
ഇപിഎഫ് തട്ടിപ്പ് കേസിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം റോബിൻ ഉത്തപ്പക്കെതിരെ പുറപ്പെടുവിച്ച അറസ്റ്റ് വാറണ്ട് കർണാടക ഹൈക്കോടതി സ്റ്റേ ചെയ്തു. നേരത്തെ ഡിസംബർ 21 ന് പിഎഫ് റീജിയണൽ കമ്മീഷണർ ഷഡക്ഷരി ഗോപാൽ റെഡ്ഡി ഇയാൾക്കെതിരെ അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കുകയും ഉചിതമായ നടപടിയെടുക്കാൻ പുലകേശിനഗർ പോലീസിന് നിർദ്ദേശം നൽകുകയും ചെയ്തു.
സെഞ്ചുറീസ് ലൈഫ് സ്‌റ്റൈൽ ബ്രാൻഡ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്വകാര്യ സ്ഥാപനം കൈകാര്യം ചെയ്തിരുന്ന ഉത്തപ്പ, ജീവനക്കാരുടെ ശമ്പളത്തിൽ നിന്ന് പിഎഫ് വിഹിതം വെട്ടിക്കുറച്ചെങ്കിലും തുക നിക്ഷേപിക്കാത്തതിനെ തുടർന്ന് 23 ലക്ഷം രൂപയുടെ തട്ടിപ്പ് നടത്തിയെന്നാണ് ആരോപണം.