
ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ നാലാം ടി20യിൽ വാണ്ടറേഴ്‌സിൽ ടോസ് നേടിയ ഇന്ത്യൻ ക്യാപ്റ്റൻ സൂര്യകുമാർ യാദവ് ആദ്യം ബാറ്റിംഗ് തെരഞ്ഞെടുത്തു.
ദക്ഷിണാഫ്രിക്കയിൽ ഒരു എവേ സീരീസ് വിജയം ഉറപ്പിച്ചുകൊണ്ട് ഇന്ത്യ ശക്തമായ ഒരു സ്ഥാനം സ്ഥാപിക്കാൻ നോക്കുമ്പോൾ, ആതിഥേയർ ഇതുവരെയുള്ള റോളർകോസ്റ്ററിന് ശേഷം പരമ്പര സമനിലയിലാക്കാൻ നോക്കുന്നു. മൂന്ന് മത്സരങ്ങളിൽ രണ്ടെണ്ണം ജയിച്ച ഇന്ത്യ ബാറ്റിങ്ങിലും ബൗളിങ്ങിലും മികച്ച പ്രകടനം ആണ് നടത്തിയത്. ഇന്നത്തെ മത്സരത്തിൽ രണ്ട് ടീമുകളിലും മാറ്റങ്ങൾ ഒന്നും തന്നെയില്ല. ആദ്യ മത്സരത്തിലെ പ്രകടനത്തിന് ശേഷം സഞ്ജുവിന് കാര്യമായി പിന്നീടുള്ള രണ്ട് മത്സരങ്ങളിലും ഒന്നും ചെയ്യാൻ കഴിഞ്ഞില്ല. അതിനാൽ ഇന്ന് അദ്ദേഹം മികച്ച പ്രകടനം നടത്തുമെന്ന് തന്നെ പറയാം.
ദക്ഷിണാഫ്രിക്ക ഇലവൻ: റയാൻ റിക്കൽട്ടൺ, റീസ ഹെൻഡ്രിക്‌സ്, ഐഡൻ മാർക്രം(സി), ട്രിസ്റ്റൻ സ്റ്റബ്‌സ്, ഹെൻറിച്ച് ക്ലാസൻ, ഡേവിഡ് മില്ലർ, മാർക്കോ ജാൻസെൻ, ജെറാൾഡ് കോറ്റ്‌സി, ആൻഡിലെ സിമെലെൻ, കേശവ് മഹാരാജ്, ലൂത്തോ സിപാംല
ഇന്ത്യ ഇലവൻ: അഭിഷേക് ശർമ്മ, സഞ്ജു സാംസൺ , സൂര്യകുമാർ യാദവ് (സി), തിലക് വർമ്മ, ഹാർദിക് പാണ്ഡ്യ, റിങ്കു സിംഗ്, അക്സർ പട്ടേൽ, രമൺദീപ് സിംഗ്, അർഷ്ദീപ് സിംഗ്, രവി ബിഷ്ണോയ്, വരുൺ ചക്രവർത്തി