവിഷൻ ടീമായ റയൽ യൂണിയനിൽ നിന്നാണ് ഒബെയ്റ്റയുടെ (31) വരവ്. സമുദിയോ, എസ്ഡി അമോറെബിയെത്ത, സിഡി ടുഡെലാനോ, എഡി അൽകോർകോൺ തുടങ്ങിയ സ്പാനിഷ് ക്ലബ്ബുകൾക്കായും കളിച്ചിട്ടുണ്ട്. 7ന് ഗോവയിൽ ആരംഭിക്കുന്ന പ്രീ സീസൺ ക്യാംപിൽ ഒബെയ്റ്റ ടീമിനൊപ്പം ചേരും.