പത്തനംതിട്ട: ശബരിമല ദർശനത്തിനായി പോയ തീർത്ഥാടകരുടെ കാറിന് തീപിടിച്ചു. പമ്പ ചാലക്കയത്തിന് സമീപം വെച്ചാണ് ടാക്സി കാറിന് തീപിടിച്ചത്. കാറിലുണ്ടായിരുന്ന യാത്രക്കാർ ഹൈദരാബാദ് സ്വദേശികളാണ്.(Sabarimala pilgrims' car catches fire, Major tragedy averted)
വാഹനത്തിൽ നിന്ന് പുക ഉയരുന്നത് ശ്രദ്ധയിൽപ്പെട്ട ഉടൻ തന്നെ തീർത്ഥാടകരെ വേഗം പുറത്തിറക്കിയതിനാൽ വൻ അപകടം ഒഴിവായി. വിവരം അറിഞ്ഞ് ഉടൻ സ്ഥലത്തെത്തിയ ഫയർ ഫോഴ്സ് സംഘം തീ അണച്ചു.
അപകടത്തിൽ ആർക്കും പരിക്കേറ്റിട്ടില്ലെങ്കിലും കാർ പൂർണമായും കത്തി നശിച്ചു. കാറിന് തീപിടിക്കാനുള്ള കാരണം വ്യക്തമല്ല.